പശ്ചിമഘട്ട മലനിരകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധം ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണം; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്
ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
പശ്ചിമഘട്ട മലനിരകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധം ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണം.
പരിസ്ഥിതി ലോല പ്രദേശമായി സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ131 വില്ലേജ്കളിൽ ഖനനം, മണ്ണെടുപ്പ്, മരം മുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം.
ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴിൽ, കൃഷി, വ്യാപാരം തുടങ്ങിയവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കാൻ സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണം.
https://www.facebook.com/Malayalivartha