Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

കടമ്പൂർ സ്‌കൂളിലെ മാനേജർക്കാണ് എക്സാലോജിക്ക് കമ്പനിയുമായുള്ള ബ്ന്ധത്തിന്റെ പേരിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.. സ്‌കൂൾ മാനേജർ പി മുരളീധരൻ എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ എസ്എഫ്ഐഒ അന്വേഷിക്കുകയാണ്

19 JUNE 2024 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

 

സി.എം. ആർ. എൽ–എക്സാലോജിക് ഇടപാടുമായി കേരള ഹൈക്കോടതി ബന്ധപ്പെടുത്താത്ത സാഹചര്യത്തിൽ പിണറായി വിജയനും മകൾ വീണക്കുമെതിരെയുള്ള കേസിൽ ഇടപെടേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചേക്കും. സി.എം.ആർ.എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് മാത്യു കുഴൽനാടന്‍റെ വാദം. കുഴൽനാടന്‍റെ ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാതെ പിണറായി വിജയൻ, വീണ വിജയൻ എന്നിവരെ മാത്രം എതിർകക്ഷികളാക്കിയതിൽ പ്രോസിക്യൂഷൻ അസ്വഭാവികത ഉന്നയിച്ചു. എന്നാൽ, ആരെ വേണമെങ്കിലും എതിർകക്ഷികളാക്കാമെന്നും സാങ്കേതികത്വം പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും ഹർജിക്കാരൻ മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ സിഎംഎആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർക്ക് കോടതി നോട്ടീസ് നൽകിയത്. ചുരുക്കത്തിൽ ഇടതുമുന്നണി സർക്കാരും മുഖ്യമന്ത്രി പദവിയും കേസിൽ നിന്നും ഊരിയെന്ന് പറയാം. ഇനി യുദ്ധ മുഖത്ത് പിണറായി വിജയനും മകളും മാത്രമാണുള്ളത്. വലിയ പ്രതിസന്ധിയിലാണ് പിണറായി എത്തി നിൽക്കുന്നത്.

 

 

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ നടപടികൾ ഇപ്പോഴും തുടരുകയാണ്. ഹൈക്കോടതി നോട്ടീസ് അയച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് കൂടാതെ എസ്എഫ്ഐഒ അന്വേഷണവും സജീവമായി നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബ്ന്ധമുള്ള സ്ഥാപനങ്ങളിലേക്ക് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 13ഓളം സ്ഥാപനങ്ങൾക്ക് എസ്എഫ്‌ഐഒ നോട്ടീസ് നൽകിയിരുന്നു എന്ന വിവരം നേരത്തെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ കണ്ണൂരിലെ ഒരു സ്‌കൂളും എക്‌സാലോജിക്കുമായുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുകയാണ്.

അടുത്തിടെ അനധികൃത പിരിവിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ കടമ്പൂർ സ്‌കൂളിലെ മാനേജർക്കാണ് എക്സാലോജിക്ക് കമ്പനിയുമായുള്ള ബ്ന്ധത്തിന്റെ പേരിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സ്‌കൂൾ മാനേജർ പി മുരളീധരൻ എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ എസ്എഫ്ഐഒ അന്വേഷിക്കുകയാണ്. ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് മാനേജർക്ക് എസ്എഫ്ഐഒ നോട്ടീസ് നൽകി.

 

 

ലക്ഷങ്ങളുടെ ഇടപാടാണ് എക്സാലോജിക് സൊല്യൂഷൻസുമായി കടമ്പൂർ സ്‌കൂൾ മാനേജർ നടത്തിയത്. എക്‌സാലോജിക് എന്ത് സഹായമാണ് നൽകിയതെന്നാണ് എസ്എഫ്ഐഒക്ക് അറിയേണ്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സ്ഥാപനത്തിന്റ് വഴിവിട്ട് എന്തെങ്കിലും സഹായം മുഖ്യമന്ത്രിൽ നിന്നോ മറ്റോ ലഭിച്ചോ എന്നതിലാണ് അന്വേഷണം.

എക്‌സാലോജിക് സൊല്യൂഷൻസുമായി നടത്തിയ ഇടപാടിന്റെ സ്വഭാവം, ധാരണ പത്രത്തിന്റെ പകർപ്പ്, വർക്ക് ഓർഡർ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ആവശ്യപ്പെട്ട് മാനേജർ പി മുരളീധരന് എസ്എഫ്ഐഒ കത്ത് നൽകിയിരുന്നു. ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. അടുത്തിടെ സ്‌കൂൾ മാനേജർക്കെതിരെയും സ്‌കൂളിലെ പലവിധ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും വ്യാപക പരാതി ഉയർന്നിട്ടും സർക്കാരും വിദ്യാഭ്യാസ വകുപ്പും മൗനം തുടരുന്നത് ഈ എക്‌സാലോജിക് ബന്ധത്തിന്റെ പുറത്താണെന്ന ആക്ഷേപങ്ങളും സജീവമാണ്.

മാനേജർ മുരളീധരന്റെ നേതൃത്വത്തിൽ വർഷങ്ങളായി സ്‌കൂളിൽ ക്രമക്കേടുകൾ നടത്തുന്നു എന്നാണ് ആരോപണം. ഡിജിറ്റൽ ബോർഡിന്റെ പേരിൽ പിരിച്ച കോടികൾ, സർക്കാർ അച്ചടിച്ച് നൽകുന്ന ചോദ്യപേപ്പറിന്റെ പേരിൽ നടത്തിയ ലക്ഷങ്ങളുടെ പണപ്പിരിവ്, വൈദ്യുതിക്കും കുടിവെള്ളത്തിനും പിരിച്ചെടുത്ത ഭീമമായ തുക, യൂണിഫോം വിതരണത്തിലെ വ്യാജ ജിഎസ്ടി ബില്ല് ഉപയോഗിച്ചുള്ള ക്രമക്കേട് നടത്തി എന്നിങ്ങനെയാണ് ആക്ഷേപങ്ങൾ. അനധികൃത പണപ്പിരിവ് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി തവണ ഉന്നത അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് മകളുടെ കമ്പനിയുടെ ക്ലയിന്റ് ആയതു കൊണ്ടാണെന്ന വിമർശനമാണ് ഇതോടെ സജീവമാകുന്നത്.

 

 

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ നോട്ടിസ് നൽകിയിരുന്നു.ഇടപാടുകളുടെ രേഖകളെല്ലാം ചെന്നൈ ഓഫിസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ് നൽകിയത്.

എക്‌സാലോജിക് സൊലൂഷൻസും കെഎസ്‌ഐഡിസിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്നു കോടതികൾ നിലപാടെടുത്തതോടെയാണ് എസ്എഫ്‌ഐഒ തുടർനടപടികളിലേക്കു കടന്നത്. കേരളത്തിൽ മാത്രം 12 സ്ഥാപനങ്ങൾക്കാണു നോട്ടിസ് ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്.

എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉൽപന്നമോ സേവനമോ നൽകിയതിന് എക്‌സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്‌സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളിൽനിന്നു രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്എഫ്‌ഐഒ ചെന്നൈ ഓഫിസിലെ കെ.പ്രഭു നോട്ടിസ് അയച്ചത്.

2016-17 മുതലാണ് എക്‌സാലോജിക്കിനു കർത്തായുടെ കരിമണൽ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നൽകിയതെന്നാണു സിഎംആർഎലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. മുൻപ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളിൽനിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ്എഫ്‌ഐഒയ്ക്കു കൈമാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (3 minutes ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (33 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (38 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (58 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (1 hour ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (2 hours ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

Malayali Vartha Recommends