Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..


പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ..വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ..ദശലക്ഷക്കണക്കിന് ഡോളറാണ് യു.എസ് പാകിസ്ഥാന് ആ സമയത്ത് നല്‍കിയിരുന്നത്..


28കാരിയായ ഡോക്ടർ തൂങ്ങിമരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... വനിതാ ഡോക്ടർ എഴുതിയ 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത്..


സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...


ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍.. കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി..സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്..

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

19 SEPTEMBER 2024 04:56 PM IST
മലയാളി വാര്‍ത്ത

അഭിമുഖത്തിനിടെ മോശം ചോദ്യം ചോദിച്ച അവതാരകനെ കണക്കിന് കൊടുത്ത് നടി മനീഷ കെ.എസ് വിറപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു ശക്തമായ ഭാഷയിൽ മനീഷ മറുപടി നൽകിയത്. യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. എന്നാൽ ഇത് മനീഷ കൂടി അറിഞ്ഞ് നടന്ന അഭിനയമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് നടി. പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ടെന്നും അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും മനീഷ പറയുന്നു. അത് അഭിനയമയിരുന്നില്ല, അങ്ങനെ തന്നെയാണ് അവിടെ സംഭവിച്ചതെന്നും മനീഷ പറഞ്ഞു.

പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ട്. ഞാൻ അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വെറുതെ നമ്മൾ പറഞ്ഞ് മെഴുകേണ്ട കാര്യമില്ല. അങ്ങനെയാണെന്ന് വിശ്വസിക്കണമെന്ന് താല്പര്യമുള്ളവർക്ക് അങ്ങനെ വിശ്വസിക്കാം. ഇതിൽ എനിക്ക് ഒന്നിനെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്റെ അടുത്ത് ഓൾറെഡി ആ കുട്ടി പറഞ്ഞിരുന്നു. ആ കുട്ടി എന്നല്ല ഏത് ഇന്റർവ്യൂവിൽ വരുമ്പോഴും നമ്മളോട് പറയും ചേച്ചി വൈറൽ ആവുന്ന എലമെന്റ്‌സ് ഉള്ള ചോദ്യം ചോദിക്കുമെന്ന്. നമ്മൾ എന്തിനാണ് ഇതൊക്കെ ഇടുന്നത് വൈറൽ ആവാനാണ്. അങ്ങനത്തെ ചില ചോദ്യങ്ങൾ ചോദിക്കുമെന്ന് പറഞ്ഞിരുന്നു, മനീഷ പറയുന്നു.

ആ സംഭവത്തിൽ തന്നോട് അവതാരകൻ ഒരുപാട് സോറി പറഞ്ഞിട്ടുണ്ടെന്നും മനീഷ പറഞ്ഞു. അവതാരകന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ചോദ്യം താൻ പ്രതീക്ഷിച്ചില്ലെന്നും മനീഷ പറയുന്നു. ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത തരത്തിലുള്ള ചോദ്യമാണ് ചോദിച്ചതെന്നും മനീഷ പറഞ്ഞു. ആ സമയത്ത് ഉണ്ടായ ആ ചോദ്യം ആർക്കും ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിലുള്ള ചോദ്യമായിരുന്നുവെന്നും മനീഷ പറഞ്ഞു.

 

ഇതൊരു അഭിനയമായിരുന്നില്ല, അത് അങ്ങനെ തന്നെയാണ് സംഭവിച്ചത്. പിന്നെ എല്ലാവരും ചോദിച്ചു അവന്റെ ചെപ്പക്കടിക്കമായിരുന്നില്ലേ എന്ന്. പറയാൻ എളുപ്പമാണ് ഈ പറയുന്ന ആളുകൾ തന്നെ ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് എതിരെ ആയെനെ, താരം പറയുന്നു. അവസരത്തിനും നിലനിൽപ്പിനും മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. നടി മനീഷയോട് ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചതിന് സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നിരുന്നു.

ചുട്ട മറുപടി നൽകിയ മനീഷയ്ക്ക് പ്രേക്ഷകർ കയ്യടിയും നൽകി.'പല പരിപാടിയിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കുണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. മുട്ടുന്ന കാലഘട്ടമായത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുകയാണ്, ചേച്ചിയുടെ നിലനിൽപിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ?', ഇങ്ങനെയാണ് അവതാരകൻ അഭിമുഖത്തിനിടെ ചോദിച്ചത്. ഈ ചോദ്യത്തിന് നിന്റെ അമ്മയോടും പെങ്ങളോടും പോയി ചോദിക്ക് എന്നായിരുന്നു മനീഷ മറുപടി നൽകിയത്.

 

 

'എന്ത് ഊള ചോദ്യങ്ങളാടോ താൻ ചോദിക്കുന്നത്. മുട്ടുമ്പോൾ തുറക്കുന്നത്, ആണോ എക്സ്പീരിയൻസ്. ഈ അഭിമുഖം എന്ന് പറഞ്ഞ്, ഇവിടെ മാദ്ധ്യമങ്ങൾ കൊണ്ടിരിത്തുമ്പോൾ, എല്ലാവരെയും ഞാൻ പറയുന്നില്ല, നിനക്ക് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതലാണ്. വൈറലാവാൻ ആണോ എന്നറിയില്ല. പക്ഷേ, എന്നെപ്പോലുള്ള ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. നിന്റെ വീട്ടിൽ പോയ് അമ്മയോടും പെങ്ങളോടും ചോദിക്കുമോ. അമ്മയും പെങ്ങളും എന്ന് പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു. അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തി തന്നെ എന്താണ്. അവസരത്തിന് വേണ്ടി വാതിൽ തുറന്നുകൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാൻ തോന്നി'എന്നായിരുന്നു മനീഷയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajesh-Keshav രാജേഷ് കേശവ് തിരിച്ചു വരവിന്റെ പാതയില്‍  (2 minutes ago)

മൈസൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

Murari-Babu- മുരാരി എങ്ങനെ കോടീശ്വരനായി?  (17 minutes ago)

INDIA വെളിപ്പെടുത്തലുമായി സിഐഎ മുൻ ഉദ്യോഗസ്ഥൻ  (24 minutes ago)

സി.പി.ഐ അടിമത്തം അവസാനിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്  (33 minutes ago)

ഇടുക്കിയില്‍ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി  (40 minutes ago)

'പൊങ്കാല' ചിത്രത്തിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം പ്രകാശനം ചെയ്തു...  (41 minutes ago)

Mumbai സബ് ഇൻസ്പെക്ടർക്ക് സസ്പെഷൻ  (44 minutes ago)

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍  (50 minutes ago)

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു  (56 minutes ago)

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...  (59 minutes ago)

SABARIMALA പ്രതി മുരാരി ബാബുവിന്റെ തേക്ക് കൊട്ടാരം  (3 hours ago)

വിലക്കയറ്റം ഒഴിവാക്കാൻ... സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...  (3 hours ago)

ഇറങ്ങിവാടോ കാട്ടുകള്ളാ..അയ്യപ്പനെ വിഴുങ്ങിയ ചതിയാ !! സെക്രട്ടേറിയറ്റില്‍ സമരം ആളിക്കത്തിച്ച് ബി ജെ പി ; സ്ത്രീപ്രവേശനത്തിന്റെ മറവില്‍ പോറ്റിയെ വെച്ച് പിണറായി കൊള്ള നടത്തിയെന്ന്...പോറ്റിയെയല്ല, പോറ്റിയ  (3 hours ago)

പ്രവാസി നാട്ടിൽ മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends