സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്ക്
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാക്കനാട് സീപോര്‍ട്ട് റോഡിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.
അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുക്കാട്ടുപടിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
സീപോര്‍ട്ട് റോഡിലെ വള്ളത്തോള്‍ ജംഗ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയില്‍ എതിര്‍ ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബസിലേക്ക് ഇടിച്ച ടോറസിന് പുറകില്‍ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ . ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ . മരണപ്പെട്ട സ്ത്രീയുടെ വിവരങ്ങളും മറ്റ് വിവരങ്ങളും അറിവായിട്ടില്ല.
https://www.facebook.com/Malayalivartha