കണ്ണൂരിലെ എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്; ആളൊഴിഞ്ഞ വീടിനോട് ചേർന്ന് കൊണ്ടുവെച്ചത് അടുത്ത ദിവസങ്ങളിൽ ആയിരിക്കാം എന്ന് നിഗമനം

കണ്ണൂരിലെ എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് പോലീസ്. ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണം പുരോഗമിക്കുകയാണ്. ആളൊഴിഞ്ഞ വീടിനോട് ചേർന്ന് കൊണ്ടുവെച്ചത് അടുത്ത ദിവസങ്ങളിൽ ആയിരിക്കാം എന്നാണ് നിഗമനം.
തലശ്ശേരി, ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ ബോംബ് സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. അതുകൊണ്ട് മറ്റൊരു സ്ഥലത്ത് നിന്ന് ജനവാസ മേഖലയിൽ അധികം സംശയിക്കാത്ത വീടിനോട് ചേർന്നുള്ള സ്ഥലത്തേക്ക് ബോംബ് മാറ്റിയതാണ് വിവരം.
പാർട്ടി ശക്തികേന്ദ്രത്തിൽ ബോംബ് സൂക്ഷിച്ചത് സിപിഎം അറിവൊടെയെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണം. ബോംബ് സ്ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല.
തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് യുഡിഎഫിന് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും യോഗ്യരായ നിരവധി പേർ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. നടൻ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























