കമലഹാസനും മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു... 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളെന്ന് ...

കമലഹാസനും മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളാണ് ഉലകനായകന്‍ കമലഹാസന്‍ നേര്‍ന്നത്. കേരളത്തിന്റെ വികസനമുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവിന്റെ വിട്ടുവീഴ്ചയില്ലാത്ത ജനസേവനവും നിശ്ചയദാര്‍ഢ്യവും ശക്തിയോടെയും ആരോഗ്യത്തോടെയും തുടരട്ടെയെന്ന് കമലഹാസന്‍ എക്‌സില്‍ കുറിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്നാണ് മലയാളത്തിന്റെ മോഹന്‍ലാല്‍ ആശംസിച്ചത്. പിറന്നാള്‍ ആശംസയോടൊപ്പം മുഖ്യമന്ത്രിയുമായി വേദിപങ്കിട്ടതിന്റെ ഫോട്ടോയും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha