Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

28 NOVEMBER 2026 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്

ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പ്. കേൾക്കുമ്പോൾ കൊള്ളാമെന്ന് തോന്നുന്ന ആശയം. പക്ഷേ തലസ്ഥാനത്ത് ഇപ്പോൾ ഈ ഇരുമ്പടുപ്പിന്റെ പേരിൽ തീ പടരുകയാണ്. ആചാരവും വിശ്വാസവും മുതൽ രാഷ്ട്രീയ ആരോപണങ്ങളും കോടികളുടെ ഡീൽ വിവാദവും വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ.

വർഷങ്ങളായി ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തർ പിന്തുടരുന്ന രീതിയാണ് ചുടുകട്ടകളിൽ അടുപ്പ് കൂട്ടി അതിൽ മൺകലത്തിൽ പൊങ്കാലയിടുന്നത്. പൊങ്കാല കഴിഞ്ഞാൽ ലക്ഷക്കണക്കിന് ചുടുകട്ടകൾ റോഡുകളിലും പരിസരങ്ങളിലും അവശേഷിക്കും. ഇവ നീക്കം ചെയ്യാനും നഗരം വൃത്തിയാക്കാനും കോർപറേഷന് വലിയ തുക ചെലവഴിക്കേണ്ടിവരും. കഴിഞ്ഞ വർഷം മാത്രം ചുടുകട്ടകൾ നീക്കം ചെയ്യാൻ 12 ലക്ഷം രൂപ ചെലവായെന്നാണ് മേയർ വി.വി. രാജേഷ് വ്യക്തമാക്കിയത്.

ഇതിനൊരു പരിഹാരമായാണ് ഉപയോഗശേഷം തിരിച്ചെടുത്ത് അടുത്ത വർഷവും ഉപയോഗിക്കാവുന്ന ഇരുമ്പ് അടുപ്പുകൾ എന്ന ആശയം മേയർ മുന്നോട്ടുവച്ചത്. കമ്പനികളുടെയും സംഘടനകളുടെയും സഹായത്തോടെ അടുപ്പുകൾ എത്തിക്കാമെന്നും ഉപയോഗശേഷം ശേഖരിച്ച് സൂക്ഷിക്കാമെന്നുമായിരുന്നു പദ്ധതി.

ഇതിനിടയിലാണ് നടി മല്ലിക സുകുമാരൻ രംഗത്തെത്തിയത്. പദ്ധതിക്ക് പിന്തുണയുമായി രണ്ടായിരം ഇരുമ്പ് അടുപ്പുകൾ സംഭാവനയായി നൽകാമെന്ന് മല്ലിക സുകുമാരൻ അറിയിച്ചതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടി.

പക്ഷേ മല്ലികയുടെ രംഗപ്രവേശം വിവാദത്തിന് പുതിയൊരു മുഖം നൽകി. ഇരുമ്പ് അടുപ്പിനെ അനുകൂലിച്ചതിനൊപ്പം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ച മേയറെ മല്ലിക പുകഴ്ത്തുകയും ചെയ്തു. പണ്ട് തമ്പാനൂർ ഭാഗത്തുകൂടി സാരി പൊക്കിപ്പിടിച്ച് നടക്കേണ്ട സാഹചര്യമുണ്ടായിരുന്നെന്നും ഇപ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം മെച്ചപ്പെട്ടെന്നുമായിരുന്നു മല്ലികയുടെ പ്രതികരണം.

പറഞ്ഞുതീരുംമുമ്പേ പ്രകൃതിയുടെ വക അടുത്ത ട്വിസ്റ്റ്! ഒന്നര മണിക്കൂറോളം പെയ്ത ശക്തമായ മഴയിൽ തലസ്ഥാനത്തിന്റെ ഹൃദയഭാഗങ്ങൾ വെള്ളത്തിനടിയിലായി. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡും റെയിൽവേ സ്റ്റേഷൻ പരിസരവും വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. യാത്രക്കാർക്ക് ദുരിതമായി. കിഴക്കേകോട്ടയിൽ ഒരു മണിക്കൂറിനുള്ളിൽ 91 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ഇതോടെ സോഷ്യൽ മീഡിയയിൽ മല്ലികയ്ക്കെതിരെ ട്രോൾ മഴയായി. വെള്ളക്കെട്ട് പരിഹരിച്ചെന്ന് മേയറെ പുകഴ്ത്തിയതിന് പിന്നാലെ നഗരം തന്നെ വെള്ളത്തിലായല്ലോ എന്നായിരുന്നു പരിഹാസം. മേയറെ പുകഴ്ത്തിയ മല്ലികയുടെ വാക്കുകൾക്ക് പിന്നാലെ മഴ പെയ്തതും ട്രോളന്മാർ ആഘോഷമാക്കി.

വെള്ളക്കെട്ടിന്റെ പേരിൽ കോർപറേഷനും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുന്നതിനിടെയാണ് ആറ്റുകാൽ പൊങ്കാലയിലെ ഇരുമ്പ് അടുപ്പ് വിവാദവും വീണ്ടും കത്തിപ്പടരുന്നത്.

ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പ് എന്ന നിർദേശത്തിനെതിരെ ക്ഷേത്ര ട്രസ്റ്റും രംഗത്തെത്തിയിരുന്നു. ചുടുകട്ടയും മൺകലവും ഉപയോഗിച്ചുള്ള പൊങ്കാല സമർപ്പണമാണ് ആചാരമെന്നും നഗരസഭ ഇക്കാര്യം തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്നുമാണ് ട്രസ്റ്റ് വ്യക്തമാക്കിയത്. അതേസമയം, ക്ഷേത്ര ട്രസ്റ്റും തന്ത്രിയുമാണ് ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും താൻ മുന്നോട്ടുവച്ചത് ഒരു ആശയം മാത്രമാണെന്നും മേയർ വി.വി. രാജേഷ് വിശദീകരിച്ചു.

ഇതിനിടെ മുൻ മന്ത്രി വി. ശിവൻകുട്ടിയും മേയർക്കെതിരെ രംഗത്തെത്തി. ഇരുമ്പ് അടുപ്പ് നിർമാതാക്കളുമായി ഡീൽ ഉറപ്പിച്ച ശേഷമാണ് പ്രഖ്യാപനമെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു ശിവൻകുട്ടിയുടെ ആരോപണം. ഇപ്പോഴിതാ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും വിവാദത്തിൽ തീപ്പൊരി വിതച്ചിരിക്കുന്നു. ആറ്റുകാലിൽ മണ്ണടുപ്പ് വച്ച് ചുടുകല്ല് ഉപയോഗിച്ച് പൊങ്കാലയിടുന്നതാണ് ആചാരമെന്നും അതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് വിശ്വാസത്തെ തൊട്ടുകളിക്കലാണെന്നുമാണ് ജോയിയുടെ വിമർശനം.

കണക്കുകളും ജോയി നിരത്തുന്നുണ്ട്. ഒരു ഇരുമ്പ് അടുപ്പിന് 275 രൂപ. 40 ലക്ഷം പേർ ഇത്തരം അടുപ്പുകൾ ഉപയോഗിച്ചാൽ 120 കോടിയുടെ ഡീൽ ഉറപ്പിക്കാനാണ് ശ്രമമെന്നാണ് ജോയിയുടെ ആരോപണം. ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോൾ ആലോചിക്കണമെന്നും ജോയി മുന്നറിയിപ്പ് നൽകുന്നു.

ഒരു വശത്ത് പരിസ്ഥിതി സൗഹൃദമെന്ന വാദം, മറുവശത്ത് നൂറ്റാണ്ടുകളുടെ ആചാരമെന്ന വിശ്വാസം. അതിനിടയിൽ മല്ലികയുടെ പിന്തുണയും പിന്നാലെ വന്ന ട്രോൾ മഴയും. ഇപ്പോൾ കോടികളുടെ ഡീൽ ആരോപണവും. പൊങ്കാലയ്ക്ക് ഇനിയും മാസങ്ങളുണ്ട്. 2027 ഫെബ്രുവരി 22നാണ് അടുത്ത ആറ്റുകാൽ പൊങ്കാല. പക്ഷേ പൊങ്കാലയ്ക്ക് തീ കൊളുത്തുംമുമ്പേ തിരുവനന്തപുരത്തെ രാഷ്ട്രീയത്തിൽ ഈ ഇരുമ്പടുപ്പ് വിവാദം ആളിക്കത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (11 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (16 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (36 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (41 minutes ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (52 minutes ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (54 minutes ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (2 hours ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (2 hours ago)

Malayali Vartha Recommends