Widgets Magazine
18
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമാധാന കരാര്‍ കാറ്റില്‍ പറത്തി ഇസ്രായേല്‍ വീണ്ടും യുദ്ധഭൂമിയില്‍...ബന്ദിയെ പാര്‍പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു...


ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ വി എസ് അച്യുതാനന്ദന്റെ പഴയ നിയമസഭാ മണ്ഡലത്തിൽ, ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ സി.പി ഐയിൽ പൊട്ടിത്തെറി...ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി .പി ഐ...


ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്... വൈറൽ പോസ്റ്റുമായി നിഷ സാരംഗ്


ഞങ്ങള്‍ സത്യസന്ധരാണ്.! 41 ദിവസത്തെ പൂജയോട് കൂടി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്... പ്രതികരിച്ച് മകൻ

ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...

13 NOVEMBER 2024 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ.... ഇടുക്കി വണ്ടിപ്പെരിയാറില്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകട വളവില്‍ അശ്രദ്ധമായി വാഹനം ഓടിച്ചു.... കോഴിക്കോട് താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസിയും, ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം: മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലാക്കി.... പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്...

പാലക്കാട് രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം...

ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ  ഡോ. കെ എം. ഏബ്രഹാമിനെ  നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന് റിപ്പോർട്ട് ചെയ്യണമെന്ന അലിഖിത നിയമം വരാൻ പോകുന്നത്. പുതിയ പരിഷ്ക്കാരത്തിന് പിന്നിൽ കെ എം. ഏബ്രഹാം തന്നെയാണെന്നാണ് വിവരം. ഏബ്രഹാമിനെതിരെ പരാതികൾ ധാരാളം വന്നെങ്കിലും അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. സിവിൽ സർവീസ്  തലപ്പത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം  പെട്ടെന്നുണ്ടായതാണ് .

 

ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ മുഖ്യമന്ത്രിയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ അത്യപ്തി എന്നാൽ കെ.എം. അബ്രഹാമിന്റെ അത്യപ്തിയെന്നും കൂട്ടി വായിക്കാം. ഐ എ എസ് കലാപത്തിൽ സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇടപെട്ടിരുന്നു .  സിവില്‍ സര്‍വീസ് തലപ്പത്ത് തന്നിഷ്ടപ്രകാരമുള്ള നടപടികളാണ് ഉണ്ടാകുന്നതെന്ന പ്രതീതി പൊതുസമൂഹത്തില്‍ ഉയരുന്നുണ്ടെന്നും ഇതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നുമുള്ള സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നത്.ഗോവിന്ദൻ ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. 

  എഡിജിപി എം.ആര്‍.അജിത് കുമാറുമായും എസ്പി സുജിത് ദാസുമായും ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ നിന്നായിരുന്നു തുടക്കം.  ഒടുവില്‍ എന്‍.പ്രശാന്ത്, കെ.ഗോപാലകൃഷ്ണന്‍ എന്നിവരിലേക്കു  പട്ടിക എത്തി നിൽക്കുന്നു . മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ തുറന്നെഴുതുന്നതും സംസ്ഥാനഭരണത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍ ആണെന്ന് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ തമ്മിലടിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞിട്ടും കഥയില്ലെന്ന് ചുരുക്കം. 

ഭരണപക്ഷ എംഎല്‍എ ആയിരുന്ന പി.വി.അന്‍വര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് എസ്പി സുജിത് ദാസ്, എഡിജിപി എം.ആര്‍.അജിത് കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. സുജിത് ദാസിനെ സ്ഥലം മാറ്റിയെങ്കിലും അജിത് കുമാറിനെ അവസാന നിമിഷം വരെ സംരക്ഷിച്ചുപിടിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഒടുവില്‍ തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയുടെ പേരില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിയാണ് സര്‍ക്കാര്‍ തടിയൂരിയത്. ഘടകകക്ഷികള്‍ക്കിടയിലും സിപിഎമ്മിനുള്ളിലും അജിത് കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു. എന്നാൽ അജിത് കുമാറിന്റെ ശരീരത്തിൽ പിണറായി തൊട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 
ഇതിനിടയില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെതിരെ ഉയര്‍ന്ന ഭൂമിസംബന്ധമായ ആരോപണവും ചര്‍ച്ചയായിരുന്നു. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജില്‍ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. കരാര്‍ലംഘനം നടന്നുവെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു പരാതിക്കാരന്‍ ഉമര്‍ ഷെരീഫ് കോടതിയെ സമീപിച്ചതോടെ വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി ഉത്തരവിട്ടു. ഭൂമി ഇടപാട് കേസില്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ പണം മുഴുവന്‍ തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ദർവേഷ് സാഹിബിന് പകരം ഡി ജി പി മറ്റാരെങ്കിലുമാണെങ്കിൽ സർക്കാർ വെറുതെവിടില്ലായിരുന്നു.


ഏറ്റവുമൊടുവില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ നിലപാടുകളും വന്‍ വിവാദമായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തി ആരോപണങ്ങള്‍ ഉന്നയിച്ചും കലക്ടര്‍ അനങ്ങാതെ കേട്ടിരുന്നതും ചടങ്ങിനു ശേഷം നവീന്‍ ബാബു തന്നെ വന്നു കണ്ട് തെറ്റുപറ്റിയെന്ന് പറഞ്ഞതായി പൊലീസിനു മൊഴി കൊടുത്തതും വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ടും വിടുതല്‍ നല്‍കാതിരുന്നതും നവീന്‍ ബാബു വേണ്ടെന്നു പഞ്ഞിട്ടും യാത്രയയ്പ്പ് ചടങ്ങ് സംഘടിപ്പിച്ചതും കലക്ടര്‍ മനപൂര്‍വം ചെയ്തതാണെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ വരെ ആരോപണം ഉന്നയിച്ചിരുന്നു. കലക്ടര്‍ അരുണ്‍ കെ.വിജയനെതിരെ അതിനിശിതമായ വിമര്‍ശനമാണ് നവീന്‍ ബാബുവിന്റെ കുടുംബവും ഉന്നയിച്ചിരിക്കുന്നത്. എന്നാൽ അരുൺ കെ. വിജയനെ തൊടാൻ സർക്കാർ ധൈര്യപ്പെട്ടിട്ടില്ല. 
ഈ വിവാദങ്ങളെല്ലാം കത്തിനില്‍ക്കുന്നതിനിടെയാണ് വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഒക്‌ടോബര്‍ 31ന് ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പും പിന്നീട് മുസ്‍ലിം വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചതു സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ ആണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദത്തിന് തെളിവില്ലെന്ന് പൊലീസ് കണ്ടെത്തിയതോടെ സസ്‌പെന്‍ഷന് കളമൊരുങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകാണെന്നാരോപിച്ച് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 'മാടമ്പള്ളിയിലെ ചിത്തരോഗി' പ്രയോഗവും മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരായ 'ഹൂ ഈസ് ദാറ്റ്' പരിഹാസവും കൂടി ആയതോടെ ഒരേ ദിവസം രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു പണി പോയി.

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ കുരുക്കു മുറുകുന്നു. സസ്‌പെന്‍ഷനിലായ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാകും. സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം ആണ് ഡിജിപിക്കു പരാതി നല്‍കിയത്. 


സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതപരമായ ചേരികള്‍ സൃഷ്ടിക്കാന്‍ ഗോപാലകൃഷ്ണന്റെ നടപടി ഇടയാക്കിയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കൂടി സര്‍ക്കാര്‍ ശരിവച്ചാല്‍ അദ്ദേഹം കൂടുതല്‍ നിയമക്കുരുക്കിലാകും. പൊലീസിനു വ്യാജപരാതി നല്‍കുന്നത് ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.     ഗോപാലകൃഷ്ണന്‍ ഹാജരാക്കിയ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതു തെളിവുനശിപ്പിക്കലിന്റെ ഭാഗമായ കുറ്റകൃത്യമാണ്. ഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞുകയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഗൂഗിളും മറുപടി നല്‍കിയത്. ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. അത് ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ സംഭവിക്കാം. പക്ഷേ അത്തരത്തില്‍ ഒരു ആപ്പും ഈ ഫോണില്‍ കണ്ടെത്താനായില്ല. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (ഐപിഡിആര്‍) പരിശോധനയിലും ഫോണില്‍ ബാഹ്യമായി ആരും ഒന്നും കണക്ട് ചെയ്തിട്ടില്ലെന്നാണ് തെളിഞ്ഞത്.


2019ല്‍ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന കെ.ഗോപാലകൃഷ്ണന്‍ 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തമിഴ്നാട് നാമക്കല്‍ സ്വദേശിയാണ്. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരിക്കെ ജോലി രാജിവച്ചു തിരിച്ചെത്തിയാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തത്. പൊതുഭരണ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണു തിരുവനന്തപുരം കലക്ടറായി നിയമിതനായത്. മലപ്പുറം കലക്ടര്‍, അസിസ്റ്റന്റ് കലക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍, ജലനിധി സിഇഒ, ലാന്‍ഡ് റവന്യൂ റെക്കോർഡ്സ് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദവും ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നാമക്കലിലെ കര്‍ഷകരായ കാളിയണ്ണനും ശെല്‍വമണിയുമാണു മാതാപിതാക്കള്‍. ഭാര്യ ദീപ വീട്ടമ്മയാണ്. ആതിര, വിശാഖന്‍ എന്നിവരാണു മക്കള്‍.

കോവിഡ് കാലയളവില്‍ 2020ല്‍ ഗോപലകൃഷ്ണന്‍ മലപ്പുറത്ത് കലക്ടറായി എത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 2013ല്‍  അസിസ്റ്റന്റ് കലക്ടറായി ഗോപാലകൃഷ്ണന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത് മലപ്പുറത്താണ്. പിന്നീട് കര്‍മമണ്ഡലം തിരുവനന്തപുരത്തേക്കു മാറ്റിയ ഗോപാലകൃഷ്ണന്‍ ഉന്നതിയുടെ സിഇഒ ആയി നിയമിതനായി. ആ സമയത്താണ് എന്‍.പ്രശാന്തുമായി ബന്ധപ്പെട്ട ഫയല്‍ വിവാദം ഉടലെടുത്തത്. വ്യവസായ ഡയറക്ടര്‍ ആയിരിക്കെ കഴിഞ്ഞ ദീപാവലിയുമായി ബന്ധപ്പെട്ടാണു മതാടിസ്ഥാനത്തിലുള്ള വാട്‌സാപ് ഗ്രൂപ്പ് ഉണ്ടായതു സംബന്ധിച്ചുള്ള പരാതി ഉയരുന്നതും ഒടുവില്‍ സസ്‌പെന്‍ഷനില്‍ എത്തിയിരിക്കുന്നതും.   പ്രശാന്തിന് എതിരായ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ഗോപാല കൃഷ്ണനും വിവാദത്തിലായത്. ഗോപാലകൃഷ്ണന്റെ വിവാദത്തിന് പിന്നിൽ പ്രശാന്തിന്റെ കരങ്ങളുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്.   ഏതായാലും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തൊഴുത്തിൽ മെരുങ്ങാത്ത വിശുദ്ധ പശുക്കളെ അബ്രഹാമിന്റെ തൊഴുത്തിൽ മെരുക്കാനാവുമോ എന്ന് ചിന്തിക്കുകയാണ് പിണറായി, എന്നാൽ കെ.എം. അബ്രഹാമിന്റെ കളി ആരും കാണാത്ത ഒന്നാണ്. എല്ലാം തന്നിലൂടെ മാത്രം സഞ്ചരിച്ചാൽ മതിയെന്നാണ് എബ്രഹാമിന്റെ നിലപാട്. കൊടി കെട്ടിയ ചീഫ് സെക്രട്ടറിമാർ വരെ എബ്രഹാമിന്റെ മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കാറുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിരൂപമായാണ് അദ്ദേഹം അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒട്ടു മിക്ക ഐ എ. എസുകാർക്കും എബ്രഹാമിനെ ഭയമാണ്. ഒരിക്കലും മെരുങ്ങാത്ത പല ഐ എ.എസുകാരും എബ്രഹാമിന്റെ മുന്നിൽ മെരുങ്ങിയിട്ടുണ്ട്. എന്നാൽ ആ മെരുക്കം പുരക്ക് പുറത്തുചാടുമോ എന്ന് കണ്ടറിയാം.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണുപ്പകറ്റാന്‍ കത്തിച്ച തീയില്‍ നിന്നും പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം....  (9 minutes ago)

സങ്കടമടക്കാനാവാതെ.... ഇടുക്കി വണ്ടിപ്പെരിയാറില്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (27 minutes ago)

അപകട വളവില്‍ അശ്രദ്ധമായി വാഹനം ഓടിച്ചു.... കോഴിക്കോട് താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസിയും, ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസ്  (37 minutes ago)

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു...  (58 minutes ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം: മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ഇന്ത്യന്‍ ടെലിവിഷന്‍ താരം അമന്‍ ജെയ്സ്വാള്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു...  (1 hour ago)

ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലാക്കി.... പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്...  (1 hour ago)

പാലക്കാട് രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം...  (2 hours ago)

സങ്കടക്കാഴ്ചയായി....ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം.. ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്... ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്...  (2 hours ago)

22 വർഷത്തോളമായി പ്രവാസി, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു...!!!  (8 hours ago)

തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ  (9 hours ago)

വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു  (9 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയില്‍ കണ്ടെത്തി  (10 hours ago)

തൊഴിൽ നിയമങ്ങൾ കർശനമാക്കി സൗദി, ഇനി എല്ലാ തൊഴിൽ വിസ അപേക്ഷകള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍ കൂട്ടി പരിശോധിക്കും, സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സൗദി സര്‍ക്കാര്‍, ജനുവരി 14 മുതല്‍ നിയമം പ്രാബല്യത്ത  (10 hours ago)

Malayali Vartha Recommends