കൊച്ചുകുട്ടികളുമായാണ് ഇയാൾക്ക് കൂടുതലും കൂട്ട്; പ്രതി പീഡോഫിലിക്: മറ്റുകുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷണം: ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു...

എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതിയായ ബന്ധുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സംഘം ആവശ്യപ്പെടുക. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയുടെ അമ്മയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലാണ് അമ്മ. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പീഡനവിവരം അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി എന്നാൽ അന്വേഷണ സംഘം ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
നാലു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വാർത്തയ്ക്ക് പിന്നാലെയാണ് അമ്മയുടെ മൊഴി പുറത്തുവന്നത്. കുട്ടിയെ കൊല ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അമ്മയുടെ മറുപടി. കുഞ്ഞിനെ കൊലപ്പെടുത്താമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നെന്ന് അമ്മ പറയുന്നു. എന്നാൽ പീഡന വിവരം ഇവർ അറിഞ്ഞിരുന്നില്ല. ഭർത്താവിനോടും ഭർത്താവിൻ്റെ വീട്ടുകാരോടും കടുത്ത ദേഷ്യമുണ്ടായിരുന്നു. ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നതെന്നും അമ്മ മൊഴി നൽകിയിരുന്നു.
അമ്മയ്ക്ക് മാനസികപ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും, മക്കളുടെ കാര്യം പോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടായിരുന്നുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിയുടെ അച്ഛൻ്റെ സഹോദരനായ പ്രതി നിലവിൽ റിമാന്‍ഡിലാണ്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് മാറ്റിയത്. പ്രതിയുടെ അറസ്റ്റ് പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്സോ, ബാലനീതി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
കേസിൽ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്. വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ അടക്കം നൂറോളം പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
പോക്സോ കേസ് അടക്കം ഉള്‍പ്പെട്ടിട്ടുള്ളതിനാൽ പ്രതിയുടെ മുഖം മറച്ചാണ് പൊലീസ് കൊണ്ടുവന്നത്. ഇത് കണക്കിലെടുക്കാതെ നാട്ടുകാര്‍ അവരുടെ മുഖം കാണിക്കണമെന്നടക്കം ആവശ്യപ്പെട്ട് രോഷാകുലരായി. നാട്ടുകാരുടെ പ്രതിഷേധമടക്കം കണക്കിലെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചുപോവുകയായിരുന്നു. പാലത്തിന്‍റെ ഏതുഭാഗത്തുനിന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പ്രതി കാണിച്ചുകൊടുത്തു. യാതൊരു ഭാവഭേദവുമില്ലാതെയാണ് അവര്‍ വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.അവളെ മുന്നിൽ കിട്ടിയിരുന്നെങ്കിൽ അടിച്ചുശരിയാക്കുമായിരുന്നുവെന്നും ചവിട്ടിക്കൂട്ടുമെന്നൊക്കെ നാട്ടുകാര്‍ രോഷത്തോടെ പറഞ്ഞു. പാലത്തിന്‍റെ മധ്യഭാഗത്ത് വെച്ചാണ് കുട്ടിയെ താഴെ പുഴയിലേക്ക് ഇട്ടതെന്നാണ് സ്ത്രീയുടെ മൊഴി. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂർ മുൻപ് ആണെന്നാണ് റിപ്പോർട്ട്. ഫോറൻസിക് സർജൻ ആണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ സംസ്കാരത്തിനുശേഷം പോലീസ് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പീഡനം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് ഇയാൾ മാത്രം എന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു. പ്രതിയെ നിരീക്ഷിക്കാനായി മാത്രം 20ലേറെ പോലീസുകാരെയാണ് നിയോഗിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്. പിന്നീട് പുത്തൻകുരിശ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഇയാളുടെ പിതാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാവരും ആശുപത്രിയിലേക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടിൽ പ്രതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വീട്ടിൽ വെച്ച് ചോദ്യം ചെയ്ത ശേഷം പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് നിരീക്ഷണത്തിനായി 20 പൊലീസുകാരെ നിയോഗിച്ചത്.
'കൊച്ചുകുട്ടികളുമായാണ് ഇയാൾക്ക് കൂടുതലും കൂട്ട് എന്നാണ് അയൽവാസി വെളിപ്പെടുത്തിയത്. ഇയാളാണ് കേസിലെ പ്രതിയെന്ന കണ്ടെത്തൽ ഞെട്ടൽ ഉണ്ടാക്കിയതായും നാട്ടുകാർ പറയുന്നു. ഈ ഒരു സംഭവം പുറത്ത് വരുമ്പോൾ തന്നെ പലപ്പോഴായി ഒരു മുന്കരുതലിന്റെ ഭാഗമായി പറഞ്ഞുപോകാറുള്ളതാണ് കുട്ടികളെ സമപ്രായക്കാരുമായി മാത്രം കൂട്ടുകൂടാൻ അനുവദിക്കുക. ആൺകുട്ടികളും മുതിർന്ന ചെറുപ്പക്കാരുമായി കൂടുതൽ സമയം ചിലവഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. Cousins അടക്കം മുതിർന്ന കുട്ടികൾ ഇളയ കുട്ടികളെ ദുരുപയോഗിക്കുന്നത് ഒരുപാട് കണ്ടുവരുന്നതാണ്. ശ്രദ്ധയുണ്ടാവണം നമ്മുടെ കുട്ടികളുടെ മേലെ.
