സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാന പരിസരത്തു ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിനു ഹൈക്കോടതിയുടെ നിര്‍ദേശം

സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാന പരിസരത്തു ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിനു ഹൈക്കോടതിയുടെ നിര്‍ദേശം. എന്തു പ്രകോപനമുണ്ടായാലും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പൊലീസിനോടു നിര്‍ദേശിച്ചു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവിഭാഗവും നല്കിയ ഹര്‍ജികളിലാണു കോടതിയുടെ ഉത്തരവ്. ആസ്ഥാന മന്ദിരത്തിന്റെ അധികാര തര്‍ക്കത്തില്‍ ഇടപെടുന്നില്ലെന്നും നിയന്ത്രണം സംബന്ധിച്ച അന്തിമതീരുമാനം സുപ്രീം കോടതിയുടേത് ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha
























