Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

ടി പി ചന്ദ്രശേഖരൻ - കെ കെ രമ ദമ്പതികളുടെ മകൻ അഭിനന്ദിന്റെ വിവാഹം...ങ്കെടുത്ത സ്പീക്കർ എ. എൻ. ഷംസീർ, സി പി എം നേതാവ് സുരേഷ് കുറുപ്പ്, മുൻ എം.എൽ എ എ പ്രദീപ് കുമാർ, യു പ്രതിഭ എന്നിവർക്ക് പാർട്ടിയിൽ നിന്നും പണി കിട്ടും..

27 JANUARY 2025 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് ചിത്രീകരണത്തിന് പോകുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും സംസ്‌കാരം ഇന്ന്

കണ്ണീര്‍ക്കാഴ്ചയായി... വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയില്‍ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം....

കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വന്‍ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.... ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശിച്ചു

ടി പി ചന്ദ്രശേഖരൻ - കെ കെ രമ ദമ്പതികളുടെ മകൻ അഭിനന്ദിന്റെ വിവാഹത്തിൽ പങ്കെടുത്ത സ്പീക്കർ എ. എൻ. ഷംസീർ, സി പി എം നേതാവ് സുരേഷ് കുറുപ്പ്, മുൻ എം.എൽ എ എ പ്രദീപ് കുമാർ, യു പ്രതിഭ  എന്നിവർക്ക് പാർട്ടിയിൽ നിന്നും പണി കിട്ടും. ടി.പിയുടെ മകന്റെ വിവാഹം പാർട്ടി പൂർണമായി ബഹിഷ്‌ക്കരിച്ചപ്പോൾ ഷംസീറും കുറുപ്പും പാർട്ടിയെ വെയിലത്ത് നിർത്തിയെന്നാണ് ആരോപണം. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്. 


ചടങ്ങിൽ കോൺഗ്രസ് നേതാക്കൻമാരുടെ വലിയ നിര പങ്കെടുത്തപ്പോൾ സിപിഎമ്മിലെ പ്രമുഖർ വിട്ടുനിന്നു. സ്പീക്കർ എ.എൻ.ഷംസീർ, യു.പ്രതിഭ എംഎൽഎ, സുരേഷ് കുറുപ്പ്, നികേഷ് കുമാർ, എ.പ്രദീപ് കുമാർ എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്ത സിപിഎം പ്രമുഖർ. മന്ത്രി ചിഞ്ചു റാണി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ സിപിഐയിലെ നേതാക്കൾ ചടങ്ങിനെത്തി. സിപിഐയിലെ ജില്ലാ പ്രാദേശിക നേതാക്കൾ വിവാഹത്തിനെത്തിയപ്പോൾ സിപിഎമ്മിലെ നാമമാത്രമായ പ്രാദേശിക നേതാക്കൾ മാത്രമാണ് എത്തിയത്. ടി.പിയുടെ മകൻ ആർ.സി.അഭിനന്ദ് ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ, കെ.വി. പ്രസന്ന എന്നിവരുടെ മകളായ റിയ ഹരീന്ദ്രനെയാണ് വിവാഹം ചെയ്തത്.


എം. എൽ എയുടെ മകന്റെ വിവാഹത്തിൽ സ്പീക്കർ പങ്കെടുത്തതിൽ തെറ്റില്ലെന്ന്  കരുതുന്നവരിൽ സി പി എം സംസ്ഥാന സെക്രട്ടറിയുമുണ്ട്. എന്നാൽ മുഖ്യമന്ത്രിക്ക് ഇതൊട്ടും ദഹിച്ചിട്ടില്ലെന്നാണ്  വിവരം. നിയമസഭ  നടക്കുന്ന സമയമായതിനാൽ ഷംസീറിന് വിവാഹചടങ്ങ് ഒഴിവാക്കാമായിരുന്നു   എന്നാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തർ വിശ്വസിക്കുന്നത്. സുരേഷ് കുറുപ്പ് വിവാഹത്തിനെത്തിയതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി എടുത്തതായിരുന്നുവെന്ന് സുരേഷ് കുറുപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

 

കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞതും ചർച്ചയായിരുന്നു. പാർട്ടിയിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നതിനിടെയാണ് വിവാഹത്തിനെത്തിയത്. പാർട്ടിയിൽ നിന്നും പോകാൻ മാനസികമായി തയാറെടുത്തിരിക്കുകയാണ് കുറുപ്പ്.ടി.പി വധക്കേസ് പ്രതിയായ കെ.കെ. മുഹമ്മദ് ഷാഫിയുടെ വീട്ടിലെ ചടങ്ങിൽ എ.എൻ. ഷംസീർ പങ്കെടുത്തത് വിവാദമായിരുന്നു. അന്ന് ഷംസീർ സ്പീക്കർ ആയിരുന്നില്ല. സ്പീക്കർ എന്ന നിലയ്ക്കാണ് ഷംസീർ കെ.കെ.രമയുടെ മകന്റെ വിവാഹത്തിന് എത്തിയത്. എ. പ്രദീപ് കുമാർ ടി.പിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു. യു. പ്രതിഭയോടും നികേഷിനോടും വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് രമ.


മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ വിവാഹത്തിനു വിളിച്ചുവെന്ന് കെ.കെ.രമ അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളെ നേരിട്ടുകണ്ടാണ് ക്ഷണിച്ചത്. ടി.പിയോട് ഏറെ അടുപ്പം ഉണ്ടായിരുന്ന മുഴുവന്‍ നേതാക്കളെയും സഖാക്കളെയും വിളിച്ചുവെന്നും രമ അറിയിച്ചിരുന്നു. അതേ സമയം, യുഡിഎഫിലെ പ്രമുഖ നേതാക്കൻമാർ എല്ലാവരും എത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, ഷാഫി പറമ്പിൽ, മാണി സി. കാപ്പൻ, പി.കെ. ബഷീർ, ബിന്ദു കൃഷ്ണ, സി.പി. ജോൺ എന്നിവർ പങ്കെടുത്തു.ഇതൊക്കെയാണെങ്കിലും സുരേഷ്  കുറുപ്പിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. 

തന്നെക്കാൾ വളരെ ജൂനിയറായവരെ പാർട്ടിയുടെ ഉപരിഘടകങ്ങളിൽ ഉൾപ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് കോട്ടയം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടതെന്നും സിപിഎം നേതാവ് കെ.സുരേഷ് കുറുപ്പ് പറഞ്ഞത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് . എന്തുകൊണ്ടാണു സംസ്ഥാനകമ്മിറ്റി പോലുള്ള ഘടകങ്ങളിൽ തന്നെ പരിഗണിക്കാതിരുന്നത് എന്നറിയില്ല. എന്തെങ്കിലും അയോഗ്യത തനിക്കുണ്ടാകും. ആ സാഹചര്യത്തിൽ നിലവിലുള്ള ഘടകത്തിൽനിന്നുകൂടി മാറുക എന്ന വഴിയേ തനിക്കു മുന്നിൽ ഉണ്ടായിരുന്നുള്ളൂ.


മന്ത്രിയോ സ്പീക്കറോ ആകാൻ ആഗ്രഹിച്ചിട്ടില്ല. എല്ലാവർക്കും ആ പദവികളിലേക്കു വരാൻ കഴിയില്ല. പല പരിഗണനകളുടെ അടിസ്ഥാനത്തിലാണു പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ്. എന്നാൽ വിഎസ് എടുത്ത നിലപാടുകളോടു യോജിപ്പുണ്ടായിരുന്നു. വിഎസ് വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കാനൊന്നും താൽപര്യപ്പെട്ടിരുന്നില്ല. നല്ല മുണ്ടും ഷർട്ടും ധരിക്കുന്നതു തന്റെ വ്യക്തിപരമായ ശൈലിയാണ്. പൊതുപ്രവർത്തകർക്കു വൃത്തിയും വെടിപ്പും വേണമെന്നാണു തന്റെ നിലപാട്. ‘സുഖിമാൻ’ ആണെന്ന വിമർശനം താനിരിക്കുന്ന കമ്മിറ്റിയിൽ ആരും പറഞ്ഞിട്ടില്ല. പാർട്ടി നേതൃത്വവും ആ അഭിപ്രായം ഉന്നയിച്ചിട്ടില്ല.

 

എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നതാണു തന്റെ രീതി. പാർട്ടിയുടെ സാധാരണ അംഗമായി ഇനി തുടരും. രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. സി.പി.എമ്മിലെ സൗമ്യവും ദീപ്തവുമായ മുഖം കെ.സുരേഷ് കുറുപ്പ് പാർട്ടിയുടെ നേതൃനിരയിൽനിന്ന് ഒഴിഞ്ഞത് വിഭാഗീയതയുടെ ഭാഗമായാണ്. ഇനി ജില്ലാ കമ്മിറ്റി ഒാഫീസ് ബ്രാഞ്ച് കമ്മിറ്റിയംഗംമാത്രമായി തുടരും.1984-ൽ കോട്ടയത്ത് യു.ഡി.എഫിന്റെ കോട്ട തകർത്താണ്, യുവാവായിരുന്ന സുരേഷ് കുറുപ്പ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുഞ്ചിരിക്കുന്ന മുഖം പിന്നീട് ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞു.

 

നാലുവട്ടം എം.പി.യും രണ്ടുവട്ടം എം.എൽ.എ.യുമായി. ഇക്കാലയളവിൽ അദ്ദേഹം യാതൊരു വിവാദത്തിലും പെട്ടില്ലെന്നത് സംശുദ്ധപൊതുപ്രവർത്തനത്തിന് തെളിവ്.ജൂനിയറായ ചിലർക്ക് കിട്ടിയ പരിഗണനയും പ്രാമുഖ്യവും, മുതിർന്ന നേതാവായ സുരേഷ് കുറുപ്പിന് പാർട്ടിയിൽ കിട്ടിയില്ല. ഇതിൽ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂന്നുവർഷംമുമ്പ് അദ്ദേഹം കത്ത് നൽകിയിരുന്നു.കോട്ടയത്തും എറണാകുളത്തുമായി താമസിച്ചിരുന്ന അദ്ദേഹം പാർട്ടിപ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആക്ഷേപം പാർട്ടിക്കുള്ളിലുമുണ്ടായിരുന്നു. എം.പി.യായിരിക്കേ 1985-ലാണ് ജില്ലാ കമ്മിറ്റിയിൽ എത്തിയത്. ഇടക്കാലത്ത്, 1993 മുതൽ 1998 വരെ അഭിഭാഷകജോലിയുടെ തിരക്കിൽ, ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞിരുന്നു.

 

1998 മുതൽ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അംഗമായി.പിന്നീടുള്ള പാർട്ടിയുടെ ജില്ലയിലെ വളർച്ചയിൽ സുരേഷ് കുറുപ്പ് സജീവസാന്നിധ്യമായിരുന്നു. നിയമസഭാംഗമായിരുന്നിട്ടും ഒന്നാം പിണറായിസർക്കാരിൽ അർഹമായ പരിഗണന കിട്ടിയില്ല. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കുറുപ്പ് ജില്ലാ പ്രസിഡൻറ്, അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. 1984-ൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡൻറായിരിക്കേയാണ് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1998, 1999, 2004 തിരഞ്ഞെടുപ്പുകളിലും പാർലമെൻറംഗമായി.2011-ലും 2016-ലുമാണ് ഏറ്റുമാനൂരിൽനിന്നുള്ള എം.എൽ.എ. ആയത്.

മൂന്നുതവണ കേരള സർവകലാശാല യൂണിയൻ കൗൺസിലറും യൂണിയന്റെ പ്രഥമ എസ്.എഫ്.ഐ. ചെയർമാനുമായിരുന്നു.ഇതിൽ 2016 ൽ കുറുപ്പ് മന്ത്രിയാകുമെന്ന് കരുതിയിരുന്നു. 2021 ൽ ഏറ്റുമാനൂരിൽ നിന്നും ജയിച്ച വി .എൻ . വാസവന് മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തു. കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്നാണ് . സമ്മേളനം പൂർത്തിയാകും മുമ്പ് വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റിയത്. ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.

 

സിപിഎം അനുഭാവിയായി തുടരാനാണ് സുരേഷ് കുറുപ്പിന്‍റെ തീരുമാനം. ടി.പിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തത് ഇതിന്റെ പ്രതികരണമാണ്.കോട്ടയത്തെ സിപിഎമ്മിലെ ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ്. പാർട്ടി കമ്മിറ്റികളിലും സംഘടന പ്രവർത്തനത്തിലും അത്ര സജീവമല്ല. 2022 ൽ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുറുപ്പ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനത്തിലാണ് പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സുരേഷ് കുറുപ്പിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. 


മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടിയിൽ തുടർച്ചായി അവഗണിക്കുന്നുവെന്നാണ് സുരേഷ് കുറുപ്പിന്‍റെ പരാതി. സംഘടനയിൽ തന്നെക്കാൾ ജൂനിയറായവർ മേൽ ഘടകങ്ങളിലേക്ക് എത്തിയിട്ടും ഒരു മാനദണ്ഡവുമില്ലാതെ തഴഞ്ഞു. പാർലമെന്ററി രംഗത്ത് അനുഭവ പരിചയമുണ്ടായിട്ടും മന്ത്രി സ്ഥാനമോ സ്പീക്ക‌ർ പദവിയോ നൽകിയില്ല എന്നിങ്ങനെ നീളുന്നു അസംതൃപ്തി. അനാരോഗ്യം കൊണ്ടാണ് സുരേഷ് കുറുപ്പ് ഒഴിവായതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. പാർട്ടിയുടെ ഈ പ്രസ്താവനയോടും സുരേഷ് കുറുപ്പിന് എതിർപ്പുണ്ട്.സിപിഎമ്മില്‍ നിന്നും തഴയപ്പെടുന്ന നേതാക്കളുടെ കൂട്ടത്തിലാണ് മുതിര്‍ന്ന നേതാവ് സുരേഷ് കുറുപ്പ്. പാര്‍ട്ടി തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതന്റെ അമര്‍ഷത്തിലാണ് അദ്ദേഹം.

 

ഇതോടെ ചില കാര്യങ്ങളില്‍ എങ്കിലും തുറന്നു പറച്ചിലുകള്‍ക്ക് അദ്ദേഹം തയ്യാറെടുക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്തെ കുറിച്ചു വെളിപ്പെടുത്തി കൊണ്ടാണ് സുരേഷ് കുറുപ്പ് രംഗത്തെത്തിയത്.ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എടുത്തതായിരുന്നു എന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്. ഇത് പോലീസ് തൊണ്ടി മുതലായി രേഖപ്പെടുത്തിയ വസ്തുവായിരുന്നു. 


ടി.പിയുമായി ഉറ്റ സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വെളിപെടുത്തി. മകന്റെ വിവാഹത്തിന് ടി.പിയെ ക്ഷണിച്ചിരുന്നു എന്നാണ് കുറുപ്പ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:കോഴിക്കോട് എം.എല്‍.എയായിരുന്ന പ്രദീപ് കുമാറിന്റെ വീട്ടില്‍വച്ച് ഫോണില്‍ വിളിക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ഒരുപാട് തമാശകള്‍ പറഞ്ഞു ചിരിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുമോയെന്ന് ഞാന്‍ ചോദിച്ചു. വരുമെന്നായിരുന്നു സ്‌നേഹപൂര്‍വമുള്ള മറുപടി.പിന്നെ ഒരു ദിവസം രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ ഈ കൊലപാതക വാര്‍ത്തയാണ് കണ്ടത്. ഞാന്‍ തളര്‍ന്നിരുന്നു പോയി. അന്ന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് പല കാരണങ്ങളാല്‍ പോകാനായില്ല. 


ഇവിടെയാണ് കുറുപ്പിന്റെ ഇരട്ടത്താപ്പ്. ടി പി. മരിക്കുമ്പോൾ സുരേഷ് കുറുപ്പ് പാർട്ടിയുടെ ഭാഗമായിരുന്നു. അന്ന് കുറുപ്പിന് രമയെ കാണാൻ ഭയമായിരുന്നുവെന്നുവേണം മനസിലാക്കാൻ. ചന്ദ്രശേഖരനുമായി അടുപ്പമുള്ള താനും എസ്.ശര്‍മയുമൊന്നും തിരിഞ്ഞു നോക്കിയില്ലെന്ന് കെ.കെ.രമ എവിടെയോ പ്രതികരിച്ചതായി അറിഞ്ഞു.സി.പി.ജോണിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിന്നീട് ഞാന്‍ കുടുംബസമേതം തിരുവനന്തപുരത്ത് വന്നു. എഴുത്തുകാരനായ എസ്.ഗോപാലകൃഷ്ണനുമായി ഞാന്‍ സംസാരിക്കുന്നതിനിടെ രമ അവിടെ ഒരുഭാഗത്ത് സൈമണ്‍ ബ്രിട്ടോയോട് സംസാരിച്ചു നില്‍ക്കുന്നുവെന്നും അച്ഛന്‍ പോയി കാണുന്നില്ലേയെന്നും മകന്‍ ചോദിച്ചു. ഉടന്‍ ഭാര്യയെയും മക്കളെയും കൂട്ടി ഞാന്‍ രമയുടെ അടുത്തു ചെന്നു.

