അർജുനെയടക്കം കണ്ടെത്താനുള്ള തെരച്ചിലിനിടെ മറ്റ് ഇടപെടലുകൾ ഉണ്ടാകുമോ എന്ന ആശങ്ക- മനാഫ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ തെരച്ചിൽ നിർണായക വഴിത്തിരിവിലാണ് എത്തിനിൽക്കുന്നത്. അർജുന്റെ ലോറിയുടെ ജാക്കി കരയില്‍നിന്ന് 100 അടി ദൂരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ അര്‍ജുന്റെ ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോറി ഉടമ മനാഫും, തെരച്ചിലിന് ഇറങ്ങിയ ഈശ്വർ മൽപേയും. ഇന്നലെ പുനരാരംഭിച്ച തിരച്ചിലിൽ ട്രക്കിന്റെ ഹൈഡ്രോളിക് ജാക്കി കണ്ടെടുത്തത് പ്രതീക്ഷ നൽകുന്ന ഒരു ഏടാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഈശ്വർ മാൽപെ പുഴയുടെ അടിത്തട്ടിലേയ്ക്ക് ഇറങ്ങിയ ദിവസം തന്നെ ഈ ഒരു തെളിവ് കിട്ടിയത് അർജുന്റെ അടുത്തേയ്ക്ക് ഇന്ന് എത്താനാകുമെന്നാണതിന്റെ പ്രതീക്ഷയാണ്.
ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ കൂടതല്‍ പേര് ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്. പലതവണ ഈശ്വര്‍ മല്‍പെ മുങ്ങിതാഴ്ന്നെങ്കിലും പ്രതീക്ഷ നല്കുന്ന വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. ഷാക്കിൾ സ്ക്രൂ പിൻ ആണ് ലഭിച്ചത്. എന്നാൽ ഇതിനിടെ മറ്റു ഇടപെടലുകൾ ഇതിൽ ഉണ്ടാകുമോ എന്ന ആശങ്കയും മനാഫ് പങ്കുവയ്ക്കുന്നുണ്ട്.
മലയാളിവാർത്തയോട് മനാഫ് നടത്തിയ പ്രതികരണത്തിലേയ്ക്ക്..
https://www.facebook.com/Malayalivartha


























