അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച്, ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎൽ എംഡി യാത്ര.. ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം...
നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ആണെന്ന് കോടതി ശക്തമായ നടപടി എടുത്തു കൊണ്ട് ഒന്നുടെ തെളിയിച്ചിരിക്കുകയാണ്. അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച് ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎൽ എംഡി യാത്ര ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും വാഹനം കസ്റ്റഡിയിലെടുക്കാനും ഹൈക്കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഇടപെടലില്‍ പോലീസിനും നടപടി എടുക്കേണ്ട അവസ്ഥ. കേസും എടുക്കും.അനധികൃതമായി നെയിം ബോര്‍ഡും ഫ്‌ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതു തടയുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. ഇതിന്റെ ലംഘനമാണ് നടന്നത്.
അതുകൊണ്ടാണ് ഹൈക്കോടതി ഇടപെടുന്നത്. സാധാരണക്കാര്‍ക്ക് പിഴ ഈടാക്കാന്‍ മത്സരിക്കുന്നവര്‍ ഉന്നതരുടെ നിയമലംഘനം കാണാറില്ല. ഇതാണ് കോടതിയുടെ ശ്രദ്ധയില്‍ പെടുമ്പോള്‍ നടപടിയാകുന്നത്.കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് അനധികൃത നെയിം ബോർഡും സർക്കാർ എംബ്ലവും ഘടിപ്പിച്ച വാഹനം ഫ്ളാഷ് ലൈറ്റുമിട്ട് ആലുവ മേൽപ്പാലത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് പോയത്. എന്നാൽ തുടർ അന്വേഷണത്തിൽ ഇത് കൊല്ലം കെഎംഎംഎൽ എംഡിയുടെ വാഹനമാണെന്ന് കണ്ടെത്തുകയായിരുന്നു.വാഹനത്തിന്റെ മുന്നിൽ കൊടി വച്ചിരിക്കുന്നതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. അനധികൃതമായി സർക്കാർ എംബ്ലവും കൊടിയും ഫ്‌ളാഷ് ലൈറ്റുമിട്ട് ഇത്തരത്തിൽ വാഹനം ഓടിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും കോടതി പറഞ്ഞു.
സർക്കാർ എംബ്ലവും മറ്റും ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമങ്ങൾ ഉണ്ടായിട്ടും മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇത്തരം വാഹനങ്ങൾ പിടികൂടാൻ സാധിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. അടിയന്തര വാഹനങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുമിട്ട് കെഎംഎംഎല്‍ എംഡിയുടെ വാഹനം ചീറി പാഞ്ഞത്.വാഹനത്തിന്റെ മുന്‍വശത്തു കൊടിയും ഉപയോഗിച്ചിരുന്നു. ഇതിന്റെ ചിത്രം കോടതി കണ്ടു. കൊല്ലം ജില്ലാ പൊലീസ് മേധാവി വഴി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) സാന്നിധ്യത്തില്‍ പരിശോധനയ്ക്കായി നിയോഗിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.ഇത്തരം വാഹനങ്ങള്‍ നടപ്പാതകളില്‍പോലും പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.സാധാരണക്കാർക്ക് നേരെ നിയമ ലംഘനങ്ങൾ കാണുമ്പൊൾ തടഞ്ഞു നിർത്തി പിഴ ചുമത്താൻ സർക്കാരിന് വലിയ ഉത്സാഹമാണ് .
എന്നാൽ അത് എല്ലാവരുടെയും കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ല. ഇവിടെ എല്ലാവർക്കും ഒരു നിയമം തന്നെയാണ് .കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. രൂപമാറ്റം വരുത്തിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ആ വാഹനത്തില്‍ വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാനാണ് കോടതി നിര്‍ദേശം.വാഹനത്തില്‍ നിരവധി നിയമലംഘനങ്ങള്‍ ഉണ്ടെന്നും കോടതി വിലയിരുത്തി. അനുവദിച്ചിട്ടുള്ളതിലും അധികം വലിപ്പത്തിലുള്ള ടയറുകള്‍ ആണ്.
നമ്പര്‍ പ്ലേറ്റ് നല്‍കിയിട്ടില്ല, അനധികൃതമായി വരുത്തിയ രൂപമാറ്റം എന്നിവയാണ് നിയമലംഘനങ്ങള്‍. ഇതിനൊപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി വാഹനമോടിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കോടതി വാഹനം പിടിച്ചെടുക്കാനും നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടത്.ആകാശ് തില്ലങ്കേരിയുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്താണ് വീഡിയോ പരിശോധിച്ച് ഹൈക്കോടതി സ്വമേധയാ നടപടിയിലേക്ക് പോയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പറില്ല, രൂപമാറ്റം വരുത്തി, വാഹനമോടിച്ച ആകാശ് തില്ലങ്കേരി സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്നിവ മുന്‍നിര്‍ത്തി ആകാശ് തില്ലങ്കേരിക്കെതിരേമോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കാൻ ഒരുങ്ങുന്നുവെന്ന നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha