Widgets Magazine
18
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു...അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത..ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്..


ആ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല..ഐഎസ് ആര്‍ഒ നിരാശയിൽ.. ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എല്‍വി സി-61 വിക്ഷേപിച്ചുവെങ്കിലും ദൗത്യം പൂര്‍ണ്ണ വിജയമായില്ല...


പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍..ജ്യോതി മൽഹോത്ര ഹരിയാനയില്‍ അറസ്റ്റില്‍.. പാകിസ്ഥാന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി..


രാജ്യമുണ്ടേങ്കിലേ നമ്മളുള്ളൂ... വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ നിന്നും തരൂരിനെ കോണ്‍ഗ്രസ് വെട്ടിയത് ആ പേടി മൂലം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തരൂരും


യൂനിയൻ ബാങ്കിൽ സ്​പെഷലിസ്റ്റ് ഓഫിസർ ആകാം

പച്ചത്തെറി വിളിച്ചവരാണ് ഇന്ന് ചേർത്തുപിടിക്കുന്നത്; യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്; വൈറലായി ശാരികയുടെ വാക്കുകൾ!!

17 MAY 2025 05:07 PM IST
മലയാളി വാര്‍ത്ത

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.

ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും രേണു അഭിനയിച്ച് കഴിഞ്ഞു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. അടുത്തിടെ രേണുവിന്റെ ഒരു ഇന്റർവ്യൂവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി രേണുവിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ഒരു യൂട്യൂബ് ചാനലിന് വേണ്ടി ശാരിക എന്ന ഫ്രീലാൻസ് അവതാരക ചെയ്ത അഭിമുഖമായിരുന്നു ഇത്. ശാരികയുടെ ചോദ്യങ്ങളുടെ സ്വാഭവത്തേയും രീതിയേയും ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പലരും കമന്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാരിക. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

ശാരികയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

സാധാരണഗതിയിൽ ഞാൻ എന്റെ ചാനൽ തുറക്കുന്നത് റിവ്യൂ പറയാനാണ്. കുറെ പേർക്ക് അറിയുമായിരിക്കും സ്പീച്ച് മേക്കർ എന്ന ചാനൽ, ശാരിക എന്ന ആങ്കർ, ന്യൂസ് റീഡർ നടത്തുന്ന ചാനൽ ആണ് സ്പീച്ച് മേക്കർ എന്നത് എന്ന്. മോണറ്റൈസേഷൻ ആകാത്ത ഒരു ചാനലാണ്. അതുകൊണ്ട് എത്രപേർ കാണും എന്ന് എനിക്ക് അറിയില്ല. എനിവെ രേണു സുധിയുടെ വിഷയവുമായി ബന്ധപ്പെട്ടാണ് എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ളത്.

കഴിഞ്ഞ ദിവസം മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിൽ ഞാൻ ഹോസ്റ്റായി കൊണ്ട് ഒരു പ്രോഗ്രാം ചെയ്തിരുന്നു. ഹോട്ട്‌സീറ്റ് എന്ന പ്രോഗ്രാം. അതിൽ രേണു സുധി ഗസ്റ്റായി വന്നിരുന്നു. ഹോട്ട്‌സീറ്റ് എന്ന പ്രോഗ്രാം മൈൽസ്‌റ്റോണിന് വേണ്ടി ഞാൻ ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷമായി. കൃത്യമായി പറഞ്ഞാൽ 2024 മേയ് തൊട്ടാണ് ഞാൻ ഹോട്ട്‌സീറ്റ് അവിടെ ചെയ്യാൻ തുടങ്ങിയത്.

ഹോട്ട്‌സീറ്റിലേക്ക് വേണ്ടി അവർ എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ഫ്രീലാൻസ് ആങ്കർ ആയത് കൊണ്ട് തന്നെ ഞാൻ പലയിടത്തും ഇന്റർവ്യൂ ചെയ്യാറില്ല, പക്ഷെ ഡിബേറ്റും കാര്യങ്ങളും ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ ഒരുപാട് ഇന്റർവ്യൂസ് വൈറലാകാറുണ്ട്. ബികോസ് ഹോട്ട്‌സീറ്റ് എന്ന് പറഞ്ഞാൽ തീ ആണ്. അതിന്റെ സിംബൽ പോലും തീ ആണ്. അതിലിരുന്നാൽ നമ്മൾ എപ്പോഴും പൊള്ളും.

 

തീ തൊട്ടാൽ പൊള്ളും അല്ലേ, അതാണ് ആ പ്രോഗ്രാമിന്റെ തീം. ഞാൻ ന്യൂസ് റിലേറ്റഡ് കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടും, ക്യൂട്ട്‌നെസ് വാരിവിതറാത്തത് കൊണ്ടും മൈൽസ്റ്റോൺ എന്ന് ഓപ്റ്റ് ചെയ്തു. അങ്ങനെയിരിക്കെയാണ് രേണു സുധി എന്ന വ്യക്തിയെ ഗസ്റ്റായി ഹോസ്റ്റ് ചെയ്യുന്നത്. 2025 മേയ് 12 നാണ് രേണുവിനെ വിളിക്കുന്നത് എന്നാണ് ഓർമ്മ. രേണു സുധി എന്ന വ്യക്തിയെ കുറിച്ച് ആദ്യം പറയാം.

 

ആ വ്യക്തി ചെയ്ത് റീൽസ് ചെയ്യുന്ന കാലം തൊട്ട് പച്ചത്തെറി വിളിച്ചവരാണ് മലയാളികൾ. ആ കൂട്ടത്തിൽ നിങ്ങൾ എന്നെ നോക്കിക്കോളുക. ഞാൻ എന്റെ ഡിബേറ്റ് വെച്ചിട്ട്, ലൈവ് വെച്ചിട്ട് എംപവറിംഗ് വുമൺ എന്ന് പറഞ്ഞ് പുകഴ്ത്തി സംസാരിച്ചിട്ടുള്ള ആളാണ്. പുകഴ്ത്തി എന്നല്ല അവരെ അവരുടെ വഴിക്ക് വിട്ടേക്ക് എന്ന് പറഞ്ഞ് വിളിച്ച് സംസാരിക്കുന്ന ആളാണ്. അങ്ങനെ സംസാരിച്ച ഒരു വ്യക്തി ആണ് ഞാൻ.

 

രേണു സുധി ഞാൻ വർക്ക് ചെയ്യുന്ന ചാനലിന്റെ താഴെ വന്ന് താങ്ക്യൂ ശാരിക എന്ന് പറഞ്ഞ് കമന്റ് ചെയ്തിട്ടുണ്ട്. ഏതൊക്കെ ചാനൽ ആണ് എന്ന് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ പോയി കണ്ടുപിടിക്കാം. ഞാനും രേണു സുധിയും ഈ ഇന്റർവ്യൂസിന് മുമ്പ് തന്നെ ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു. അതായത് ഞങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ല. രേണു സുധിയെ തെറി പറയാത്ത ആൾക്കാരിൽ ഒരു ശതമാനം പേരിൽ ഉൾപ്പെട്ട ആളാണ് ഞാൻ.

 

സോ അങ്ങനെയിരിക്കെ രേണു സുധിയെ ഈ പരിപാടിയിലേക്ക് വിളിക്കുമ്പോൾ ഞാൻ ചോദിച്ചു ഇത് ശരിയാകുമോ കാരണം ഞാൻ അവരെ കുറിച്ച് ഇതുവരെ മോശം പറഞ്ഞിട്ടില്ല. അപ്പോൾ ശാരികയ്ക്ക് അറിയാമല്ലോ ഈ ഷോ എന്താണ് എന്ന്. രേണു സുധിയെ കുറിച്ച് വ്യക്തമായി അറിയാമല്ലോ എന്ന്. ഞങ്ങൾ കൃത്യ സമയത്ത് തന്നെ മീറ്റ് ചെയ്തു. മറ്റുള്ള ഹോസ്റ്റിനെ പോലെ അല്ല. അവർ കൃത്യ സമയത്ത് തന്നെ എത്തി.

അപ്പോഴാണ് ഞാൻ അവരുടെ വിനയം മനസിലാക്കുന്നത്. ഷീ ഈസ് സച്ച് എ ബോൾഡ് ലേഡി. അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു. അറോഗന്റ് ആയിട്ട് തന്നെ ചോദിക്കും. ചുമ്മാ ഇങ്ങനെ കൊഞ്ചി കുഴഞ്ഞ് ചോദിക്കുന്നതിനോട് താൽപര്യമില്ല. ഞാനായത് കൊണ്ടാണ്, ഹോട്ട്‌സീറ്റ് ആയത് കൊണ്ടാണ് ഈ ഷോയിലേക്ക് വന്നത് എന്ന് അവർ തന്നെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നു.

ആ ഒരു ഇതിന്റെ പേരിൽ ആണ് എന്നെ വിളിക്കുന്നതും ഞങ്ങൾ തമ്മിൽ മീറ്റ് ചെയ്യപ്പെടുന്നതും വളരെ സന്തോഷകരമായിട്ട് കൈകൊടുത്ത് കൊണ്ടാണ് ഞങ്ങൾ ഗോദയിലേക്ക് ഇറങ്ങുന്നത്. രേണു സുധിയും ഞാനും അതിന് ചുറ്റും നിൽക്കുന്ന ക്യാമറാമാനും പ്രോഗ്രാം പ്രൊഡ്യൂസറും ചാനൽ ഹെഡുമെല്ലാം വെരി വെരി ഹാപ്പി ആണ്. കാരണം അതിന് മുൻപ് ഞങ്ങൾ ചിരിച്ച് കൡച്ചാണ് ഗോദയിലേക്കിറങ്ങുന്നതും അതിന് ശേഷവും അങ്ങനെ തന്നെ.

വേണമെങ്കിൽ ഞങ്ങൾ തമ്പ്‌നൈലിൽ കെട്ടിപിടിച്ച് നിൽക്കുന്ന ഫോട്ടോയൊക്കെ ഞങ്ങൾ കൊടുക്കും, അതേ ഡ്രെസിട്ട് തന്നെ. എന്തായാലും രേണു സുധിയും ഹാപ്പിയാണ്, ഞാനും ഹാപ്പിയാണ്. ഈ പറയുന്ന മറ്റെല്ലാം ടീമുകളും ഹാപ്പിയാണ്. പക്ഷെ പ്രശ്‌നം പ്രേക്ഷകർക്കാണ്. പക്ഷെ പ്രേക്ഷകരുടെ പ്രശ്‌നം എന്ന് പറഞ്ഞാൽ ഞാൻ തുറന്ന് പറയുന്നത് കൊണ്ട് വിഷമം തോന്നരുത്.

നിലപാടില്ലാത്ത പ്രേക്ഷകരെ എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഒമ്പത് ലക്ഷം പേരാണ് മൂന്ന് ദിവസത്തിനുള്ളിൽ അത് കണ്ടത്. ഏതായാലും അത് വൺ മില്യൺ അടിക്കും. അത് എന്തെങ്കിലും ആയിക്കോട്ടെ. 7000 പേരാണ് എന്നെ തെറിവിളിച്ചിരിക്കുന്നത്. രേണു സുധിയെ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം അവർ അത് അർഹിക്കുന്നു. കാരണം ഇൻർവ്യൂവിന്റെ തൊട്ടുമുൻപ് വരെ അവരുടെ ക്ലിക്ക്‌ബൈറ്റ്‌സ് എടുത്ത് വെച്ച് അവരെ തെറിപറഞ്ഞ ആരാധകരാണ് ഇവിടെ വന്ന് കിടന്നിട്ട് രേണു സുധി ഇപ്പോൾ വലിയ നല്ല ആളാണ് എന്ന് പറയുന്നത്.

