സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിച്ച സംഭവം: തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

2002 ജൂലൈ ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിക്കുന്നത്. പല അന്വേഷണ സംഘങ്ങള്‍ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്ന സൂചന കിട്ടിയില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകം ആണെന്ന് സാധൂകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഇക്കാരണങ്ങളാല്‍ വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമിവില്ലെന്നും കോടതി പറഞ്ഞു. കേസില്‍ വീണ്ടും അന്വേഷണം ആവശ്യമാണെന്ന ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് ഹര്‍ജി തളളിയത്.
https://www.facebook.com/Malayalivartha