സങ്കടക്കാഴ്ചയായി... അച്ചന്‍കോവിലാറില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു

സങ്കടക്കാഴ്ചയായി... തിരുവല്ലയ്ക്ക് സമീപം അച്ചന്‍കോവിലാറില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിനു സമീപമാണ് അപകടം നടന്നത്. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് 26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
തിരുവല്ലയില്‍ നിന്നു എത്തിയ അഗ്‌നിരക്ഷാ സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. രാത്രി എട്ട് മണിയോടെ പരുമല ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.
സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും ചങ്ങാടത്തിലുണ്ടായിരുന്നു. മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. പത്ര വിതരണം ചെയ്യുന്ന ജോലിയാണ് രമേശിന്. ഉഷയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha