അജ്ഞാത വെടിവെപ്പില്‍ കസൂരിയെ തീര്‍ക്കരുത് പാകിസ്ഥാനില്‍ അവന്റെ മടയില്‍ക്കയറി തീര്‍ക്കണം

ഇന്ത്യ ഏത് രീതിയിലായിരിക്കും തിരിച്ചടിക്കുകയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. ഓരോ കോണില്‍ നിന്നും പാകിസ്ഥാന്റെ മടയില്‍ കയറി അടിുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുല്‍വാമയാണ് മാതൃകയെങ്കില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക് പ്രതീക്ഷിക്കാം. 'ശത്രുവിനെ അവരുടെ തട്ടകത്തില്‍ത്തന്നെ പ്രതിരോധിച്ചുകൊണ്ട് ആക്രമിക്കുക. അതാണ് തുറന്ന യുദ്ധത്തെക്കാള്‍ ദേശസുരക്ഷയ്ക്ക് ഗുണംചെയ്യുക'. ഇതാണ് ഇന്ത്യന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പാക്കിസ്താന്‍ നയം.
മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാല്‍നടയായും കുതിരപ്പുറത്തും മാത്രം എത്താന്‍ കഴിയുന്ന ഹില്‍ സ്റ്റേഷനാണ് അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയിലെ ബൈസരന്‍. ഈ പ്രദേശം വളഞ്ഞ് ആക്രമണം കടുപ്പിച്ച ഭീകരര്‍ ഉറപ്പായും ഇതിന് മുന്‍പ് പലയാലര്‍ത്തി പഹല്‍ഗാമില്‍ നിരീക്ഷണം നടത്തിയിട്ടുണ്ടാകും.
ലഷ്‌കര്‍ ഇ തായ്ബ കമാന്‍ഡറായ പാകിസ്ഥാന്‍ പൗരന്‍ സയ്ഫുള്ള കസൂരിയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി കടന്നുള്ള നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഭീകരനാണ് 'ഖാലിദ്' എന്നറിയപ്പെടുന്ന കസൂരി. പെഷവാറിലെ ലഷ്‌കര്‍ ആസ്ഥാനത്തിന്റെ നേതാവായും ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) ഏകോപന സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ ജെയുഡിയുടെ രാഷ്ട്രീയ സംഘടനയായ മില്ലി മുസ്ലിം ലീഗിന്റെ പ്രസിഡന്റായാണ് കസൂരി പൊതുവേദികളില്‍ എത്തുന്നത്. 2008ല്‍ ലഷ്‌കറിന്റെ അപരസംഘടനായി പ്രഖ്യാപിച്ച് യുഎന്‍ ജെഡിയുവിനെ നിരോധിച്ചിരുന്നു. അതിര്‍ത്തികളില്‍ നുഴഞ്ഞുകയറാനും ജമ്മു കശ്മീരിലെ അതീവ സുരക്ഷാമേഖലകളില്‍ ഭീകരര്‍ക്ക് സഹായം എത്തിക്കാനും മേല്‍നോട്ടം വഹിക്കുന്നത് കസൂരിയാണ്. ഇയാളെ വെറുതെ വിടില്ലെന്ന തീരുമാനം ഇന്ത്യ എടുത്തിട്ടുണ്ട്.
ആറുവര്‍ഷം മുന്‍പ് പുല്‍വാമയില്‍നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പാക് അധിനിവേശ കശ്മീരിലെ ഭീകര പരിശീലന ക്യാമ്പുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തുകൊണ്ടാണ് അന്ന് ഇന്ത്യ തിരിച്ചടിച്ചത്. അന്ന് ആദ്യമായാണ് ഒരു ഭീകരാക്രമണത്തിനു മറുപടിയായി, ഇന്ത്യ അതിര്‍ത്തികടന്ന ആക്രമണനടപടിയിലേക്കുകടന്നത്. മാത്രവുമല്ല, ഇതുനടന്ന് ആറുമാസത്തിനുള്ളില്‍, ആര്‍ട്ടിക്കിള്‍ 370ലൂടെ കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും ചെയ്തു. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഉരുത്തിരിഞ്ഞ അതേ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഇരകളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് മാറ്റിനിര്‍ത്തി വെടിവെച്ചുകൊന്നതിലെ പ്രകോപനം വളരെ വ്യക്തമാണ്.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ കുവൈത്ത് ശക്തമായി അപലപിച്ചു. സംഭവത്തില്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും എല്ലാത്തരം ഭീകരതകളെയും, അവയ്ക്ക് പിന്നിലെ കാരണങ്ങള്‍ പരിഗണിക്കാതെ, രാജ്യം ശക്തമായി നിരാകരിക്കുമെന്ന് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, പ്രധാന മന്ത്രി ശൈഖ് അഹമദ് അബ്ദുള്ള അല്‍ സബാഹ് എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha