കാരുണ്യത്തിന്റെ കൊടിയടയാളമായി കോട്ടയം മീനാക്ഷി ലോട്ടറി; വായ്പയായി എടുത്ത ടിക്കറ്റിന് മിനിമോൾക്ക് 80 ലക്ഷം ഒന്നാം സമ്മാനം; ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കൃത്യമായി വിജയിക്ക് കൈമാറി മീനാക്ഷി
ഭാഗ്യവും കാരുണ്യവും ഒന്നിച്ച് കൈകോർത്തതോടെ മിനിമോൾ ഇനി ലക്ഷപ്രഭു..! വായ്പയായി എടുത്ത് മാറ്റി വച്ച ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ, ഈ ടിക്കറ്റ് സന്തോഷത്തോടെ തന്നെ ഭാഗ്യ ശാലിയ്ക്ക് കൈമാറി വാക്കു പാലിച്ചിരിക്കുകയാണ് കോട്ടയം മീനാക്ഷി ലക്കി സെന്റർ ഉമട മുരുകേശൻ. മീനാക്ഷി ലോട്ടറിയിൽ വിറ്റ കാരുണ്യ ഭാഗക്കുറിയുടെ ഒന്നാം സമ്മാനാർഹയായ മിനിമോളാണ് ഒരേ സമയം ഭാഗ്യത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പർശം ഏറ്റുവാങ്ങിയത്.
ശനിയാഴ്ച വിളിച്ച് മിനി മോൾ വായ്പയായി മാറ്റി വയ്ക്കാൻ നിർദേശിച്ച ടിക്കറ്റിനാണ് 80 ലക്ഷം രൂപ സമ്മാനം അടിച്ചത്. 80 ലക്ഷത്തിന്റെ വമ്പൻ സമ്മാനം കൺമുന്നിൽ കണ്ടിട്ടും മിനിമോളോടുള്ള വാക്ക് കൃത്യമായി പാലിച്ച മീനാക്ഷി ലോട്ടറി ഏജൻസിയും മാതൃകാപരമായ പ്രവർത്തനം കാട്ടി. ഇന്ന് മീനാക്ഷി ലോട്ടറി ഏജൻസീസിൽ എത്തിയ മിനിമോൾക്ക് കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് മീനാക്ഷി ലോട്ടറി ഏജൻസി ഉടമ മുരുകേശൻ .
ഇന്നലെ വിൽപ്പന നടത്തിയ കാരുണ്യ ലോട്ടറിയുടെ കെ.ജി 790019 നമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം കോട്ടയം മീനാക്ഷി ലോട്ടറിയുടെ തിരുനക്കര ശാഖയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ഇന്നലെ രാവിലെ മിനിമോൾ മീനാക്ഷി ലോട്ടറിയുടെ കോട്ടയത്തെ ശാഖയിൽ വിളിച്ച് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരൻ സുരേഷിനോട് തനിക്ക് രണ്ട് ടിക്കറ്റ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇത് അനുസരിച്ച് സുരേഷ് മിനിമോൾക്ക് രണ്ട് ടിക്കറ്റ് മാറ്റി വയ്ക്കുകയും ചെയ്തു. വൈകിട്ട് നറക്കെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മിനിമോൾക്കായി മാറ്റി വച്ച ടിക്കറ്റുകളിൽ ഒന്നിനായിരുന്നു 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. പണം നൽകി ടിക്കറ്റ് കൈപ്പറ്റാതിരുന്നിട്ട് പോലും, മിനിമോൾക്കായി മാറ്റി വച്ച ടിക്കറ്റ് അതേ പടി കൈമാറുന്ന മാന്യതയും മാതൃകയും കാരുണ്യവുമാണ് കോട്ടയം മീനാക്ഷി ലോട്ടറി ഏജൻസി കാട്ടിയത്. സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരം ലോട്ടറി ഏജൻസി ജീവനക്കാർ തന്നെ മിനിമോളെ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന്, ഇന്നു രാവിലെ ലോട്ടറി ഓഫിസിൽ എത്തിയ മിനിമോൾക്ക് ലോട്ടറി ടിക്കറ്റ് മീനാക്ഷി ലോട്ടറി ഏജൻസി ഉടമ മുരുകേശൻ കൈമാറി.
https://www.facebook.com/Malayalivartha