ധനമന്ത്രി നിർമ്മല സീതാരാമൻ മോദി 3.0 സർക്കാരിൻ്റെ ആദ്യ ബജറ്റ്... ദീര്‍ഘകാല സ്വപ്‌നമായ എയിംസ് അടക്കം പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്...
നികുതിയിളവിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കിടയിൽ, ധനമന്ത്രി നിർമ്മല സീതാരാമൻ മോദി 3.0 സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. തങ്ങളുടെ നികുതി ഭാരം ലഘൂകരിക്കുന്ന പ്രഖ്യാപനങ്ങൾക്കായി പൗരന്മാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഇടത്തരം ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചില നികുതി ഇളവുകൾക്കായി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ബജറ്റ് ജനകീയതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പകരം, അത് ശക്തമായ സാമ്പത്തിക വളർച്ചാ തന്ത്രവുമായി ജനകീയ നടപടികളുടെ സന്തുലിതമാക്കും.സുസ്ഥിര സാമ്പത്തിക വികസനത്തിനായുള്ള സമഗ്രമായ ഒരു പ്ലാൻ തയ്യാറാക്കുന്നതോടൊപ്പം, ഉടനടി നികുതി ഇളവ് ആവശ്യങ്ങൾ പരിഹരിക്കുന്ന നയങ്ങളുടെ ഒരു മിശ്രിതം ധനമന്ത്രി നിർമലാ സീതാരാമൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു
.മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് കേരളം. സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായ എയിംസ് അടക്കം പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ലോക്‌സഭയില്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്നതിന് ശേഷമുള്ള ആദ്യ ബജറ്റാണെന്നത്കൂടി ഈ പ്രതീക്ഷകള്‍ക്ക് ആക്കംകൂട്ടുന്നു.കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുവന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഇത്തവണ ആദ്യമായി ഒരു എംപിയെ സമ്മാനിച്ച കേരളത്തിന് പകരം കിട്ടുന്ന സമ്മാനമെന്താകുമെന്നതാണ് ആകാംക്ഷ.കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.
എയിംസ്, ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്.എയിംസ് അനുവദിച്ചാല്‍ തന്നെ അത് ജില്ലയിലാകുമെന്നതും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. കോഴിക്കോട് സ്ഥാപിക്കമെന്നാണ് സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികളുടെ ആവശ്യം. ഇതിനായി കിനാലൂരില്‍ സ്ഥലം ഏറ്റെടുത്തിട്ട് പത്ത് വര്‍ഷമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടാനാണ് തീരുമാനമായത്. കേന്ദ്ര മന്ത്രിയും തൃശ്ശൂര്‍ എംപിയുമായ സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സംയുക്തമായി നിവേദനം നല്‍കാന്‍ എംപിമാരുടെ യോഗം തീരുമാനിച്ചിരുന്നു.എറണാകുളം ആലുവ താലൂക്കില്‍ ഗ്ലോബല്‍ സിറ്റി പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിനുള്ള ഭരണാനുമതിയടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha