റിമോട്ട് കണ്ട്രോള് ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം

റിമോട്ട് കണ്ട്രോള് ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റെയും സജിലയുടെയും മകനായ മുഹമ്മദ് സിനാന് എന്ന കുട്ടിയാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അടുത്ത വീട്ടിലെ വീടിന്റെ ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ഓടിക്കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. നാളെ രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























