സന്ദര്‍ശക പാസ് ഇല്ലാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞു: അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശക പാസ് ഇല്ലാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി. ആശുപത്രി ജീവനക്കാരനായ മയ്യില്‍ സ്വദേശി പവനനാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ സ്വദേശി ജില്‍ഷാദ് ആണ് അതിക്രമം കാണിച്ചതെന്നാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സന്ദര്‍ശക പാസ് ചോദിച്ചപ്പോള്‍ 'നീ ആരാണ് പാസ് ചോദിക്കാന്‍ മുഖ്യമന്ത്രിയാണോ'യെന്നാണ് സുരക്ഷാ ജീവനക്കാരനോട് യുവാവ് ചോദിച്ചത്. പാസ് എടുക്കണമെന്ന് ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ അത് വകവെച്ചില്ല. അസഭ്യം പറയുകയും ജീവനക്കാരനെ തള്ളിമാറ്റുകയും ചെയ്തു.
നിലത്തുവീണ് പവനന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. യുവാവിനെതിരെ പവനന്‍ പൊലീസില്‍ പരാതി നല്‍കി. കൂടാതെ ആക്രമണത്തില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha