Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

അതാണ് ട്രംപ്... അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയില്‍ ബാന്‍ഡേജുമായി മുഷ്ടി ചുരുട്ടി ഡോണള്‍ഡ് ട്രംപ്; മില്‍വോക്കിയില്‍ തരംഗമായി ട്രംപ്; വധശ്രമം അതിജീവിച്ചശേഷം ആദ്യ പൊതുപരിപാടിയില്‍ വന്‍സ്വീകരണം; ട്രംപ് ജയിച്ചേക്കുമെന്ന് സൂചന

17 JULY 2024 08:59 AM IST
മലയാളി വാര്‍ത്ത

പരാജയങ്ങളിലേക്ക് കൂപ്പ് കുത്തിയ ഡോണള്‍ഡ് ട്രംപിന് ഇപ്പോള്‍ വീര പരിവേഷമാണുള്ളത്. അക്രമിയുടെ വെടിയേറ്റ് മുറിഞ്ഞ വലതുചെവിയില്‍ ബാന്‍ഡേജുമായി മുഷ്ടി ചുരുട്ടി ഡോണള്‍ഡ് ട്രംപ് (78) കടന്നുവന്നപ്പോള്‍ അനുയായികളുടെ ആവേശം അണപൊട്ടി.

യുഎസിലെ വിസ്‌കോന്‍സെന്‍ സംസ്ഥാനത്തുള്ള മില്‍വോക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വന്‍ഷനിലേക്കാണ് ട്രംപ് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച പെന്‍സില്‍വേനിയയില്‍ റാലിക്കിടെയുണ്ടായ വധശ്രമത്തെ അതിജീവിച്ച ശേഷം ട്രംപിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ട്രംപ് വേദിയിലേക്കെത്തവേ 'ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്' എന്ന് ജനങ്ങള്‍ ആര്‍ത്തു വിളിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കഴിഞ്ഞദിവസം ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കണ്‍വന്‍ഷനില്‍ പ്രസംഗത്തിനിടെ കുടുംബാംഗങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും പിന്തുണക്കാരെയും അഭിവാദ്യം ചെയ്‌തെങ്കിലും ഭാര്യ മെലനിയയെ അദ്ദേഹം പരാമര്‍ശിക്കാത്തത് ശ്രദ്ധേയമായി. മെലനിയ ചടങ്ങിനെത്തിയതുമില്ല.

ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ഹര്‍മീത് കൗര്‍ ധില്ലന്‍ കണ്‍വന്‍ഷനില്‍ സിഖ് പ്രാര്‍ഥന ചൊല്ലി. ചണ്ഡിഗഡിലെ സിഖ് കുടുംബത്തില്‍ ജനിച്ച ഹര്‍മീത് കൗര്‍ കുറച്ചുകാലം ട്രംപിന്റെ അഭിഭാഷകയായിരുന്നു.

നവംബര്‍ അഞ്ചിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നേരിടും. ഓഗസ്റ്റില്‍ ഷിക്കാഗോയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലായിരിക്കും ബൈഡനെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക.

പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റെങ്കിലും തോക്കുനിയന്ത്രണം സംബന്ധിച്ചുള്ള പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പൊതുനിലപാട്. തോക്കല്ല, മറിച്ച് ഉപയോഗിക്കുന്നവരുടെ മാനസികനിലയാണ് പ്രശ്‌നത്തിനു കാരണമെന്നാണ് അവരുടെ പക്ഷം.

ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തുന്നെന്ന ഇന്റലിജന്‍സ് വിവരം യുഎസിനു ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിനുള്ള സുരക്ഷ ആഴ്ചകള്‍ക്കു മുന്‍പേ വര്‍ധിപ്പിച്ചിരുന്നതായി സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസത്തെ വധശ്രമത്തിന് ഇറാന്‍ ബന്ധമുള്ളതായി ഇതു വരെ കണ്ടെത്തിയിട്ടില്ല.

ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഒഹായോയില്‍നിന്നുള്ള സെനറ്റര്‍ ജെ.ഡി വാന്‍സും (39) പരിപാടിയില്‍ പങ്കെടുത്തിരുന്നു. മിനിഞ്ഞാന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന വാന്‍സിന്റെ ഭാര്യ ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുറിയാണ് (38). ആന്ധ്രയില്‍ നിന്നു കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ.

വിജയിച്ചാല്‍ 'യുഎസ് സെക്കന്‍ഡ് ലേഡി' എന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാകും ഉഷ. കേംബ്രിജ് സര്‍വകലാശാല, യേല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച അവര്‍ ഒരു സ്വകാര്യ അഭിഭാഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്. സാന്‍ ഡീഗോയില്‍ വളര്‍ന്ന ഉഷ 2014 വരെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗമായിരുന്നു. ഇവാന്‍, വിവേക്, മിറാബെല്‍ എന്നീ 3 മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

യുക്രെയ്‌നിനു സൈനിക സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നയാളാണ് വാന്‍സ്. യുക്രെയ്‌നെ സമ്മര്‍ദത്തിലാക്കി യുദ്ധം നിര്‍ത്താന്‍ വാന്‍സ് അധികാരത്തിലെത്തിയാല്‍ ശ്രമിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയക്കുന്നു. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും വാന്‍സ് മുന്‍പ് നടത്തിയിട്ടുണ്ട്.

ഒഹായോയിലെ മിഡില്‍ടൗണില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വാന്‍സ് യുഎസ് പ്രത്യേക സേനയായ മറീന്‍സിന്റെ ഭാഗമായി ഇറാഖില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിലിക്കണ്‍വാലിയില്‍ ഫിനാന്‍സ് പ്രഫഷനലായും പ്രവര്‍ത്തിച്ചു.

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്ത, പെന്‍സില്‍വേനിയയിലെ ബെഥെല്‍ പാര്‍ക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്‌സ് റിപ്പബ്ലിക്കന്‍ അനുഭാവിയാണെന്നാണു വിവരം. വോട്ടര്‍ റജിസ്റ്ററില്‍ നല്‍കിയ വിശദാംശങ്ങളിലാണ് ഈ സൂചനയുള്ളത്. നവംബറിലെ തിരഞ്ഞെടുപ്പില്‍ തോമസ് ആദ്യമായി വോട്ട് ചെയ്യാനിരിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (2 minutes ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (4 minutes ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (7 minutes ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (17 minutes ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (32 minutes ago)

പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (34 minutes ago)

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (37 minutes ago)

C J Roy റോയിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ  (46 minutes ago)

Iran nuclear sites പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (1 hour ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (3 hours ago)

കർഷകൻ ജീവനൊടുക്കി..  (4 hours ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (4 hours ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (5 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (5 hours ago)

Malayali Vartha Recommends