 

രമയെ കണ്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി'- കുറുപ്പ് പറഞ്ഞു.ചന്ദ്രശേഖരന്റെ കൊലയില്‍ അത്രമാത്രം ഹൃദയവേദന അന്നും ഇന്നും ഉണ്ടെന്നു സുരേഷ് കുറുപ്പ് പറയുന്നു. തന്റെ മകന്റെ വിവാഹത്തിനു വരാന്‍ തീരുമാനിച്ചാണ് അവന്‍ ടിക്കറ്റെടുത്തത്. കൊല്ലപ്പെട്ടപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കണ്ട ആ ട്രെയിന്‍ ടിക്കറ്റ് പൊലീസ് തൊണ്ടിയായി രേഖപ്പെടുത്തിയിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ ദു:ഖമടക്കാനാവില്ലെന്നും കുറുപ്പ് പറഞ്ഞു.സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു കാട്ടി സുരേഷ് കുറുപ്പ് ജില്ലാ നേതൃത്വത്തിനു കത്തു നല്‍കിയതു 2022ല്‍ ആണ്. സീനിയര്‍ അംഗമായ തന്നെ നിരന്തരം തഴയുന്നതിലുള്ള വിഷമമായിരുന്നു കത്തിനു പിന്നില്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായി പറഞ്ഞിരുന്നുമില്ല.

ഈ കത്ത് ആയുധമാക്കി ഇത്തവണ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. മന്ത്രി വിഎന്‍ വാസവനാണ് ഇതിന് പിന്നിലെന്ന വാദവും സജീവമാണ്.


കോട്ടയത്തെ സിപിഎമ്മിനെ ഇപ്പോള്‍ നയിക്കുന്നത് വാസവനാണ്. വാസവന്‍ കോട്ടയത്തെ പ്രധാനിയായതിന് ശേഷമാണ് എല്ലാ അര്‍ത്ഥത്തിലും സുരേഷ് കുറുപ്പ് അവഗണിക്കപ്പെട്ടത്. സുരേഷ് കുറുപ്പിനുള്ള ജനകീയ പരിവേഷമായിരുന്നു ഇതിനെല്ലാം കാരണം. അതുകൊണ്ട് തന്നെ സുരേഷ് കുറുപ്പിനെ ഒഴിവാക്കുന്നതും ഒരു വെട്ടിനിരത്തലാണ്. എന്നാല്‍ സംഭവിച്ചത് എന്തെന്ന് ഇപ്പോള്‍ പറയുകയാണ് സുരേഷ് കുറുപ്പ്. പാര്‍ട്ടിയില്‍ നിനനും അവഗണനയുണ്ടായി എന്ന് പറയാതെ പറയുകയാണ് കോട്ടയത്തിന്റെ മുന്‍ എംപി.എന്നാൽ സ്പീക്കർ ഷംസീറിനോട് കളിക്കാൻ പിണറായി തയ്യാറല്ല. അതിന് പല തലങ്ങളുണ്ട്. ഷംസീറിനോട് കളിച്ചാൽ കളി കാര്യമാകുമെന്ന് പിണറായിക്കറിയാം. അതിനാൽ ഏറ്റവും വലിയ പണി കിട്ടുന്നത് സുരേഷ്കുറുപ്പിനായിരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്തോഷകരമായ ആ യാത്ര അവസാനിച്ചത് ദുരന്തത്തില്‍....  (16 minutes ago)

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....  (28 minutes ago)

അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു....  (49 minutes ago)

ചിലിയില്‍ സുനാമി മുന്നറിയിപ്പ് ...  (1 hour ago)

സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്...  (1 hour ago)

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത  (1 hour ago)

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം  (2 hours ago)

38 റണ്‍സിനാണ് ടൈറ്റന്‍സിന്റെ വിജയം  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (15 hours ago)

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച  (15 hours ago)

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്ക  (15 hours ago)

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരു വടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (16 hours ago)

ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?  (16 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (18 hours ago)

Malayali Vartha Recommends