പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ; മരണത്തിലേയ്ക്ക് നയിച്ചത് കടബാധ്യത അല്ലെന്ന് സൂചന...
പാറശാല യൂട്യൂബ് വ്ലോഗർമാരുടെ ദുരൂഹ മരണത്തിൽ പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ ഫോണുകൾ ലോക്കായതിനാൽ ഫൊറൻസിക് പരിശോധനയിൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ. അധികം സുഹൃദ്‌വലയം ഇല്ലാത്ത ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാര്യവും അധികമാർക്കും അറിയില്ലെന്നും പൊലീസ് പറയുന്നു.
സെൽവരാജ്,പ്രിയലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു 12 മണിക്കൂറിനു ശേഷമാണ് സെൽവരാജ് ആത്മഹത്യ ചെയ്തത്. പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലിൽ വിടപറയുന്ന മട്ടിലുള്ള പാട്ട് സെൽവരാജ് അപ്‌ലോഡ് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടും ഇതു ശരിവയ്ക്കുന്നു. വിശദമായ റിപ്പോർട്ട് 2 ദിവസം കഴിഞ്ഞ് ലഭിക്കും. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്.
എല്ലാ സാധ്യതകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണ്‍ പറഞ്ഞു. തുടര്‍ച്ചയായി ഇവരിലാരും ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പ്രിയലതയുടെ കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയ പാട് കണ്ടതിനാലാണ് സെല്‍വരാജ് കൊലപ്പെടുത്തിയെന്ന സംശയം പൊലീസിന് ഉണ്ടായത്. പിന്നീട് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് ശരി വയ്ക്കുന്നുണ്ട്.
ദമ്പതികളുടെ മരണത്തിലെ ദുരൂഹതകൾ നീക്കാനായി പൊലീസിലെ ഫിംഗർപ്രിന്റ്,സൈബർ സെൽ വിദഗ്ദ്ധരുടെ പരിശോധന പുരോഗമിക്കുന്നു.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിത്തിരിവാകുമെന്നാണ് പൊലീസ് പറയുന്നത്. അടുത്തക്കാലത്ത് ഇരുവരും തമ്മിൽ ചില സ്വരച്ചേർച്ചഇല്ലായിരുന്നതായി സമീപവാസികൾക്ക് അതറിയാൻ കഴിഞ്ഞില്ല. എന്നാൽ യുട്യൂബിലെ പ്രിയയുടെ പ്രതികരണങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമായിരുന്നുവെന്നും ചാനൽ സുഹൃത്തുക്കൾ പറയുന്നുണ്ട്. ജോലി സ്ഥലങ്ങളിൽ തങ്ങിനിന്നുള്ള പണികളായതിനാൽ സെൽവരാജ് ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഒരാഴ്ച കഴിഞ്ഞേ തിരികെ വീട്ടിലെത്താറുള്ളൂ.
യുട്യൂബ് ചാനലിന് 19,000ൽപ്പരം സബ്സ്‌ക്രൈബേർമാർ ഉള്ളതിനാൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും ലൈവും മറ്റും പ്രിയലത തനിച്ച് ചെയ്തിരുന്നു. ചാനലിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സെൽവരാജും പ്രിയയും തമ്മിൽ ഉണ്ടായിരുന്നതായും ഇത് പിന്നീട് കൊലയ്ക്ക് കാരണമായിരിക്കാമെന്നുമാണ് ചിലർ പറയുന്നത്.എന്തായാലും മരണകാരണം സാമ്പത്തിക വിഷയമല്ലെന്നാണ് പൊലീസിന്റെ നിഗമനം.അതുകൊണ്ടാണ് ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രിയലതയുടെ മരണകാരണം കഴുത്ത് ഞെരിച്ചതാണെന്നും പ്രിയയുടെ മൃതശരീരത്തിന് ഭർത്താവ് സെൽവരാജിന്റെ മൃതശരീരത്തെക്കാൾ കൂടുതൽ പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങളുടെ പഴക്കം കണക്കാക്കുമ്പോൾ 12 മണിക്കൂർ ഇടവേളയുള്ളതായും,ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനായി മാറ്റുമ്പോൾ പ്രിയയുടെ മൃതദേഹം അഴുകിത്തുടങ്ങിയതായും പറയുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് യൂട്യൂബിൽ പോസ്റ്റ് ചെയ്ത അവസാനത്തെ വീഡിയോ കണ്ടത് ഒന്നര ലക്ഷത്തിലേറെപ്പേരാണ്.എന്നാൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ പ്രിയ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അങ്ങനെയാണെങ്കിൽ ഇരുവരും ചേർന്നുള്ള ഫോട്ടോകൾ സഹിതമുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരിക്കും സെൽവരാജ് ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിൽ എത്തിയ അമ്മയെ ബസ് സ്റ്റോപ്പിൽ എത്തിക്കാൻ പ്രിയലത സ്കൂട്ടറിൽ പുറത്തേക്ക് പോകുന്നതാണ് സമീപ വീട്ടുകാർ അവസാനമായി കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52നു മരണസന്ദേശം വ്യക്തമാക്കുന്നതു പോലുള്ള, സിനിമാ ഗാനം ചേർത്തുള്ള വിഡിയോ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും സെൽവരാജ് മനഃപൂർവം ചെയ്തതാണെന്ന സംശയം പൊലീസിനുണ്ട്.
ഇതിന് പുറമെ അവസാനം പ്രിയലത വന്ന ലൈവ് വീഡിയോയില്‍ അവര്‍ വൈകാരികമാവുന്നുണ്ട്. മരണത്തിന് തൊട്ടുമുന്നേയുള്ള ലൈവ് ആറ് മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ്. തുടക്കത്തില്‍ വളരെ സന്തോഷവതിയായി എല്ലാവര്‍ക്കും മറുപടി പറയുന്ന പ്രിയലത പകുതിയോളം എത്തുമ്പോള്‍ പൊട്ടിക്കരയുന്നുണ്ട്. സ്‌നേഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് കരയുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.52-നാണ് പ്രിയലത വീഡിയോ പങ്കുവെച്ചത്. സ്‌നേഹമുള്ളവര്‍ അവരെ സ്വാതന്ത്ര്യത്തോടെ വിടണമെന്നും അല്ലാത്തത് സ്വാര്‍ത്ഥതയാണെന്നുമാണ് പറയുന്നത്. അതിനിടെയാണ് പ്രിയലത കരയുന്നത്. നമ്മള്‍ കാരണം അവരുടെ മനസ്സ് വേദനിക്കരുതെന്നും പ്രിയലത മറുപടി നല്‍കുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് സെല്‍വരാജ് വീട്ടിലേക്കു പോകുന്നതു കണ്ട അയല്‍വാസിയുണ്ട്. അങ്ങനെ എങ്കില്‍ ഭാര്യയെ കൊന്ന ശേഷം സെല്‍വരാജ് വീട്ടിന് പുറത്തേക്ക് പോയിട്ടുമുണ്ട്. അല്ലാത്ത പക്ഷം പ്രിയയുടേയും സെല്‍വരാജിന്റേയും മരണങ്ങളില്‍ ഗൂഡാലോചനയും വ്യക്തമാകും. മകള്‍ വിവാഹത്തിനുശേഷം കോവളത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. സെല്‍വരാജ് കെട്ടിടനിര്‍മാണ ത്തൊഴിലാളിയാണ്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു, വിവാഹ ശേഷവും മാതൃകാ ദമ്പതികളായി തുടര്‍ന്നു അവര്‍. ഇതിനിടെയില്‍ മകളുടെ വിവാഹവും വീട് നിര്‍മ്മാണവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ശനിയാഴ്ച രാവിലെ ഇരുവരുടെയും ഫോണിലേക്ക് വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ വീട്ടിലേക്ക് വരുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എങ്കിലും വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീടിനകത്തുളള മുറിയില്‍ പ്രിയ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha