സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഎം...പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പാർട്ടി നേതൃത്വം ഉയർത്തിയത്...

പിണറായിക്കെതിരെ പാർട്ടി ഒന്നടങ്കം രംഗത്ത് വരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ശക്തമായ ഭരണവിരുദ്ധത കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പ്രധാന കാരണം പിണറായി ആണെന്നുള്ള വിമർശനമാണ് കൂടുതലും ഉയർന്നു കേൾക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു തോൽവിയുടെ അവലോകനത്തിലാണ് ഇടതു മുന്നണിയിലെ പാർട്ടി യോഗങ്ങൾ. സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും നീണ്ടിട്ടുണ്ട്. ഇതിന് പിന്നാലെ ഇപ്പോൾ സിപിഐ യോഗങ്ങളിൽ സ്വന്തം മന്ത്രിമാർക്കെതിരെയും വിമർശനം കടുപ്പിക്കുകയാണ്. സിപിഐ മന്ത്രിമാർ അമ്പേ തോൽവിയായി എന്നാണ് സിപിഐ എറണാകുളം ജില്ലാ കൗൺസിൽ യോഗത്തിൽ ഉയർന്ന വിമർശനം.
സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഎം(CPM) സംസ്ഥാന സമിതി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പാർട്ടി നേതൃത്വം ഉയർത്തിയത്. സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമർശനമുയർന്നു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും പ്രതിനിധികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു.അടിസ്ഥാന വിഭാഗം പാർട്ടിയിൽ നിന്ന് അകന്നുവെന്നും എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. നവകേരള സദസിൻ്റെ ഗുണം കിട്ടിയില്ല. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.
നേരത്തെ തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് സിപിഎം തീരുമാനിച്ചിരുന്നത്. അടുത്തിടെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഒരു സീറ്റ് മാത്രമാണ് സിപിഎം നേടിയത്. ആലത്തൂർ മണ്ഡലത്തിൽ സിപിഎമ്മിലെ കെ രാധാകൃഷ്ണൻ വിജയിച്ചു. യുഡിഎഫ് തരംഗവും തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതും ഇടത് ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ബിജെപിക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.ജനങ്ങളുമായി അടുത്തു പ്രവർത്തിക്കേണ്ട ഭക്ഷ്യസിവിൽ സപ്ലൈസ്, റവന്യു വകുപ്പുകൾ വൻ പരാജയമായത് തിരിച്ചടിയായി എന്നാണ് ജില്ലാ കൗൺസിലിൽ വിമർശനം. മന്ത്രി ജി.ആർ.അനിലിനെതിരെ ആരംഭിച്ച വിമർശനം കെ.രാജനിലേക്കുും എത്തി. സ്വന്തം പാർട്ടിയുടെ മന്ത്രിമാരെ ഒരു പോലെ കടന്നാക്രമിച്ചാണ് ജില്ലാ കൗൺസിൽ, എക്‌സിക്യൂട്ടീവ് യോഗങ്ങൾ പിരിഞ്ഞത്.
ഭരണം കൊണ്ട് പാർട്ടിക്കോ ജനങ്ങൾക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നും കൗൺസിലിൽ കടുത്ത വിമർശനം ഉയർന്നു.സിവിൽ സപ്ലൈസ് ഷോറൂമുകൾ കാലിയായി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇതെല്ലാം പാർട്ടിക്കും ഭരണത്തിനും അവമതിപ്പുണ്ടാക്കിയ കാഴ്‌ച്ചയാണെന്നും വിമർശനം ഉയർന്നു. ധനവകുപ്പിന്റെ പിടിപ്പുകേടാണ് സിവിൽ സപ്ലൈസിനെ തകർത്തതെങ്കിലും പ്രത്യക്ഷത്തിൽ ഭക്ഷ്യ വകുപ്പിന്റെ വീഴ്ചയായാണ് ജനങ്ങൾ കണ്ടത്. ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിൽ കയറിയിറങ്ങി മടുത്ത ജനം എങ്ങനെ ഈ സർക്കാരിനെ പിന്തുണയ്ക്കുമെന്നു ചോദ്യവും റവന്യു വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തി കൊണ്ട് ഉണ്ടായി.തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം യോഗത്തില്‍ പരിശോധിക്കുന്നുണ്ട്.
ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കുമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമിതിക്ക് ശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റാണ് തിരുത്തല്‍ നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. വന്‍തോതില്‍ വോട്ടു ചോര്‍ന്ന സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതിലും സമിതി തീരുമാനമെടുക്കും. ആലത്തൂരില്‍ ജയിച്ച കെ രാധാകൃഷ്ണന് പകരം മന്ത്രിസ്ഥാനത്തേക്കുള്ള പുതിയ ആളെയും യോഗത്തില്‍ തീരുമാനിച്ചേക്കും.
https://www.facebook.com/Malayalivartha
























