ദേശീയപാത 66ൽ മഴക്കാലത്തെ പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി റിയാസ്

ദേശീയപാത 66-ൽ മഴയെ തുടർന്നുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. കാനത്തിൽ ജമീല എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗം ആറുവരിയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.
മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ദേശീയപാത അതോറിറ്റിയോട് നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ആ യോഗത്തിലെ തീരുമാനപ്രകാരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഏതൊക്കെ മേഖലകളിൽ ഇനിയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടെന്ന് അറിയിച്ചാൽ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തി അവ പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























