വരും മണിക്കൂറിൽ കൊടും മഴ വരുന്നു..! പ്രവചനങ്ങൾ മാറി മറിഞ്ഞു...! പുതിയ മുന്നറിയിപ്പ്..!

ബംഗാൾ ഉൾക്കടലിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ രാത്രി പിൻവലിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പാണ് ഇപ്പോൾ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് അറിയിപ്പ്. ഇത് നാളെ ഉച്ചയ്ക്ക് ശേഷം പുതുചേരിക്ക് സമീപം കര തൊടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കരതൊടുമ്പോൾ 90 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് രാവിലെവരെ അതിതീവ്ര ന്യുനമർദ്ദമായി തുടർന്ന് വൈകുന്നേരത്തോടെ തീവ്രന്യുനമർദ്ദമായി ശക്തി കുറയും. തുടർന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ തീവ്രന്യുനമർദ്ദമായി കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലെ മഴ സാധ്യതാ പ്രവചനം പരിശോധിക്കാം.
https://www.facebook.com/Malayalivartha






















