തൊണ്ട വയ്യാത്തതിനാൽ മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിൽ ഇന്നും നാളെയും, നടത്താൻ തീരുമാനിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി.വി അൻവർ...
കഴിഞ്ഞ കുറച്ചു ദിവസമായിട്ട് കേരള രാഷ്ട്രീയത്തിൽ പ്രതേകിച്ചു സി പി എമ്മിൽ എന്താണ് നടക്കുന്നത് എന്നുള്ളത് നമ്മൾ കണ്ടു കൊണ്ട് ഇരിക്കുകയാണ് . കേരളത്തിലെ സി.പി.എം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക തകര്‍ച്ചയുടെ ആഴത്തിലേക്ക് കൂപ്പുകുത്തുകയാണ്. സി.പി.എമ്മിന്റെ ഇന്നത്തെ പ്രതിസന്ധി ആശയപരമോ ആദര്‍ശപരമോ അല്ല. അധികാരത്തിനുവേണ്ടി ജനങ്ങളെ പറ്റിച്ച് എന്ത് വൃത്തിക്കേടുകളും കാണിക്കാം എന്നുള്ളതിന്റെ തെളിവാണിത് . സി.പി.എമ്മിന്റെ ചരിത്രത്തില്‍ പലതവണ പിളര്‍പ്പും സംഘര്‍ഷവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അതെ അവസ്ഥയിലൂടെ കടന്നു പോവുകയാണ് സി പി എം .
എന്ത് പറഞ്ഞാലും പറയാനും ഈ പാർട്ടിയെ നിങ്ങൾക്ക് അറിയില്ലെന്ന് ...ആർക്ക് അറിയില്ലെന്ന് ജനത്തിനോ..? ജനം ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയതല്ലല്ലോ ...അധികാരത്തിൽ കേറിയതിന് ശേഷം എന്തൊക്കെയാണ് ഇവിടെ കാണിച്ചു കൂട്ടുന്നത് എന്നുള്ളതും ജനം കണ്ടു കൊണ്ട് ഇരിക്കുകയാണ് . ഏതായാലും അൻവർ ഇപ്പോൾ ആറാടുകയാണ് . ഓരോ മുക്കിലും മൂലയിലും പോയി പാർട്ടിക്കെതിരെ പാർട്ടിയിലെ വമ്പന്മാർക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് വരികയാണ് . ഇത് ഉണ്ടാക്കാൻ പോകുന്ന അപകടവും വളരെ വലുതാണ്. ഏതായാലും പിണറായി വെറുതെ വിടാൻ ഉദ്ദേശമൊന്നുമില്ല . പണി തുടങ്ങിയിട്ടുണ്ട് . അൻവറിന്റെ പാർക്കിന്റെ തടയണ പൊളിക്കാനുള്ള നീക്കങ്ങൾ വളരെ വേഗത്തിലാക്കാൻ തുടങ്ങി.
ഈ ദിവസങ്ങളിൽ എല്ലാം തന്നെ നീണ്ട പ്രസംഗങ്ങളും മാധ്യമങ്ങളെ കാണലും എല്ലാം ആയിട്ടാവണം അൻവറിന്റെ തൊണ്ടയും അടിച്ചു പോയി . അദ്ദേഹത്തിന്റെ തൊണ്ട വയ്യാത്തതിനാൽ മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിൽ ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി.വി അൻവർ എംഎൽഎ. മഞ്ചേരി, അരീക്കോട് എന്നിവിടങ്ങളിൽ നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിവെച്ചത്.കടുത്ത കൊണ്ട വേദനയെ തുടർന്ന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ അറിയിച്ചു.
"അടുത്ത രണ്ടുദിവസത്തെ എല്ലാ പ്രോഗ്രാമുകളും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയാണ്. വരും ദിവസത്തെ കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റായി ഇടുന്നതായിരിക്കും. ഇതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നു" പിവി അൻവർ ഫേസ്ബുക്കിലെ വീഡിയോയിൽ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിന് ശേഷമാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ സന്ദേശം പുറത്തുവന്നത്.ഏതായാലും എവിടെയും പോയിട്ടില്ല പൂർവാധികം ശക്തിയോടെ തിരികെ വരുമെന്നാണ് അറിയിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha