Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..


മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം..വൈഷ്ണക്ക് വോട്ടവകാശം നൽകാതിരിക്കാൻ സി പി എം ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തുന്നതായി വിവരം..


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍...ഭീകരര്‍ അതിവിപുലമായ ആക്രമണത്തിനാണ് പദ്ധതിയിട്ടത് എന്നാണ് എന്‍ഐഎ റിപ്പോർട്ടുകൾ.. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മോഡൽ ഇന്ത്യയിലും..


നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം.. നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്..വ്യാപക വിമർശനം..

പാലക്കാട് സി.പി.എം സ്ഥാനാർത്ഥി ഡോ. പി. സരിനെ, സഖാവ് സരിൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് സി പി എം...സഖാവ് അല്ല ഡോക്ടർ എന്ന് മന്ത്രിഎം.ബി രാജേഷ് തിരുത്തി... ഇതോടെ ഉറപ്പിച്ചിരിക്കുകയാണ് ജില്ലയിലെ സി പി എം നേതൃത്വം..

05 NOVEMBER 2024 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..

മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം..വൈഷ്ണക്ക് വോട്ടവകാശം നൽകാതിരിക്കാൻ സി പി എം ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തുന്നതായി വിവരം..

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

ദേശീയ ക്ഷീരദിനാഘോഷം... അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം...

നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം.. നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്..വ്യാപക വിമർശനം..

പാലക്കാട് സി.പി.എം സ്ഥാനാർത്ഥി ഡോ. പി. സരിനെ സഖാവ് സരിൻ എന്ന്  അഭിസംബോധന  ചെയ്യരുതെന്ന് സി പി എം ജില്ലാ കമ്മിറ്റിയിൽ തീരുമാനം. ഇതിന്റെ ആദ്യ പടിയായാണ് സഖാവ് സരിൻ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചപ്പോൾ സഖാവ് അല്ല ഡോക്ടർ എന്ന് മന്ത്രിഎം.ബി രാജേഷ് തിരുത്തിയത്. എം.ബി. രാജേഷിന്റെ ഭാര്യാസഹോദരൻ നിധിൻ കണിച്ചേരി മത്സരിക്കാനിരുന്ന  പാലക്കാട് സീറ്റാണ് സരിൻ പിടിച്ചുവാങ്ങിയത്. സരിന്റെ തോൽവി ഇതോടെ ഉറപ്പിച്ചിരിക്കുകയാണ് ജില്ലയിലെ സി പി എം നേതൃത്വം. ഉപതെരഞ്ഞടുപ്പുകളിൽ ജയിക്കാൻ യാതൊരു സാധ്യതയുമില്ല എന്നതാണ് സി.പി.എമ്മിന്റെ വിശ്വാസം.

  സരിനെ സ്ഥാനാർത്ഥിയാക്കിയത് സി പി എം ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കൾക്കും  അത്യപ്തിയുണ്ട്. ഈ അത്യപ്തി ദിവസം ഇത്ര കഴിഞ്ഞിട്ടും പരിഹരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. നിധിൻ കണിച്ചേരിയെ  ഒഴിവാക്കിയതിൽ എം.ബി. രാജേഷിനും എതിർപ്പുണ്ട്. ഇത് പരിഹരിക്കാനും സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. നിധിന് സീറ്റ് നൽകാതിരിക്കാൻ വേണ്ടിയാണ് സരിനെ സ്ഥാനാർഥിയാക്കിയതെന്ന് സി പി എം ജില്ലാ നേതാക്കൾ കരുതുന്നു.സന്ദീപ് വാര്യരുടെ മനം മാറ്റം സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനിടെയാണ്  സഖാവ് സരിൻ എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ സഖാവല്ല ഡോക്ടർ എന്ന് എം.ബി. രാജേഷ് തിരുത്തിയത്.   ഈ പരാമർശം മാധ്യമ പ്രവർത്തകർ കേട്ടില്ലെന്ന് തോന്നിയപ്പോൾ രണ്ടു തവണ ഡോക്ടർ സരിൻ എന്ന് എഴുതണമെന്ന് ആവർത്തിച്ചു . സരിൻ സഖാവല്ല എന്നും രാജേഷ് പറഞ്ഞു. ഇതിൽ നിന്ന് സരിനും സി.പി.എമ്മും തമ്മിലുള്ള അകൽച്ച വ്യക്തമായി.ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി. സരിൻ്റെ പ്രതികരണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.  ക്രോസ് വോട്ട് സംബന്ധിച്ച പരാമർശമാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൻ്റെ വിജയം സി.പി.എം വോട്ട് കൊണ്ടാണെന്നാണ് സരിൻ പറഞ്ഞത്.     ഇ. ശ്രീധരനെ പരാജയപ്പെടുത്താൻ സി.പി.എം പാർട്ടി സ്ഥാനാർഥിക്ക് വോട്ടുചെയ്യാതെ യു.ഡി.എഫിന് ചെയ്യുകയായിരുന്നെന്ന സരിൻ്റെ പരാമർശം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണിപ്പോൾ. യു.ഡി.എഫ് - എൽ.ഡി.എഫ് മത്സരം നാടകം മാത്രമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇത് വലിയ പ്രതിസന്ധിയാണ് സ്യഷ്ടിച്ചിരിക്കുന്നത്. സരിൻ്റെ പ്രസ്താവന വന്നയുടൻ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ പ്രതികരിച്ചതും ഇത്തരത്തിലാണ്. പാർട്ടിക്കകത്ത് സരിൻ്റെ സ്ഥാനാർഥിത്വത്തിൽ വിയോജിപ്പുള്ളവർ അപക്വമായ പ്രതികരണം സംബന്ധിച്ച്  നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്.

 

സരിൻ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണ വിഭാഗം കൺവീനറാ യിരിക്കെ മുഖ്യമന്ത്രി, സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ വ്യക്തിപരമായി ആക്ഷേപിച്ച് ഇട്ട പോസ്റ്റുകൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ പോസ്റ്റുകളും അവിടെ തന്നെ നിലനിൽക്കുമെന്നാണ് സരിൻ മറുപടി നൽകിയത്.സരിൻ്റെ ഈ നിലപാടും പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. സരിൻ സ്വതന്ത്ര സ്ഥാനാർഥി മാത്രമാണെന്നും വിവാദ പ്രതികരണങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്നുമാണ് നേതാക്കൾ പറയുന്നത്. ഇതിന്റെ ബാക്കിയെന്നോണമാണ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം. 

പാലക്കാട് സി പി എമ്മിന് ഒരു പ്രതീക്ഷയുമുള്ള മണ്ഡലമല്ല.  സ്ഥാനാർത്ഥിത്വം ആർക്കെങ്കിലും ഉഴിഞ്ഞുകൊടുക്കുകയാണ് പതിവ്.കഴിഞ്ഞ തവണ എ.കെ ബാലൻ മന്ത്രിയായിരിക്കെ സെക്രടറിയായിരുന്ന പ്രമോദിനാണ് സീറ്റ് നൽകിയത്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി പാലക്കാട് സി പി എം മൂന്നാം സ്ഥാനത്തെത്തുന്നതാണ് പതിവ്. കഴിഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ര​ണ്ടാ​മ​തെ​ത്തു​ക​യും 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​ൻ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ, 3859 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​ലൂ​ടെ ബി.​ജെ.​പി​ക്ക് ല​ഭി​ച്ച പ്ര​തീ​ക്ഷ​യാ​ണ് പാ​ല​ക്കാ​ടി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ഷാഫി പറമ്പിൽ രാജിവച്ച് പാർലമെന്റിലേക്ക് മത്സരിക്കാൻ പോയതാണ് പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിന് വിനയായത്.       കെ. മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും രാജിവച്ച പ്പോൾ സീറ്റ് വി.കെ. പ്രശാന്ത് പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പാലക്കാട് സംഭവിക്കാൻ പോകുന്നത്. എന്നാലത് സരിനിലൂടെ ഇടതുമുന്നണി കളഞ്ഞുകുളിച്ചു. നിധിൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഇടതുമുന്നണിക്ക് സാധ്യതയുണ്ടായിരുന്നു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യും പി​രാ​യി​രി, മാ​ത്തൂ​ർ, ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന​ത്. 1977 മു​ത​ൽ 1991 വ​രെ​യു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി.​എം. സു​ന്ദ​ര​ത്തി​ന്‍റെ നീ​ണ്ട പ്രാ​തി​നി​ധ്യ കാ​ല​ത്തി​നു​ശേ​ഷം ഇ​ട​ത്- വ​ല​ത് മു​ന്ന​ണി​ക​ളെ മ​ണ്ഡ​ലം മാ​റി​മാ​റി തു​ണ​ച്ചി​ട്ടു​ണ്ട്. 2016ൽ ​ത​ന്‍റെ ര​ണ്ടാം വി​ജ​യം ഷാ​ഫി പ​റ​മ്പി​ൽ ആ​ഘോ​ഷി​ക്കു​മ്പോ​ൾ 40,076 വോ​ട്ട് നേ​ടി 29.09 ശ​ത​മാ​നം വോ​ട്ടോ​ടെ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ൻ.​ഡി.​എ​യു​ടെ ശോ​ഭ സു​രേ​ന്ദ്ര​നു​ണ്ടാ​യി​രു​ന്നു.     തു​ട​ർ​ന്ന് 2021ൽ ​ഷാ​ഫി പ​റ​മ്പി​ൽ വി​ജ​യി​ക്കു​മ്പോ​ൾ ഇ. ​ശ്രീ​ധ​ര​ൻ 35.35 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​യി​രു​ന്നു ര​ണ്ടാം​സ്ഥാ​ന​ത്ത് വന്നു. മൂ​ന്ന് ശ​ത​മാ​നം മാ​ത്രം വ്യ​ത്യാ​സം. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ സി.​പി.​എം വോ​ട്ടു​ക​ളി​ൽ ഒ​രു പ​ങ്ക് ഷാ​ഫി പ​റ​മ്പി​ലി​ന് മ​റി​ച്ചു​ന​ൽ​കി​യി​രു​ന്നു. ഇക്കുറി ഷാഫിക്ക് കിട്ടിയ വോട്ടുകൾ കൃഷ്ണകുമാറിന്  കിട്ടുമെന്നാണ് കണക്കുകൂട്ടൽ.ഷാ​ഫി​യു​ടെ പി​ൻ​ഗാ​മി​യാ​യി യൂ​ത്ത് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ് വ​രു​ക​യെ​ന്ന സൂ​ച​ന വ​ന്ന​തു മു​ത​ൽ ഡി.​സി.​സി നേ​തൃ​ത്വ​ത്തി​ൽ അ​ലോ​സ​രം ശ​ക്ത​മാ​യി​രു​ന്നു. ആ​ദ്യം ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് സ്വ​ന്തം പേ​രു​ത​ന്നെ മു​ന്നോ​ട്ടു​വെ​ച്ചു. ജി​ല്ല​യ്ക്ക​ക​ത്ത് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​വ​ർ മ​തി​യെ​ന്ന് പ​റ​ഞ്ഞ് പി​ന്നാ​ലെ ജി​ല്ല നേ​തൃ​ത്വ​വും രാ​ഹു​ലി​നെ​തി​രെ രം​ഗ​ത്തെ​ത്തി.   സി.​പി.​എം വോ​ട്ടു​ക​ൾ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​യാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നും നി​ര​ന്ത​രം സി.​പി.​എ​മ്മി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ടം മ​ത്സ​രി​ച്ചാ​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നു​മാ​ണ് ജി​ല്ല നേ​തൃ​യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​ത്.ഗ്രൂ​പ് പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ വി.​ടി. ബ​ൽ​റാ​മി​ന്‍റെ​യും ഡോ. ​പി. സ​രി​ന്‍റെ​യും പേ​രു​ക​ളും സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ വ​ന്നു. ഒടുവിൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ത​ന്നെ നറുക്കുവീണു.സി.​പി.​എ​മ്മി​നാ​ണെ​ങ്കി​ൽ ഇ​ത് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​തി​ന്റെ പ​രി​ക്കും കോ​ൺ​ഗ്ര​സി​ന് വോ​ട്ട് മ​റി​ക്കു​ന്നെ​ന്ന ചീ​ത്ത​പ്പേ​രും മ​റി​ക​ട​ന്നേ മ​തി​യാ​കൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​തൃ​ത്വം. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ളി​ന്‍റെ പേ​രാ​ണ് പ​രി​ഗ​ണ​ന ലി​സ്റ്റി​ലുണ്ടായിരുന്നത്.      പൊ​തു​സ​മ്മ​ത​നാ​യ ശ​ക്ത​നാ​യ മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ കൊ​ണ്ടു​വ​രാ​ൻ അ​ണി​യ​റ നീ​ക്കം ഉണ്ടായിരുന്നു. എന്നാൽ സരിൻ കോൺഗ്രസ് വിട്ടപ്പോൾ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. മന്ത്രി എം ബി, രാജേഷിന്റെ ഭാര്യാസഹോദരൻ നിധിൻ കണിച്ചേരിയുടെ പേരും പരിഗണിച്ചിരുന്നു. 19 ശ​ത​മാ​നം, 25 ശ​ത​മാ​നം, 35 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വോ​ട്ടി​ങ് ശ​ത​മാ​ന​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ ബി.​ജെ.​പി ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​ര​മാ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ണു​ന്ന​ത്. പ​ട​ല​പ്പി​ണ​ക്ക​ത്തി​ൽ ത​ട്ടി പ്ര​തീ​ക്ഷ​ക​ളു​ട​​യു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടായിരുന്നു.. മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു ത​വ​ണ ര​ണ്ടാ​മ​തെ​ത്തി​യ, ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ജയസാധ്യത കണക്കിലെടുത്താണ്. 

 

സരിനെ പാലക്കാട് നിന്നും ആട്ടിപ്പായിച്ചാൽ  മാത്രമേ ഇനി രക്ഷയുള്ളുവെന്ന് സി പി എം നോതാക്കൾക്കറിയാം. ഇടത് സ്വതന്ത്രൻ  ഇറക്കുറിയും മൂന്നാം സ്ഥാനം അലങ്കരിക്കണമെന്ന് സി പി എം ആഗ്രഹിക്കുന്നു. സി പി ഐ ആകട്ടെ പ്രചരണത്തിൽ  ഒട്ടും സജീവമല്ല. എങ്ങനെയെങ്കിലും ഇടതുമുന്നണി തോറ്റു കിട്ടണം എന്നു മാത്രമാണ് സി പി എം ആഗ്രഹിക്കുന്നത്.സർക്കാർ വിരുദ്ധ വികാരം പാലക്കാടും ചേലക്കരയിലും കൊടി മരമുകളിലാണ് .മുഖ്യമന്ത്രിയെ ഇവിടെ കൊണ്ടുവന്നാൽ കിട്ടാവുന്ന വോട്ടുകൾ കൂടി നഷ്ടപ്പെടുമെന്ന് പ്രവർത്തകർക്ക് നന്നായി അറിയാം.

  സരിന്റെ വീൺവാക്കുകൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചത് ഈ ഘട്ടത്തിലാണ്. പണ്ട് ത്യക്കാക്കര ഉപതിരഞ്ഞടുപ്പിൽ ഡോക്ടറെ കെട്ടിയിറക്കിയതുപോലൊരു സ്ഥിരം കലാപരിപാടിയായിട്ടു മാത്രമാണ് ഇതിനെയും സി പി എം ജില്ലാ നേതൃത്വം കാണുന്നത്. സരിനെ സ്ഥാനാർത്ഥിയാക്കിയത് ബി ജെ പിയെ ജയിപ്പിക്കാൻ വേണ്ടിയാണെന്ന് വിശ്വസിക്കുന്ന പാർട്ടി പ്രവർത്തകർ പോലും പാലക്കാടുണ്ട്.ഇവിടെ നിന്നും ബി ജെ പി ജയിച്ചാൽ നാളെ പിണറായിയാണ് ജയിപ്പിച്ചതെന്ന് എല്ലാവരും പറയും   ഇത്തവണ എൻഡിഎ സ്ഥാനാർഥി നൂറു ശതമാനം ജയിക്കുമെന്നാണ് ബി. ജെ. പി. ജില്ലാ  പ്രസിഡന്റ് കെ എം  ഹരിദാസ് പറഞ്ഞു. . അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. മെട്രോമാൻ പരാജയപ്പെട്ടതിന്റെ സങ്കടം ഉപതിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തിരുത്തുമെന്നാണു കരുതുന്നത്. പാലക്കാടിനു വേണ്ടി ഏറ്റവും കൂടുതൽ വികസന പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പോലെയുള്ള വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. എൽഡിഎഫിനെ കേരളത്തിലെ ജനങ്ങൾ തിരസ്ക്കരിച്ചു. എൽഡിഎഫിനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന മുന്നണിയാണ് യൂഡിഎഫ്. ഈ മുന്നണികളോടുള്ള എതിർപ്പ് എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമാകും.ഈ കണക്കുകൂട്ടൽ വിജയിക്കാനാണ് സാധ്യത.

കൃഷ്ണകുമാർ ജയിച്ചാൽ കേന്ദ്രസർക്കാരിൽ നിന്നും വൻകിട പദ്ധതികൾ പാലക്കാട്   വരുമെന്ന് പ്രചരണമുണ്ട് .തൃശൂരിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്. സി.പി.എമ്മിൽ നിന്നും വോട്ട്  വൻതോതിൽ മറിയുമെന്ന് പാർട്ടി കരുതുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിന്റെ ഗുണം മുഖ്യമന്ത്രിക്ക് ലഭിക്കും. ഇക്കുറി ബി ജെ പി. ക്ക് വോട്ട് മറിച്ചു നൽകിയാൽ 2026 ലെ തിരഞ്ഞടുപ്പിൽ ബി.ജെ. പി തിരികെ സഹായിക്കുമെന്ന പ്രചരണം സി.പി.എം നടത്തുന്നുണ്ട്. സരിനെ സ്ഥാനാർത്ഥിയാക്കിയത് തന്നെ ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന പ്രചരണം ശക്തമാണ്. സരിനും ഇക്കാര്യമറിയാം. ഇക്കുറി ചാവേറായാലും ഭാവിയിൽ തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് സരിൻ വിശ്വസിക്കുന്നു. അതിനാൽ സി.പി എമ്മിന്റെ അവഗണനയെല്ലാം സഹിക്കാനാണ് സരിന്റെ തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (6 minutes ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (26 minutes ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (39 minutes ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (41 minutes ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (44 minutes ago)

കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം  (55 minutes ago)

ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്...  (57 minutes ago)

ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല...  (1 hour ago)

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...  (1 hour ago)

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (1 hour ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (1 hour ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (1 hour ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (1 hour ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (2 hours ago)

. പവന് 1280 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends