എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു... കുട്ടികള്‍ രക്ഷപ്പെട്ടത് ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍
എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു... ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു, അപകടത്തില്‍ ആര്‍ക്കും പരുക്കില്ല
തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് സൂചനകള്‍. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.
ബസില്‍ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഇവരെ ഉടന്‍ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു
സ്‌കൂളിലേക്കു കുട്ടികളെ എടുക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ബസില്‍ നിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവര്‍ പുറത്തിറങ്ങി. ഈ സമയം ഇതിലൂടെ കടന്നുപോയ കുടിവെള്ള ടാങ്കറില്‍നിന്നു ബസിലേക്കു വെള്ളമൊഴിച്ചു. അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
"
https://www.facebook.com/Malayalivartha