തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് തത്തവര്‍ഗത്തില്‍പ്പെട്ട ബ്ലൂ ആന്‍ഡ് യെല്ലോ മക്കാവോ പക്ഷി പറന്നുപോയി...

തിരുവനന്തപുരത്തെ മൃഗശാലയില്‍ നിന്ന് തത്തവര്‍ഗത്തില്‍പ്പെട്ട ബ്ലൂ ആന്‍ഡ് യെല്ലോ മക്കാവോ പക്ഷി പറന്നുപോയി. മൃഗശാലയില്‍ തന്നെ 2022ല്‍ മുട്ട വിരിഞ്ഞുണ്ടായ മൂന്നു പക്ഷികളില്‍ ഒരെണ്ണമാണ് പറന്നുപോയ മക്കാവോ. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പക്ഷിക്കൂട്ടിനുള്ളില്‍ നിന്നു പുറത്തുകടന്നത്.
പൂര്‍ണവളര്‍ച്ചയെത്തിയെങ്കിലും പുറത്തു നിന്നു തീറ്റയെടുത്ത് ശീലമില്ലാത്തതിനാല്‍ പക്ഷി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു മൃഗശാലാ അധികൃതര്‍.
അതേസമയം മൃഗശാലയിലെ കീപ്പര്‍മാരുടെ അനാസ്ഥമൂലമാണ് പക്ഷി പറന്നുപോയതെന്നും ആരോപണമുയരുന്നുണ്ട്്. ജോഡിക്ക് നാലുലക്ഷം രൂപയോളം വിലയുള്ള മക്കാവോ പക്ഷിയാണ് പറന്നുപോയത്.
https://www.facebook.com/Malayalivartha