സങ്കടക്കാഴ്ചയായി... പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം...ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരു മരണം

തിരുവനന്തപുരം പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരു മരണം. 40കാരനായ ശ്രീകാര്യം സ്വദേശി സുനിയാണ് ദാരുണമായി മരിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് മുന്പില് ഇന്ന് പുലര്‍ച്ചെ മുന്നര മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ആളികത്തുകയായിരുന്നുവെന്നാണ് അപകടം കണ്ടുനിന്നവര്‍ പറയുന്നത്. സുനി ഓട്ടോറിക്ഷയിലെ യാത്രക്കാരിലൊരാളായിരുന്നു.
ഗാന്ധിപുരം സ്വദേശി അയാനാണ് (19) കാറോടിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി അപകട കാരണം പരിശോധിച്ച് വരികയാണ്. ഓട്ടോറിക്ഷ കത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഫോറന്‍സിക് പരിശോധനയുമുണ്ടാകും.
https://www.facebook.com/Malayalivartha

