രേണു സുധി അങ്ങനെ തന്നെയായിരുന്നു. അവർ മോശക്കാരി അല്ലായിരുന്നു. എന്നാൽ അവരെ ആവശ്യമില്ലാതെ അവരേയും ലക്ഷ്മി നക്ഷത്രയേയും അവരുടെ ഒപ്പം അഭിനയിക്കുന്നവരേയും ദാസട്ടേന്റേയും ഒക്കെ പേര് വലിച്ചിഴച്ച് കൊണ്ട് രേണു സുധിയെ രണ്ടാമത് കെട്ടിക്കാൻ നടക്കുന്നു. രേണു സുധിയുടെ മകനെ പോലും വെറുതെ വിടാതെ ടെറർ ചെയ്യിപ്പിച്ച് ഹരാസ് ചെയ്യിപ്പിച്ച പ്രേക്ഷകരോട് എനിക്ക് ഇത് വിശദീരിക്കേണ്ട ആവശ്യമില്ല.

പക്ഷെ കഥയറിയാതെ ആട്ടം കാണുന്ന ചില പൊട്ടൻമാരുണ്ടല്ലോ. പൊട്ടൻമാരാണ് ഈ ഏഴായിരം പേർ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇതൊന്നും കേട്ടാൽ എനിക്ക് ഒരു ചുക്കും സംഭവിക്കില്ല. എന്നാലും രണ്ടെണ്ണം പറയണമല്ലോ. വേറൊന്നും കൊണ്ടല്ല. മൈത്രേയന്റെ വീഡിയോയുടെ താഴെ വന്ന് ഒരുപാട് പേർ കമന്റിടുന്നത്. അതിലെനിക്ക് മറുപടി പറയേണ്ട ആവശ്യം എനിക്കില്ല.

കാരണം മൈത്രേയനെ നേരത്തെ തന്നെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നവരുണ്ട്. അദ്ദേഹത്തിന്റെ ഷോ സ്ഥിരമായി വാച്ച് ചെയ്യുന്ന ആൾക്കാരുണ്ട്. പക്ഷെ രേണു സുധിയെ കുറിച്ച് പറയുന്ന 100 പേരുണ്ടെങ്കിൽ അതിൽ 99.5 ശതമാനം പേരും തെറി വിളിക്കുന്നവരാണ്. രേണു സുധിക്ക് നാണമില്ലെ എന്നൊക്കെ പറഞ്ഞവരാണ്. എന്തിനധികം പ്രായമായ സ്ത്രീകളുടെ റെക്കോഡിംഗ്‌സ് വരെ കേൾക്കാം നമുക്ക്.

മൊബൈൽ റീച്ചാർജ് ചെയ്തിട്ട് ഇവരുടെ കോപ്രായങ്ങൾ കാണുന്നതിൽ ലജ്ജ തോന്നുന്നു എന്നൊക്കെ പറഞ്ഞവരുണ്ട്. അവരെല്ലാവരും ഇപ്പോൾ മൊബൈൽ റീചാർജ് ചെയ്ത് വന്ന് എന്നെ തെറിവിളിക്കുന്നു. ഉളുപ്പുണ്ടോ നിങ്ങൾക്ക്, നാണമുണ്ടോ നിങ്ങൾക്ക്. സത്യത്തിൽ എനിക്കാണോ കുഴപ്പം നിങ്ങൾക്കാണോ കുഴപ്പം? രേണു സുധി പറഞ്ഞ ഒരു വാക്ക് കൊണ്ട് ഞാൻ അത് ക്ലോസ് ചെയ്യുകയാണ്.

നിങ്ങളെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. ഹോസ്റ്റിന്റെ പെർമിഷനോട് കൂടി തന്നെയാണ് ഹോട്ട്‌സീറ്റിലേക്ക് അവരെ കൊണ്ടിരുത്തുന്നത്. നിങ്ങളിതിപ്പോ രേണു സുധിയുടെ അടുത്ത് പോയി ക്ലാരിഫൈ ചെയ്യാനൊന്നും പോകില്ല. എന്നിലൂടെയെങ്കിലും നിങ്ങൾ രേണു സുധിയെ റെസ്‌പെക്ട് ചെയ്യുകയും രേണു സുധി ഗ്രേറ്റ് എന്ന് പറയുകയും ചെയ്തില്ലേ. അതിൽ എനിക്ക് നല്ല സന്തോഷമുണ്ട് എന്നും ശാരിക പറഞ്ഞു.

മാന്യതയുടെ അതിരുകൾ ലംഘിക്കുന്ന ചോദ്യങ്ങളാണ് അവതാരക ചോദിച്ചതെന്നാണ് വിമർശനം. അഭിമുഖത്തിന് വിളിക്കുമ്പോൾ അതിഥിക്ക് മിനിമം ബഹുമാനം കൊടുക്കണമെന്നും അഭിമുഖം കണ്ടവരിൽ പരരും പറഞ്ഞിരുന്നു. സുധി ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ താങ്കളെ ഡിവോഴ്സ് ചെയ്യില്ലായിരുന്നോ?, ഭാര്യയാണെന്ന് താങ്കൾ പറയുന്നത് വിശ്വസിക്കാനല്ലേ ഞങ്ങൾക്ക് പറ്റൂ, പറയുന്നത് കള്ളമല്ലേ, സൈക്കോപാത് ലെവലായോ?' എന്നിങ്ങനെയാണ് അവതാരകയുടെ ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്കെതിരെയാണ് വിമർശനം ഉയർന്നത്.

രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ടെന്നാണ് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചത്. 'നെഗറ്റീവുകളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്.

ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ . നിങ്ങൾ സങ്കൽപിക്കുന്ന തരം 'കല'യോ 'സൗന്ദര്യ'മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്. തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു,' ശാരദക്കുട്ടി കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT മുന്നറിയിപ്പുകൾ ഇങ്ങനെ  (10 minutes ago)

ISRO റോക്കറ്റും ഉപഗ്രഹവും നഷ്ടം  (16 minutes ago)

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍  (3 hours ago)

രാജ്യമുണ്ടേങ്കിലേ നമ്മളുള്ളൂ... വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ നിന്നും തരൂരിനെ കോണ്‍ഗ്രസ് വെട്ടിയത് ആ പേടി മൂലം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തരൂരും  (3 hours ago)

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാന്‍ സാധിക്കും; ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്ര  (6 hours ago)

സര്‍ക്കാര്‍ നടപടി തികഞ്ഞ അല്‍പ്പത്തരമാണ്;സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍  (6 hours ago)

ആരൊക്കെ ഏതൊക്കെ രീതിയില്‍ ഭീഷണിപ്പെടുത്തിയാലും നിങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേയ്‌ക്കെല്ലാം കോണ്‍ഗ്രസ് കടന്നു വരും; സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്  (6 hours ago)

രാഷ്ട്രീയ ഇച്ഛാശക്തി, ഭരണപരമായ കാര്യക്ഷമത, ജനങ്ങളുടെ അചഞ്ചലമായ പിന്തുണ എന്നിവ ഉണ്ടെങ്കിൽ നമുക്ക് നേടാൻ കഴിയുന്നതിന്റെ തെളിവാണ് ഈ പദ്ധതികൾ; റോഡുകൾ ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത  (6 hours ago)

കേസില്‍ ക്ലാസ് ടീച്ചറുടെയും പെണ്‍കുട്ടികളുടെയും മൊഴിയാണ് നിര്‍ണായകമായത്  (14 hours ago)

തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം  (14 hours ago)

രഞ്ജു രഞ്ജിമാറിന്റെ ഒരു കുറിപ്പ്  (17 hours ago)

സിഗരറ്റ് വാങ്ങിനല്‍കാത്തതിലെ പക അവസാനിച്ചത്?  (17 hours ago)

സഹോദരന്റെ വിദേശ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചന  (17 hours ago)

യൂട്യൂബര്‍ ഉള്‍പ്പെടെ 6 ഇന്ത്യക്കാര്‍ അറസ്റ്റില്‍  (17 hours ago)

സര്‍ക്കാര്‍ ഒരു പൗരനോട് ആവശ്യപ്പെടുമ്പോള്‍ അത് നിറവേറ്റണ്ടതുണ്ട്  (18 hours ago)

Malayali Vartha Recommends