ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് മുകളില്‍ ഒരു വിമാനവും പറത്തരുതെന്ന് സേന.. വെള്ളി, ശനി രണ്ടുദിവസങ്ങളിലായി മൂന്നുമണിക്കൂർ വീതമാണ്, വ്യോമാതിർത്തി അടച്ചിടുന്നത്..ഇന്ത്യയുടെ നീക്കം..

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചെങ്കിലും ഭാവി നാളുകളില്‍ മോദിയ്‌ക്ക് തീയിലൂടെ നീന്തേണ്ടിവരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്…മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്. ഇവരെല്ലാം സജീവമായി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ നമ്മളും ഒരു മുഴം മുൻപേ എറിയണം . ഇപ്പോഴിതാ ചില നീക്കങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യ .വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്നും നാളെയും ബംഗാൾ ഉൾക്കടലിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുളള പ്രദേശത്തെയും വ്യോമാതിർത്തി ഭാഗികമായി അടച്ചിടുമെന്ന പ്രഖ്യാപനത്തോടെയാണ് മിസൈൽ പരീക്ഷണമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചുതുടങ്ങിയത്.
വെള്ളി, ശനി രണ്ടുദിവസങ്ങളിലായി മൂന്നുമണിക്കൂർ വീതമാണ് വ്യോമാതിർത്തി അടച്ചിടുന്നത്. രാവിലെ 7 മണി മുതല്‍ 10 മണിവരെ 3 മണിക്കൂര്‍ നേരത്തേക്കാണ് ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് മുകളില്‍ വ്യോമഗതാഗതത്തിന് നിയന്ത്രണമുള്ളത്. ഏതാണ്ട് 500 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മേഖലയിലാണ് വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് ഇത് ബാധകമാവുകയെന്ന് വിമാന കമ്പനികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.വ്യോമാതിർത്തി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച നോട്ടീസിൽ കാരണം എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനുള്ള വ്യക്തമായ കാരണം നോട്ടീസിൽ വിശദീകരിക്കേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.സൈനികാഭ്യാസങ്ങൾക്കും ആയുധ പരീക്ഷണങ്ങൾക്കും
ഇത്തരത്തിൽ കാരണം വ്യക്തമാക്കാതെ വ്യോമാതിർത്തി അടച്ചിടാറുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ഇക്കാര്യങ്ങൾ കൊണ്ടാണ് ആൻഡമാന് ചുറ്റുമുള്ള വ്യോമാതിർത്തി അടച്ചിടുന്നത് മിസൈൽ പരീക്ഷണമോ ആയുധ പരീക്ഷണമോ നടത്താൻ വേണ്ടിയാണെന്ന് കരുതുന്നത്. രാവിലെ 7-10, ഉച്ചയ്‌ക്ക് 1:30-4:30 സമയത്ത് വ്യോമമേഖല അടയ്‌ക്കുമ്പോൾ ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ തടസപ്പെടും.എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.ആൻഡമാൻ നിക്കോബാർ ദ്വീപുമേഖല ഇന്ത്യ നേരത്തേയും മിസൈൽ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.ഇന്ത്യന്‍ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഒരേയൊരു സൈനിക കമാന്‍ഡാണ് ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ കമാന്‍ഡ്.
ഇക്കഴിഞ്ഞ ജനുവരിയിൽ ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈൽ പരീക്ഷിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. കഴിഞ്ഞവർഷം ഏപ്രിലിൽ ഈ മേഖലയിൽ ഇന്ത്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും നടത്തിയിരുന്നു.വ്യോമാതിർത്തി അടച്ചിടുന്നത് നിരവധി അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുമെന്നാണ് കരുതുന്നത്. വ്യോമാതിർത്തി അടച്ചിടുമെന്ന് അറിയിപ്പുണ്ടെങ്കിലും ബദൽ റൂട്ടുകളൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.ഇന്ത്യൻ സായുധ സേനയുടെ മൂന്ന് ശാഖകളായ കരസേന, നാവികസേന, വ്യോമസേന എന്നിവയെയും കോസ്റ്റ് ഗാർഡിനെയും ഒരുമിച്ച് കൊണ്ടുവന്ന് ആൻഡമാൻ നിക്കോബാർ (CINCAN) എന്ന നിയുക്ത കമാൻഡർ-ഇൻ-ചീഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ കൃത്രിമ ദ്വീപുകളുടെ ദ്രുതഗതിയിലുള്ള നിർമ്മാണവും ഇന്ത്യയോടുള്ള ചൈനയുടെ നീക്കത്തെവളരെ സൂക്ഷ്മമായാണ് നമ്മൾ നിരീക്ഷിക്കുന്നത് . സൈനിക അടിസ്ഥാന സൗകര്യങ്ങളും ഗൈഡഡ്-മിസൈൽ ബാറ്ററികളും വിന്യസിക്കുന്നത് ഉൾപ്പെടെ ഈ ദ്വീപുകളെ ചൈന സൈനികവൽക്കരിക്കുന്നത് ഇന്ത്യയ്ക്ക് നേരിട്ടുള്ള സുരക്ഷാ ഭീഷണിയാണ്. ഇത് ചൈനയ്ക്ക് തങ്ങളുടെ പ്രതിരോധ പരിധി വികസിപ്പിക്കാനും മേഖലയിൽ ശക്തി തെളിയിക്കാനും പ്രാപ്തമാക്കുന്നു, ഇത് ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങളെ ബാധിച്ചേക്കാം.ഇന്ത്യയുടെ നാവിഗേഷൻ സ്വാതന്ത്ര്യത്തെയും മേഖലയിൽ പ്രവർത്തിക്കാനുള്ള അതിന്റെ കഴിവിനെയും ബാധിച്ചേക്കാം.
ഇന്ത്യയുടെ പ്രാദേശിക ജലാശയങ്ങൾ, വ്യോമാതിർത്തി, പ്രത്യേക സാമ്പത്തിക മേഖല എന്നിവ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മെച്ചപ്പെട്ട കഴിവുകൾ ANCക്ക് ഉണ്ടായിരിക്കണം.
https://www.facebook.com/Malayalivartha