ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

രണ്ടാമത്തെ തവണയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ആന്തണിയുടെ ഉജ്ജ്വല വിജയത്തെയും അധികാര തുടര്‍ച്ചയെയും മോദി അഭിനന്ദിച്ചത്.
ഓസ്ട്രേലിയന്‍ ജനതയ്ക്ക് ആന്തണിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ് ഈ വിജയമെന്നും മോദി . രുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കിടെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തുന്ന ആദ്യത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ആന്തണി ആല്‍ബനീസ്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഇന്തോ-പസഫിക്ക് ഭാഗത്തെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇരു രാജ്യങ്ങള്‍ക്കുമുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി പറഞ്ഞു.
"
https://www.facebook.com/Malayalivartha