കോടതി പൊക്കിയപ്പോള്‍ പ്രൊഫൈല്‍ ചിത്രം മാറ്റി പോരാളി ഷായി ഓടി ; അമ്പട ഹാര്‍പിക് ഷാജി...

ഫേസൂക്കില് ഒളിച്ചിരുന്ന പോരാളി ഷായിയെ പോലീസ് തൂക്കിയതോടെ പ്രൊഫൈല്‍ പിക്ചറും മാറ്റി ഷായി മുഖച്ഛായ അങ്ങ് മാറ്റി. ഇട്ടിരിക്കുന്ന പുതിയ ചിത്രം അതിലും കേമം. പാവം ആ നടന്റെ കാര്യത്തില്‍ തീരുമാനമായി. ശശി മാറ്റി സോമന് ആയെന്ന് പറഞ്ഞത് പോലെ ആയി. പക്ഷെ മുഖചിത്രം മാറ്റിയത് കൊണ്ടൊന്നും രക്ഷപ്പെടില്ല ഷായി മലയാളി പൂരത്തെറി വിളിക്കുന്നുണ്ട്.
നടന് അബ്ബാസിന്റെ ചിത്രം വെച്ചാണ് ഷായി കളത്തില്‍ വന്നിരിക്കുന്നത്. ആഹാ അപ്പോള്‍ ഇത് പോരാളി അബ്ബാസാണോ എന്നാണ് പൊങ്കാല. പോലീസ് തൂക്കിയിട്ടും ആളാരെന്ന് കണ്ടുപിടിച്ചിട്ടും ഷായിക്ക് സ്വന്തം മുഖം പ്രൊഫൈല്‍ ഫോട്ടോ വെക്കാന്‍ പേടി. എന്നിട്ട് സഖാവാണത്രെ.
Harpic ഒഴിച്ച് കീടങ്ങളെ ഒക്കെ നശിപ്പിക്കണം ഷായി. അടയാളപ്പെടുത്തുക കാലമേ ഇത് മലയാളികള്‍ എയറില്‍ കേറ്റുന്ന സമയം. സ്വന്തമായി മുഖമില്ലാത്തവന് മുഖപുസ്തകത്തില്‍ ഏതു മുഖവും സ്വീകരിക്കാം പോരാളി ഹാര്‍പ്പിക് അബ്ബാസ്????എന്തോരം ക്യാപ്സൂള്‍ വന്നിരുന്ന സ്ഥലമാ... ഇപ്പോ ശവപറമ്പ് പോലെ... ഓരോരോ അവസ്ഥകളെ. ഇവരുടെ മുദ്രാവാക്യമാണ് കോമഡി വര്‍ഗീയത തുലയട്ടെ. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ധൈര്യം ഇല്ലാത്തവനാണ് ലോകത്തെ മുഴുവന്‍ പഠിപ്പിക്കാനും പരിഹസിക്കാനും ഇറങ്ങുന്നത് തുടങ്ങി പൊങ്കാലയോട് പൊങ്കാല. ഹാര്‍പിക് ഷാജിക്ക് ഇതിലും വലുതൊന്നും കിട്ടാനില്ല.
പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന് വഹാബ് എന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പേജിന്റെ വെരിഫിക്കേഷനായി ഉപയോഗിച്ച രണ്ട് മൊബൈല്‍ നമ്പറുകളുടേയും ഉടമ വഹാബ് എന്നയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു. വടകരയിലെ കാഫിര്‍ പ്രയോഗം സ്ക്രീന്‍ ഷോട്ട് പങ്കുവച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോരാളി ഷാജി ആരെന്നും പൊലീസ് അന്വേഷിച്ചത്. സിപിഎമ്മിനെ രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കടന്നല്‍കൂട്ടങ്ങളാകുന്ന പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഉത്തരവാദികള്‍ എന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് വിമര്‍ശനം ഉന്നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പോരാളി ഷാജിയുടെ അഡ്മിന് ഐഡന്റിന്റി വെളിപ്പെടുത്തണമെന്നും എം വി ജയരാജന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും പോരാളി ഷാജി തിരിച്ചടിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍ ശക്തികളുടെ പിന്തുണയോടെയാണ് പേജിന്റെ പ്രവര്‍ത്തനമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























