Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷം 'കരണത്തടിച്ചു'...നവകേരള സദസ് ഉജ്ജ്വലം...കലിയടങ്ങാതെ പിണറായി

19 JUNE 2024 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

മുഖ്യമന്ത്രി പിണറായി വിജയനും ഒരു കൂട്ടം സിപിഎം നേതാക്കളും വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് നടത്തിയ മുസ്ലിം പ്രീണനത്തില്‍ അതൃപ്തരായ ഭൂരിപക്ഷമായ പിന്നാക്കക്കാരും ദളിതരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കൈവെടിഞ്ഞു. ഇത് നമ്മളാരും പറഞ്ഞതല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിലുയര്‍ന്ന വിമര്‍ശനമാണ്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം പോലും ഇവിടെ ചര്‍ച്ചയാക്കി വോട്ട് നേടാന്‍ സിപിഎം മത്സരിച്ചു. അതേസമയം പാവപ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ക്കും ചെത്തുതൊഴിലാളികള്‍ക്കും ലഭിക്കേണ്ട ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുക്കാതിരിക്കുകയും നവകേരള സദസ്സും കേരളീയവും പോലുള്ള ധൂര്‍ത്തുകള്‍ നടത്തുകയും ചെയ്തു. പ്രതിപക്ഷവും മാധ്യമങ്ങളും അന്നേ ഇതെല്ലാം ചൂണ്ടിക്കാട്ടിയതാണ്. പക്ഷെ, പിണറായി വിജയന് അതൊന്നും പിടിച്ചില്ല. എന്ത് സംഭവിച്ചാലും ഇതുമായി മുന്നോട്ട് പോകുമെന്ന് കട്ടായം പറഞ്ഞു. എന്നാ ഞങ്ങളും കാണിച്ച് തരാമെന്ന് പാര്‍ട്ടിക്കാരടക്കമുള്ള ജനങ്ങള്‍ തീരുമാനിച്ചു. മിക്ക ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനാണ് മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെ അടിത്തറയിളകുന്ന തോല്‍വി സംഭവിച്ചിട്ടില്ലായിരുന്നു. ശബരിമല ഒരു പ്രത്യേക സാഹചര്യമാണ്.

 

 

 

അത് മാറ്റിനിര്‍ത്തി പരിശോധിച്ചാലിക്കാര്യം വ്യക്തമാകും. കെ.രാധാകൃഷ്ണന്‍ മാന്യനായ പൊതുപ്രവര്‍ത്തകനായത് കൊണ്ട് മാത്രമാണ് ആലത്തൂരില്‍ വിജയിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പികെ ബിജുവിനെ വീണ്ടും ഇറക്കിയിരുന്നെങ്കില്‍ വട്ടപൂജ്യവുമായി നടക്കുമായിരുന്നു. ജനങ്ങളുടെയും പാര്‍ട്ടിയുടെയും താല്‍പര്യത്തേക്കാളുപരി പിണറായിക്ക് സ്വന്തം താല്‍പര്യങ്ങളും അജണ്ടകളുമാണ്. പാര്‍ട്ടി തുടക്കം മുതല്‍ അതിന് തടയിടാതെ, വാഴക്ക് ഏണിചാരുന്നത് പോലെ താക്കി നിര്‍ത്തിയത് കൊണ്ടാണ്, അടപടലം വീണ് കിടക്കുന്നത്. കടുത്തനിരാശയുണ്ടാക്കുന്ന പ്രകടനമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ എന്തെല്ലാം ആരോപണങ്ങളും പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു. ഡല്‍ഹിയിലിരിരിക്കുന്ന കാരാട്ട് ഇക്കാര്യങ്ങളെല്ലാം അപ്പപ്പോഴറിയുന്നുണ്ടായിരുന്നു. അന്നൊക്കെ വായില്‍ വെള്ളം ഒഴിച്ചിരുന്നിട്ട്, ഇപ്പോഴെന്തെങ്കിലും പറയുന്നതില്‍ എന്താണ് അര്‍ത്ഥം.

 

 

 

ജനം തോല്‍പ്പിച്ച് നാണംകെടുത്തിയിട്ടും യാതൊരു ഉളുപ്പുമില്ലാതെ, കസേര ഒഴിയാന്‍ താന്‍ തയ്യാറല്ലെന്ന് പിണറായി പ്രതിപക്ഷത്തോട് പറഞ്ഞത് അവരെ ഉദ്ദേശിച്ച് മാത്രമല്ല, സിപിഎമ്മിലെ നേതാക്കളെ കൂടി ഉദ്ദേശിച്ചാണ്. മാറാന്‍ തയ്യാറല്ലെന്ന് പറഞ്ഞസ്ഥിതിക്ക് പാര്‍ട്ടി എങ്ങനെ മാറ്റും. അല്ലെങ്കില്‍ മറ്റ് പരിഹാരമാര്‍ഗം എന്താണ്. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് വ്യാപകമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ടായി. അതൊരിക്കലും നടക്കാത്ത കാര്യമാണ്. തോല്‍വിയില്‍ മുങ്ങിത്താഴ്ന്നിട്ടും ബിഷപ്പിനെ വിവരദോഷി എന്ന് വിളിച്ചയാളെ എങ്ങനെ മാറ്റാനാണ്. അതുകൊണ്ട് കേന്ദ്ര-സംസ്ഥാന നേതൃത്വമാകെ ആസ്വസ്തരാണ്, പ്രശ്‌നം എങ്ങനെ പരിഹരിക്കും. മുഖ്യമന്ത്രി മാറാന്‍ തയ്യാറായാല്‍ തന്നെ മരുമകനെ കസേരയിലിരുത്തണമെന്ന് അയാള്‍ വാശിപിടിക്കും. നിലവിലെ സാഹചര്യത്തില്‍ അത് പാര്‍ട്ടിയുടെ കുഴിതോണ്ടുന്ന പരിപാടിയാകും. പിന്നെ എന്താണ് പോംവഴി. കെകെ ശൈലജ ടീച്ചറെ വടകര കൊണ്ട് നിര്‍ത്തി നാണംകെടുത്തിക്കളഞ്ഞു. കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്കും പോയി. പരാജയം പിണറായി മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് ശൈലജയേയും രാധാകൃഷ്ണനെയും സ്ഥാനാര്‍ത്ഥികളാക്കിയത്. തനിക്ക് പകരക്കാരാരും ഇല്ലാത്ത രീതിയില്‍ പിണറായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോടിയേരി ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ ഇതിലും വലിയ സുവര്‍ണാവസരം ലഭിക്കില്ലായിരുന്നു. ഘടകക്ഷികള്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. കേരള ഘടകത്തെ മാത്രം ആശ്രയിച്ചാണ് സിപിഎം മുന്നോട്ട് പോകുന്നത്. ആ നിലയ്ക്ക് കേന്ദ്രനേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കുമോ എന്നറിയില്ല. അഥവാ നേതൃമാറ്റം വേണമെന്ന് അവര്‍ ഉറച്ചുനിന്നാല്‍ സംസ്ഥാനത്തെ പലനേതാക്കളും അതിനൊപ്പം നില്‍ക്കുകയും പിണറായി മാറാന്‍ നിര്‍ബന്ധിതനാകേണ്ടിയും വരും.

 

 

ഇപ്പോള്‍ മാറിയില്ലെങ്കില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മാറേണ്ടിവരും. അന്ന് ഇതിലും വലിയ നാണക്കേടാവും ഉണ്ടാകാന്‍ പോകുന്നത്. കാരണം നിലവില്‍ ശക്തരായ ബിജെപി പല തദ്ദേശ സ്ഥാപനങ്ങളിലും വലിയ മുന്നേറ്റം നടത്തും. തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടെ സിപിഎമ്മിന്റെ കയ്യില്‍ നിന്ന് ബിജെപി പിടിച്ചെടുക്കും. മേയര്‍ ആര്യാരാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവും അതിനുള്ള എല്ലാ പണികളും ചെയ്തുവച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ വെറുതെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാല്‍ മതിയാകും. കോണ്‍ഗ്രസിനെ നിലംപരിശാക്കിയ ബിജെപിയാണ് നിലവില്‍ നഗരസഭ പ്രതിപക്ഷ പാര്‍ട്ടി. പാലക്കാട് അടക്കമുള്ള മുന്‍സിപ്പാലിറ്റികളും അവര്‍ ഭരിക്കുന്നുണ്ട്. തിരുവനന്തപുരം അവര്‍ പിടിച്ചെടുക്കുമെങ്കില്‍ കേരളത്തിലത് ചരിത്രമാകും. നഗരസഭ രൂപീകരിച്ച ശേഷം സിപിഎമ്മാണ് ഭരണം നടത്തുന്നത്. സെക്രട്ടറിയേറ്റിന് മൂക്കിന് കീഴെ വരെ പരാജയപ്പെട്ട് സ്ഥാനം ഒഴിയുന്നതിനേക്കാള്‍ നല്ലത് മര്യാദയ്ക്ക് ഇപ്പോള്‍ രാജിവച്ച് ഒഴിയുന്നതാണ്. അല്ലെങ്കില്‍ വരുന്ന രണ്ട് കൊല്ലം എല്ലാവരെയും അതിശയിപ്പിക്കുന്ന ഭരണം കാഴ്ചവയ്ക്കണം. അതിനുള്ള കഴിവ് പിണറായിക്കുണ്ട്. എന്നാലത് നടപ്പാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മകളുടെയും മരുമകന്റെയും മകന്റെയും അടക്കമുള്ള താല്‍പര്യങ്ങള്‍ മുഖ്യമന്ത്രി എടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെറിയണം. അതാണ് ആദ്യം ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (3 minutes ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (33 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (38 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (58 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (1 hour ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (2 hours ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

Malayali Vartha Recommends