പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വദ്രയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി.'ഇനി സംശയമില്ല, കൂടുതല്‍ ചോദ്യങ്ങളൊന്നുമില്ല, ഇതാ പ്രിയങ്ക വരുന്നു' എന്നായിരുന്നു തരൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെ കുറിച്ചത്. 52 കാരിയായ പ്രിയങ്ക ഗാന്ധി വാദ്ര വയനാട്ടില്‍ നിന്ന് തന്റെ തെരഞ്ഞെടുപ്പ് ജീവിതത്തിന് അരങ്ങേറ്റം കുറിക്കുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച സീറ്റാണിത്. അമേഠി, റായ്ബറേലി, വാരണാസി എന്നീ പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ മുമ്പ് പരിഗണിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വാരാണസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളിയുയര്‍ത്താനും റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുടെ പിന്‍ഗാമി എന്ന നിലയിലും പ്രിയങ്ക ഗാന്ധിയുടെ പേര് നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ 2008-ല്‍ രൂപീകൃതമായത് മുതല്‍ കോണ്‍ഗ്രസിന്റെ കോട്ടയായ വയനാട്ടില്‍ നിന്ന് സോണിയയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha