ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച, നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...മുല്ലപ്പെരിയാർ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...

വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ജോലി തുടങ്ങിയിരിക്കുകയാണ്. ഓടി നടന്നു തന്റെ പ്രവർത്തികൾ ഊർജസ്വലതയോടു കൂടി കാര്യങ്ങൾ ചെയ്യുകയാണ് ഇപ്പോൾ പല സുപ്രധാന വിഷയങ്ങളിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ഐഎസ്ആർഒയിലെ ശാസ്ത്ര, സാങ്കേതിക വിദഗ്ധരുമായും അദ്ദേഹം ചർച്ച നടത്തി.ഇസ്രോ ചെയർമാനുമായും മറ്റ് ശാസ്ത്രജ്ഞന്മാരുമായും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ ശാസ്ത്രീയവും സാങ്കേതികവുമായ ചർച്ചകൾ ഉൾപ്പെടെ നടന്നതായി സുരേഷ് ഗോപി സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു
ഇസ്രോ ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയ്‌ക്ക് ചന്ദ്രയാന്റെ രൂപത്തിലുള്ള ഉപഹാരവും സോമനാഥ് സമ്മാനിച്ചു.കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ സുരക്ഷയുമായി സംബന്ധിച്ച് മേൽനോട്ട സമിതി പരിശോധന നടത്തിയിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തേക്ക് മാദ്ധ്യമങ്ങളെ കടത്തിവിടാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ജനങ്ങളിൽ നിന്നും പലതും ഒളിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. 2011-ൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. 2018-ൽ വീണ്ടും പരിശോധന നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും തമിഴ്നാടിന്റെ നിസ്സഹകരണം മൂലം അതിന് കഴിഞ്ഞിരുന്നില്ല.
നിലവില്‍ ഡാം സുരക്ഷിതമാണെന്ന് ഒട്ടേറെ വിദഗ്ധസമിതികള്‍ വിലയിരുത്തിയിട്ടുണ്ട്. 2006 ഫെബ്രുവരി 27-നും 2014 മേയ് ഏഴിനും സുപ്രീംകോടതിയും ഇത് ശരിവെച്ചിട്ടുണ്ട്. പുതിയ ഡാമിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചുകിട്ടാനായി 2018-ല്‍ കേരളസര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ തമിഴ്‌നാട് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അത്തരത്തിലുള്ള ഏതു നീക്കവും കോടതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്ന് സുപ്രീംകോടതി അപ്പോള്‍ വ്യക്തമാക്കി.അതുകൊണ്ട് കേരള ഐ.ഡി.ആര്‍.ബി.യുടെ ഇപ്പോഴത്തെ നീക്കവും അത് പരിഗണിക്കാനുള്ള എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ നീക്കവും കോടതിയലക്ഷ്യമാകും. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം സെക്രട്ടറിയെയും എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി അംഗങ്ങളെയും തമിഴ്‌നാട് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഏതായാലും കേന്ദ്ര സഹമന്ത്രി നേരിട്ട് വിഷയത്തിൽ ചർച്ച നടത്തിയിരിക്കുകയാണ് .രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നം രമ്യത്തിൽ പരിഹരിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം. അതെ സമയത്തെ തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് ശേഷം കണ്ണൂരിലും സുരേഷ് ഗോപി തരംഗമാവുന്നു. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിനു ശേഷം കണ്ണൂരിലെത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് നൽകിയത്. കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയ സുരേഷ് ഗോപിയെ കാണാൻ നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു. ഇതിനു പുറമേ സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ചു അനുഗ്രഹം വാങ്ങിയത് സിപിഎം പ്രവർത്തകരിൽ പ്പോലും ചലനങ്ങളുണ്ടാക്കി.കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നിന്നും ബിജെപിയിലേക്ക് വോട്ടുകൾ ചോർന്നതിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം.
കണ്ണൂരിനോട് തനിക്ക് താൽപര്യമുണ്ടെന്നും കണ്ണൂർ തനിക്ക് തരണമെന്നും സുരേഷ് ഗോപി പറഞ്ഞത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു നൂറ് കണക്കിന് ഫ്‌ളക്‌സ് ബാനറുകളാണ് കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സുരേഷ് ഗോപിയെ വരവേറ്റ് ഉയർന്നത്. ഇപ്പോഴിതാ പറശിനിക്കടവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ സുരേഷ് ഗോപിക്കായി മുത്തപ്പൻ വെള്ളാട്ടം കഴിച്ചു സായുജ്യമടഞ്ഞിരിക്കുകയാണ് ഒരു ആരാധകൻ.ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് കണ്ണൂർ സ്വദേശി ഒരു നേർച്ച നേർന്നത്.സുരേഷ് ഗോപി ജയിച്ചാൽ തന്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്നായിരുന്നു നേർച്ച. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു, കണ്ണൂർ തളിപ്പറമ്പ് പാച്ചേനി സ്വദേശി പ്രിയേഷ് നേർച്ചയും നടത്തി.
സുരേഷ് ഗോപി പകർന്നാടിയ കഥാപാത്രങ്ങളോടും അദ്ദേഹത്തിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളോടുമാണ് പ്രിയേഷിന് ആദ്യം ആരാധന തോന്നിയത്.സുരേഷ് ഗോപി ബിജെപിയിൽ എത്തിയതോടെ ആരാധനയേറി. രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ഏറെ വേദന തോന്നിയെന്ന് ഇയാൾ പറഞ്ഞു. അങ്ങനെയാണ് ഇത്തവണ വിജയിച്ചാൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്ന് നേർച്ച നേർന്നത്. നേർച്ച നടത്തുന്ന വിവരം പ്രിയേഷ് ഫ്‌ളക്‌സ് ആക്കി വീടിനു സമീപത്ത് സ്ഥാപിച്ചിരുന്നു. നന്മയുടെ വിജയം യാഥാർത്ഥ്യമായതിന് ശ്രീ മുത്തപ്പൻ നേർച്ചവെള്ളാട്ടം എന്ന് എഴുതിയ ഫ്‌ളക്‌സിൽ എല്ലാവരെയും പ്രിയേഷ് സ്വാഗതം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും സുരേഷ് ഗോപിക്ക് ഏറെ ആരാധകരുണ്ട്.മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ സുരേഷ് ഗോപിക്ക് ആരാധകർ കൂടുന്നത് സിപിഎം നേതൃത്വത്തെ വെള്ളം കുടിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി കല്യാശേരിയിലെ നായനാരുടെ വസതിയായ ശാരദാസിലെത്തിയത് രാഷ്ട്രീയം കളിക്കാനാണെന്ന ആരോപണമാണ് സിപിഎം ഉയർത്തുന്നത്.
https://www.facebook.com/Malayalivartha
























