യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ സ്കൂളിലേക്ക് വന്ന പെൺകുട്ടി..പിന്നീട് അറിയുന്നത് അവളുടെ മരണവാർത്ത..തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടന്നു..വിളിച്ചപ്പോള്‍ അനക്കമില്ല..

യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ സ്കൂളിലേക്ക് വന്ന പെൺകുട്ടി ,പിന്നെ അറിയുന്നത് അവളുടെ മരണവർത്തയാണ് . സഹപാഠികൾക്കും അധ്യാപകർക്കും ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല . തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ചു. തൃശൂർ വിയ്യൂരിൽ രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയിൽ വച്ച് മരിച്ചത്.തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടന്ന വിദ്യാർഥിനിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല .വിദ്യാർത്ഥിനിയുടെ അസ്വഭാവിക മരണത്തിൽ വിയ്യൂർ പോലീസ്കേസെടുത്തു. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന കുട്ടി പെട്ടെന്ന് മരിക്കാൻ ഇടയായ സംഭവത്തിൽ അസ്വാഭാവികതയുള്ളതിനാലാണ് കേസെടുത്തത്.കുട്ടിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഉച്ചക്ക് രണ്ടുമണിവരെ കുട്ടി ക്ലാസ് മുറിയിൽ സജീവമായിരുന്നതായി അധ്യാപകരും വെളിപ്പെടുത്തി.
തലവേദന എന്നു പറഞ്ഞു ഡെസ്കിൽ തലവെച്ചു മയങ്ങിയ കുട്ടിക്ക് അനക്കം ഇല്ലാതായത് 2.30 ഓടെയാണ്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്കൂളിൽ വച്ച് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.വീട്ടിലേക്ക് വരുമ്പോഴും സ്കൂളിൽ എത്തിയിട്ടും യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത കുട്ടിക്ക് പെട്ടന്ന് എന്ത് സംഭവിച്ചു എന്നുള്ളതിന്റെ ഞെട്ടലിലാണ് കുടുംബം.
https://www.facebook.com/Malayalivartha