ഗംഗാവലിയുടെ അടിത്തട്ട് മണ്ണും ചെളിയും വീണ് കട്ടിയായി; നേവിയുടെ തിരച്ചിലില്‍ പുഴയ്ക്കടിയില്‍ നിന്ന് ലോഹ ഭാഗം കണ്ടെത്തി...

അർജുനെ കണ്ടെത്താനുള്ള ശ്രമവുമായി ഈശ്വർ മൽപേയും സംഘവും പുഴയിലിറങ്ങി. ഗംഗാവലിയുടെ അടിത്തട്ട് മണ്ണും ചെളിയും വീണ് കട്ടിയായി കിടക്കുകയാണെന്ന് ഈശ്വര്‍ മല്‍പെ പ്രതികരിച്ചു. ഒത്തിരി ഡൈവ് ചെയ്തു. മൂന്ന് സിലിണ്ടര്‍ കാലിയായി. പത്ത് ഡൈവില്‍ കൂടുതല്‍ നടത്തി. ജാക്കി കിട്ടിയ സ്ഥലത്ത് നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല. അടിവശം തെളിഞ്ഞ് കാണാം. മുപ്പത് അടി താഴ്ച്ചയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. മണ്ണ് കട്ടിയായി. നിന്നാല്‍ ആണ്ടുപോകില്ല. കിട്ടിയ അസ്ഥി കഷണം മൃഗത്തിന്റേതാണ്. മണ്ണും കല്ലും പ്രശ്നമാണ്. കോണ്‍ക്രീറ്റ് ഇല്ല. സംശയം തോന്നുന്ന സ്പോട്ട് ഇല്ല. കമ്പി കുത്തി നോക്കി. കമ്പി ഉള്ളിലേക്ക് പോകുന്നില്ല. അത്രകട്ടിയാണ് അടിത്തട്ടെന്നും മല്‍പെ പ്രതികരിച്ചു.
രാവിലെ മുതല്‍ വലിയ രീതിയില്‍ തെരച്ചില്‍ നടക്കുന്നുവെന്ന് എകെഎം എഷറഫ് എംഎല്‍എ പറഞ്ഞു. 'ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയുണ്ടായിരുന്നു. എത്ര ഡൈവ് ചെയ്യുമ്പോഴും ലഭിക്കുന്നത് മണ്ണിടിച്ചില്‍ വന്നു വീണ മരത്തടികളും മറ്റ് അവശിഷ്ടങ്ങളുമാണെന്നാണ്. എത്ര ദിവസം ഡൈവ് ചെയ്തിട്ടും കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്. എത്രയും പെട്ടെന്ന് ഡ്രഡ്ജിങ് മെഷീന് എത്തിക്കാമെന്നാണ് കളക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.
ഡ്രഡ്ജിങ് മെഷീന് കൊണ്ടുവന്ന് പാറകളും മരങ്ങളും ഉള്‍പ്പടെ മാറ്റിയാലേ ലോറി കണ്ടെത്താനാകൂ. ഗോവയില്‍ നിന്ന് മെഷീന് കൊണ്ടുവരാനുള്ള നടപടികള്‍ നടക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
അതിനിടെ നേവി നടത്തിയ തിരച്ചിലില്‍ പുഴയ്ക്കടിയില്‍ നിന്ന് ലോഹ ഭാഗം കണ്ടെത്തി. ലോറിയുടേതെന്ന് തോന്നിപ്പിക്കുന്ന ലോഹഭാഗമാണ് കണ്ടെത്തിയത്. ഇത് അർജ്ജുന്റെത് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























