Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

കണ്ണൂര്‍ വളഞ്ഞ് പരിശോധന നടത്തി പോലീസ്;മറ്റ് ജില്ലകളില്‍ നിന്ന് ബോംബ് സ്‌ക്വാഡിനെ എത്തിച്ചു,മുഖ്യന്റെ പിണറായിയിലും ധര്‍മ്മടത്തും എല്ലാം കയറി പരിശോധിക്കണമെന്ന് ആവശ്യം,ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാടാണ് ബോംബ് നിര്‍മാണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്വന്തം പാര്‍ട്ടിക്കാരും

20 JUNE 2024 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും

കണ്ണൂര്‍ വളഞ്ഞ് പോലീസ് സേന, മുക്കിലും മൂലയിലും പരിശോധന. മുഖ്യന്റെ പിണറായി മുതല്‍ മണ്ഡലം ധര്‍മ്മടം ഉള്‍പ്പെടെ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ശക്തമായ പരിശോധന. ഹിറ്റിലിസ്റ്റിലുള്ള എല്ലാ ക്രിമിനലുകളേയും ചോദ്യം ചെയ്യും. സംശയാസ്പദമായ സ്ഥാലങ്ങളില്‍ പെട്രോളിങ് ശക്തമാക്കും. എന്നാല്‍ അപ്പോഴും പോലീസിന് കയറാന്‍ മുട്ടുവിറയ്ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. ഇവിടെ പരിശോധന നടത്തുമോ എന്നതാണ് ചോദ്യം. ബോംബ് ഭീതി വീണ്ടും ഉടലെടുത്തതോടെ കണ്ണൂരില്‍ വന്‍ ജാഗ്രത. സ്‌കൂളില്‍ പോകുന്ന വഴിക്കോ കളിക്കാന്‍ പോകുമ്പോഴോ കുട്ടികളും പുറത്തിറങ്ങുന്ന മുതിര്‍ന്നവരും സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ അതെടുക്കരുത്. ഇങ്ങനൊരു ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ട ഗതികേടില്‍ ജില്ലയിലെ പോലീസ്. തേങ്ങ പെറുക്കാന്‍ പറമ്പില്‍ കയറിയാലും പൊട്ടിത്തെറിക്കുമെന്ന ഭയത്തിലാണ് കണ്ണൂര്‍. കേരളത്തിന്റെ അനൗദ്യോഗിക ബോംബ് നിര്‍മാണശാലയാണ് കണ്ണൂര്‍. ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാടാണ് ദൗര്‍ഭാഗ്യവശാല്‍ ഈ ബോംബ് നിര്‍മാണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ആഭ്യന്തര മന്ത്രിയുടെ സ്വന്തം പാര്‍ട്ടി.

എത്ര നിര്‍വീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണ് കണ്ണൂരിലെ നാടന്‍ ബോംബുകള്‍. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കള്‍ ആണയിടുമ്പോഴും ബോംബ് നിര്‍മാണത്തിന്റെ കണക്കുകള്‍ നല്‍കുന്നത് മറ്റൊരു ചിത്രം. ജില്ലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 252ലധികം ബോംബുകളാണ് കണ്ടെടുത്തത്. ആറുമാസത്തിനിടെ 15 ബോംബുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ മറ്റു ജില്ലകളിലെ ബോംബ് സ്‌ക്വാഡിനെ കണ്ണൂരില്‍ എത്തിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷത്തിനിടെ എട്ടിടത്താണ് ജില്ലയില്‍ സ്‌ഫോടനമുണ്ടായത്. പാനൂര്‍ സ്‌ഫോടനം ഉള്‍പ്പെടെ നാടന്‍ബോംബ് നിര്‍മാണത്തിനിടെ 1998നുശേഷം മരിച്ചത് 10 പേരാണ്. അതില്‍ ആറുപേര്‍ സി.പി.എം. പ്രവര്‍ത്തകരും നാലുപേര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുമാണ്. പാനൂര്‍, കൊളവല്ലൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും ബോംബുകള്‍ കണ്ടെത്തിയത്.

കാല്‍നൂറ്റാണ്ടിലേറെയായി കണ്ണൂരില്‍ ബോംബ് ഭീതി ആരംഭിച്ചിട്ട്. ആക്രി പെറുക്കി ജീവിച്ചിരുന്ന തമിഴ് കുടുംബത്തിലെ കുട്ടിയായ അമാവാസിയുടെ ദൈന്യത മുതല്‍ മലയാളിയുടെ മുന്നിലുണ്ട്. 1998ലാണ് ബോംബുപൊട്ടി അമാവാസിയെന്ന തമിഴ് നാടോടി ബാലന്റെ ഇടതുകൈയ്യും വലതു കണ്ണും തകര്‍ന്നത്. ആക്രിപെറുക്കി ജീവിച്ചുപോന്ന കാളിയമ്മയുടെ മകനായിരുന്നു അമാവാസി. 1998ല്‍ ഒക്ടോബറിലൊരു ദിവസം അമ്മക്കൊപ്പം നടന്ന് ആക്രി സാധനങ്ങള്‍ പെറുക്കവേ ഒരു സ്റ്റീല്‍ പാത്രം കണ്ടു. അതിനുള്ളില്‍ എന്തെങ്കിലും ഭക്ഷണ സാധനമുണ്ടാകുമെന്ന് കരുതിയാണ് അടപ്പ് തുറക്കാന്‍ അവന്‍ ശ്രമിച്ചു. ഉടന്‍ അത് പൊട്ടിത്തെറിച്ച് ഒരു കണ്ണും കൈയ്യും നഷ്ടമായി. ഏറെനാളത്തെ ചികിത്സക്ക് ശേഷം ബോംബ് സൃഷ്ടിച്ച വൈകല്യവുമായി അമാവാസിയും അമ്മയും കടത്തിണ്ണയില്‍ തന്നെ ശരണം പ്രാപിച്ചു. പിന്നീട് തിരുവനന്തപുരത്തുള്ള സായിഗ്രാമം ഇവരെ രണ്ടുപേരെയും ഏറ്റെടുത്തു. കവി സുഗതകുമാരി അമാവാസിക്ക് പൂര്‍ണചന്ദ്രനെന്ന് പേരിട്ടു. പൂര്‍ണചന്ദ്രന്‍ സ്‌കൂള്‍ പഠനത്തിന് ശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ ചേര്‍ന്നു പഠിച്ചു. ഇപ്പോള്‍ അവിടെത്തന്നെ ജോലി ചെയ്യുന്നു.

എതിരാളികളെ വകവരുത്താന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നിര്‍മ്മിക്കുന്ന ഉഗ്ര സ്‌ഫോടക വസ്തുവിന്റെ ഇരകളായി തീരുന്നത് കുട്ടികളും വൃദ്ധരും സ്ത്രീകളും അന്യസംസ്ഥാന തൊഴിലാളികളുമാണ്. ആറ് വയസുകാരി അസ്‌നയ്ക്കും അമാവാസിയുടേത് പോലൊരു കഥയുണ്ട്. 2000 സെപ്റ്റംബര്‍ 27നാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂരിലും പരിസരങ്ങളിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പരസ്പരം ഏറ്റുമുട്ടി. ചെറുവാഞ്ചേരി യുപി സ്‌കൂള്‍ ബൂത്തില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടിയെടുത്ത് ഓടി, കോണ്‍ഗ്രസുകാര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബോംബേറുണ്ടായി. ബിജെപിക്കാര്‍ എറിഞ്ഞ ബോംബ് സ്‌കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അസ്‌ന എന്ന ആറ് വയസുകാരിയുടെ അടുത്ത് വീണ് പൊട്ടിത്തെറിച്ചു.

കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റു. വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്നു. ആറാം ക്ലാസു മുതല്‍ കൃത്രിമ കാല്‍ വെച്ച് നടന്ന് പരിശീലിച്ച അസ്‌ന പഠനത്തില്‍ മിടുക്കിയായിരുന്നു. എല്ലാ ക്ലാസുകളിലും ഉയര്‍ന്ന മാര്‍ക്കു വാങ്ങി പഠിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് നേടി എന്നതാണ് ചരിത്രം. കണ്ണൂരിലെ ബോംബ് സ്‌ഫോടനങ്ങളില്‍ 12 വയസിന് താഴെ പ്രായമുള്ള അഞ്ചുകുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്. ബോംബ് രാഷ്ട്രിയം ജീവനെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്ക് പറയുന്നതില്‍ അര്‍ത്ഥമില്ല ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്ഷസാക്ഷി മണ്ഡപവും ബലിദാന മണ്ഡപവും ഒരുക്കാന്‍ മത്സരമാണ്. രണ്ട് കൊല്ലം മുമ്പ് ആക്രിക്കച്ചവടക്കാരായ അസം സ്വദേശി ഫസല്‍ ഹഖും മകന്‍ ഷാഹിദ് ഇസ്ലാമും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രിയെന്ന് കരുതി പെറുക്കികൂട്ടിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ ദുരന്തവും ഉണ്ടായത്.

കണ്ണൂരെന്ന് കേട്ടാലേ മറ്റ് ജില്ലക്കാര്‍ക്ക് പേടിയാണ്. എന്നാല്‍ അന്നാട്ടിലെ ജനങ്ങള്ഡ# വളരെ സാധാരണക്കാരാണ്. രാഷ്ട്രീയക്കാരാണ് കണ്ണൂരില്‍ വില്ലന്മാര്‍. വിദ്യാഭ്യാസമോ, തൊഴിലോ ഇല്ലാത്ത ചെറുപ്പക്കാര്‍ പാര്‍ട്ടികളുടെ കൂലിത്തല്ലുകാരും ബോംബ് നിര്‍മാതാക്കളുമായി ജീവിതം ഹോമിക്കുന്നു. എത്ര കേസുണ്ടായാലും നേതാക്കള്‍ ഇടപെട്ട് രക്ഷപെടുത്തും. ചോറ്റുപാത്രങ്ങളിലും ഐസ്‌ക്രീം ബോളുകളിലുംവരെ വെടിമരുന്ന് കുത്തിനിറച്ച് പൊട്ടിക്കുന്നുണ്ട് കണ്ണൂരില്‍. രാഷ്ട്രീയ എതിരാളികളെ നേരിടല്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പക എന്നിവയൊക്കെ ബോംബ് നിര്‍മാണത്തിന് പിന്നിലുണ്ട്.പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത പ്രത്യേക സ്ഥലങ്ങളിലാണ് ബോംബ് സൂക്ഷിക്കുന്നത്. പൈപ്പിനകത്തും ഗ്രാമങ്ങളിലെ റോഡരികിലെ മതില്‍ തുരന്ന് പ്രത്യേക അറകളുണ്ടാക്കിയും മറ്റും ബോംബുകള്‍ അക്രമികള്‍ സൂക്ഷിക്കുന്നു. ആള്‍ത്താമസമില്ലാത്ത വീടുകള്‍, പറമ്പുകള്‍, ക്വാറികള്‍, വീടിന്റെ അടുക്കള, അഴുക്കുവെള്ള സംഭരണി, മരപ്പൊത്ത് എന്നിവിടങ്ങളില്‍ നിന്നെല്ലാം ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ പറയുന്നു. ബോംബ് ഇത്തരത്തില്‍ പൊട്ടി പരിക്കേറ്റാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് മൂന്ന്, നാല് പ്രകാരം സ്‌ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്ത് ജീവനും വസ്തുവകകള്‍ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്. മരിച്ചാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് നാല്, അഞ്ച് പ്രകാരവും. അസ്വാഭാവിക മരണവും രജിസ്റ്റര്‍ ചെയ്യും. ഇത്തരം സ്‌ഫോടന കേസുകളില്‍ കാര്യമായ അന്വേഷണം നടത്താറുണ്ട്. പക്ഷെ പ്രതികളെ കണ്ടെത്തല്‍ എളുപ്പമല്ലെന്ന് പോലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (12 minutes ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (17 minutes ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (28 minutes ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (30 minutes ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (37 minutes ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (40 minutes ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (49 minutes ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (55 minutes ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (1 hour ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (2 hours ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (2 hours ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (14 hours ago)

Malayali Vartha Recommends