അവരുടെ സ്വഭാവത്തിലോ ശരീരത്തിലോ വരുന്ന മാറ്റങ്ങൾ കൃത്യമായി ശ്രദ്ധിക്കുക. സംശയം തോന്നിയാല്‍ അപ്പൊ തന്നെ പരിശോധിക്കുക. കുഞ്ഞിന് ആരാണ് ഉപദ്രവിച്ചതെന്ന് പറയാന്‍ കഴിയില്ല എങ്കിൽ അത് ശാസ്ത്രീയമായോ counseling വഴിയോ മനസ്സിലാക്കാൻ doctors നും സൈക്കോളജിസ്റ്സ് നും കഴിയും. കോടതി സോഷ്യൽ മീഡിയയിലടക്കം ഒരുപാട് പേർ പല കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്. ആ കുട്ടി മറ്റുള്ളവരോട് വല്ലതും പറയുന്നോ എന്നറിയാൻ ആയിരിക്കും കുട്ടിയെ ആർക്കും സ്നേഹിക്കാൻ കൊടുക്കത്തിരുന്നത്. ഇപ്പോൾ നടക്കുന്ന മിക്ക കേസുകളിലും അവസാനം പ്രതി നാട്ടിൽ മാന്യൻ എന്ന് നാട്ടുകാർ പറയുന്ന ആളുകളാണ്. മദ്യപിക്കാത്തവരും പുകവലിക്കാത്തവരും നല്ല ആളുകളാണെന്നാണ് പൊതുവെയുള്ള ധാരണ മദ്യപിക്കുന്ന ഞാൻ പറയാറുണ്ട് അവരെ ഞങ്ങളെക്കാളും സൂക്ഷിക്കണമെന്ന് ..... കുറച്ച് നല്ല ആൾക്കാരും ഉണ്ട്.... പക്ഷെ 80 ശതമാനം ആൾക്കാർക്ക് മറ്റു വീക്നെസ്സ് കണ്ടു വരാറുണ്ട്.... ഒന്നുകിൽ ഭാര്യയെ സംശയമായിരിക്കും.... അല്ലെങ്കിൽ അത്തര ക്കാർക്ക് പര സ്ത്രീ ബന്ധം തുടങ്ങിയവ.
മൂന്നുനാല് വയസുവരെയുള്ള കുട്ടികൾ, അവരെ ആരെങ്കിലും അടിച്ചാലും അതിന് ശേഷം ആ കുഞ്ഞിനോട് അടിച്ചയാൾ വലിയ സ്നേഹം കാണിച്ചാൽ ആ കുഞ്ഞുങ്ങൾ കിട്ടിയ അടിയൊക്കെ മറക്കും,... അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കാൻ സാധ്യത,... പീഡിപ്പിക്കുന്നു,... മിട്ടായി വാങ്ങികൊടുക്കുന്നു,... കൊഞ്ചിക്കുന്നു,... ലാളിക്കുന്നു,... പിന്നെയും പീഡനം തുടരുന്നു,... വീണ്ടും ഇത് തന്നെ,... എല്ലാ പെഡോഫിലുകളും അങ്ങനെ തന്നെ ആണ്. കുട്ടികളെ മിട്ടയികളും പലഹാരങ്ങളും കൊടുത്ത് കയ്യിൽ എടുക്കും. കുട്ടികൾക്ക് പോയിട്ട് മുതിർന്നവർക്ക് വരെ മനസിലാവില്ല ഇത് യഥാർത്ഥ സ്നേഹം അല്ലാന്ന്.
ഇങ്ങനെ ഉള്ളവരെ ഒക്കെ എങ്ങനേ ആണ് നമ്മൾ തിരിച്ചറിയുന്നത്?. എങ്ങനെ നമ്മുടെ കുട്ടികളെ സംരക്ഷിക്കും? എന്തൊരു നാടാണ് ഇത് എന്നാണ് ആശങ്കയായി ചോദ്യങ്ങൾ ഉയരുന്നത്.
കേസിലെ പ്രതി കൊച്ചുകുട്ടികളോടു ലൈംഗികാസക്തി അതായത് (പീഡോഫിലിക്) പ്രകടിപ്പിക്കുന്നയാളാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മറ്റുകുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുകയാണ്.
https://www.facebook.com/Malayalivartha