227 യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം..അപകടം ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ തേടിയ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍.. ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ടു..

വീണ്ടും പാക്കിന്റെ ക്രൂരത . 227 യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം അപകടം ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ തേടിയ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍. പെട്ടെന്നുണ്ടായ ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ട ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി തേടിയിരുന്നതായി വിവരം. എന്നാൽ പാകിസ്ഥാൻ ഈ ആവശ്യം നിരസിച്ചു. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 2142 വിമാനം പിന്നീട് സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.
227 യാത്രക്കാരുമായി പറന്ന വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞിരുന്നു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് ടിഎംസി (തൃണമൂൽ കോൺഗ്രസ്) എംപിമാരും വിമാനത്തിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, യാത്രക്കാർക്ക് ആർക്കും പരിക്കേൽക്കാതെ വിമാനം ഒടുവിൽ ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.ബുധനാഴ്ച ഇൻഡിഗോ വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോൾ കാലാവസ്ഥ മോശമായതായി അനുഭവപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മോശം കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ വേണ്ടി പൈലറ്റ് ലാഹോർ എടിസിയുമായി ബന്ധപ്പെട്ടു. പക്ഷേ ലാഹോർ എടിസി ഈ അഭ്യർത്ഥന നിരസിച്ചു. ഇതുമൂലം വിമാനത്തിന് അതേ റൂട്ടിൽ തന്നെ തുടരേണ്ടിവന്നു.ദല്‍ഹിയില്‍ നിന്നും ശ്രീഗനറിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് യാത്രക്കാര്‍ക്കിടയില്‍ വലിയ ഭീതി ജനിപ്പിച്ചു. ഭീകരാക്രമണമാണെന്ന് തെറ്റിദ്ധരിച്ച് യാത്രക്കാര്‍ നിയന്ത്രണം വിട്ട് ഉച്ചത്തില്‍ നിലവിളിച്ചു. അന്തരീക്ഷത്തിലെ കാലാവസ്ഥയിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്നറിയുന്നു.
ആലിപ്പഴം വീഴ്ചയോടൊപ്പം കനത്ത കാറ്റും കൂടി വന്നതാണ് പൈലറ്റിന് വിമാനനിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായത്.കൂട്ടക്കരച്ചിലിനിടെ വിമാനത്തെ രക്ഷിക്കാന്‍ പൈലറ്റ്‍ നടത്തിയ ശ്രമം വിജയിച്ചെങ്കിലും ശ്രീനഗറില്‍ ഇറക്കുന്നതിനിടയില്‍ വിമാനത്തിന്റെ മൂക്ക് തകര്‍ന്നു. പക്ഷെ ആളപായമില്ല.പഹല്‍ ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ വല്ലാതെ ഭയന്നുപോയത്. പലരും ഇത് ഭീകരാക്രമണമാണെന്ന് ഭയന്നാണ് നിലവിളിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
മോശം കാലാവസ്ഥയിൽ ഇൻഡിഗോ വിമാനത്തിന് ആലിപ്പഴ വർഷം നേരിടേണ്ടി വന്നു.
തുടർന്ന് പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അതേസമയം, സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha