Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉശിരുണ്ടേല്‍ ഞങ്ങളുടെ പിള്ളേരെ തൊട്ട് നോക്കടാ...കര്‍ണാടക പോലീസിനെ വിറപ്പിച്ച് കേരളം ! ഷിരൂരില്‍ രക്ഷാദൗത്യത്തിന് പോയ മലയാളികളെ കൈവെച്ചതില്‍ ഇരച്ചിറങ്ങി മലയാളി,സിദ്ധരാമയ്യയുടെ ഒഫീഷ്യല്‍ ഫേസ്ബുക് അക്കൗണ്ടില്‍ തലങ്ങും വിലങ്ങും മെസ്സേജ് ! അര്‍ജുനെ കണ്ടെത്താതെ മടങ്ങില്ലെന്ന് രഞ്ജിത്ത് ഇസ്രയേലും സംഘവും തിരിച്ചടിച്ചു

22 JULY 2024 06:14 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി സംഘത്തെ ആട്ടിപ്പായിക്കാനും അര്‍ജുന്‍ ഇസ്രയേലിനെ കൈവെച്ച കര്‍ണാടക പോലീസിനെതിരെയും കേരളത്തില്‍ വലിയ പ്രതിഷേധം. ഉശിരുണ്ടേല്‍ ഞങ്ങളുടെ പിള്ളേരെ തൊട്ട് നോക്കടായെന്ന് മലയാളികളുടെ ആക്രോശം. സൈബര്‍ ഗ്രൂപ്പുകളില്‍ രോഷം അണപൊട്ടുന്നു. കര്‍ണാടക മുഖ്യമന്ത്രി മന്ത്രിമാര്‍ മുതല്‍ പോലീസ് മേധാവി വരെയുള്ളവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ മലയാളികളുടെ കമന്റുകള്‍, മേസ്സേജുകള്‍. തൊട്ടുപിന്നാലെ മലയാളി രക്ഷാദൗത്യ സംഘത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത് കര്‍ണാടക പോലീസ്.

അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി ഉയരുന്നു. പിന്നാലെ തന്നെ മലയാളികള്‍ ഇടപെട്ടു. കര്‍ണാടക പോലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകനായ ബിജു കക്കയം പറഞ്ഞത്. എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിക്കഴിയാറായെന്നും ബിജു കക്കയം വ്യക്തമാക്കിയിരുന്നു.

ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നതാകാം പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. കേരളത്തില്‍നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ചില ചാനലുകാര്‍ ഇവിടെവന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നും ബിജു കക്കയം പറഞ്ഞു. പോലീസിന്റെ നിര്‍ദേശത്തിന് പിന്നാലെ മലയാളി രക്ഷാപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ സ്ഥലത്ത് തര്‍ക്കമുണ്ടായി. രക്ഷാപ്രവര്‍ത്തകനായ രഞ്ജിത് ഇസ്രയേലിനെ പോലീസ് കൈയേറ്റം ചെയ്‌തെന്നും പരാതിയുണ്ട്. തര്‍ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജു കക്കയം ഉള്‍പ്പെടെ ഒട്ടേറെ മലയാളികളാണ് ഷിരൂരിലെ ദുരന്തസ്ഥലത്ത് കഴിഞ്ഞദിവസങ്ങളില്‍ രക്ഷാദൗത്യത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മഴയും വെയിലുമെല്ലാം കൊണ്ടുകൊണ്ട് ഇവരെല്ലാം അര്‍ജുനെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ്. ഇതിനിടെ കര്‍ണാടക പോലീസില്‍നിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തകരെയും തളര്‍ത്തുന്നതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. റഡാറില്‍ സിഗ്‌നല്‍ ലഭിച്ച മൂന്നിടത്തും ലോറി ഇല്ല. കരയില്‍ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍. കുടുംബം പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്‌നല്‍ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു. റഡാറില്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് പരിശോധന നടത്തിയെങ്കിലും പാറക്കല്ലാണ് കിട്ടിയതെന്ന് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് പറഞ്ഞു. സംശയമുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. രണ്ടുസ്ഥലങ്ങളിലെ പരിശോധന കഴിഞ്ഞപ്പോള്‍ നിരാശയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി 25 പേരടങ്ങുന്ന സംഘത്തിന് സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനം  (8 minutes ago)

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (2 hours ago)

സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ച് കുംഭമേള വൈറല്‍ താരം  (2 hours ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (2 hours ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (4 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (4 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (4 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (4 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (4 hours ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (4 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (5 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (5 hours ago)

Malayali Vartha Recommends