ശരീരം നിറയെ അഞ്ജാത പാടുകൾ, ഒരു വയസ്സുകാരിയെ കണ്ട് ഞെട്ടി അമ്മ. പോലീസേമാന്റെ ഭാര്യയെ രക്ഷിക്കാൻ പരാതി ചവറ്റ് കുട്ടയിൽ; പേരൂർക്കട പോലീസ് സ്റ്റേഷനിൽ സംഭവിച്ചത്

ഒന്നിന് പിറകെ ഒന്നായി പേരൂർക്കട പോലീസ് സ്റ്റേഷൻ വിവാദങ്ങളിലേക്ക് കത്തിക്കയറുന്നു. ഒരു മാല മോഷണം പോയ കേസ് കിട്ടിയതിന്റെ പേരിൽ യാതൊരു അടിസ്ഥാനവുമില്ലാതെ നട്ടപ്പാതിരയ്ക്ക് യുവതിയെ പോലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി എത്തിച്ച് ലേഡി സ്റ്റാഫടക്കം അവരെ മാനസികമായി ബുദ്ധിമുട്ടിച്ചതായിരുന്നു ഇന്നലെ വരെ ആ സ്റ്റേഷനെ വിവാദത്തിലാക്കിയതെങ്കിൽ ഇന്നിപ്പോൾ ഒരു വയസ്സുകാരിയോട് കാണിച്ച നീതി നിഷേധമാണ് പേരൂർക്കട പോലീസ് സ്റ്റേഷനെ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് ഏറ്റവും വലിയ മുൻഗണ നൽകുന്ന നാട്, അതിൽ പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളെ തൊട്ടാൽ നിയമവും നടപടികളും അവർക്കൊപ്പമാണെന്നാണ് പറയുന്നത്. പക്ഷേ അതേ നാട്ടിലാണിപ്പോൾ ഒരു പോലീസേമാന്റെ ഭാര്യയേയും അവരുടെ സ്ഥാപനത്തേയും രക്ഷപ്പെടുത്താൻ നീതിയേയും നിയമത്തേയുമെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നതെന്നുള്ളതാണ്. അതായത് കഴിഞ്ഞ മാസമാണ് ഒരു വയസ്സുകാരിയായ കുഞ്ഞിന് പേരൂർക്കട ഡേകെയറിൽ വച്ച് ഇത്തരമൊരു സംഭവം നടക്കുന്നത്.
ഇന്ത്യയിലെ തന്നെ പേരുകേട്ട ഒരു ഡേകെയെർ സെന്ററിന്റെ ഒരു ബ്രാഞ്ച്. അവിടെ നോക്കിക്കോളണമേ എന്ന് പറഞ്ഞ് ഏൽപ്പിച്ച കുഞ്ഞിനെ തിരികെ വിളിക്കാൻ പോയ മാതാപിതാക്കൾ കാണുന്നത് കുഞ്ഞിന്റെ ദേഹം നിറയെയുള്ള പാടുകളാണ്. പാടുകൾ മറച്ച് വച്ച് ഒന്നും സംഭവിക്കാതെ പോലെ നിന്ന ഡേകെയർ അധ്വാപികമാരോട് കുഞ്ഞിനെന്ത് പറ്റിയെന്ന് ചോദിച്ച അമ്മയ്ക്ക് കൃത്യമായൊരു മറുപടി പോലും കൊടുക്കാനുണ്ടായിരുന്നില്ല.
മാത്രമല്ല ഇവിടെ ഇനി കുഞ്ഞിനെ കൊണ്ട് വരേണ്ടതില്ലെന്ന ലാഘവത്തിലുള്ള മറുപടി. ഇതെല്ലാം ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിലാകട്ടെ യാതൊരു നടപടിയുമില്ല. ആകെ മൊത്തം ഡേ കെയറിനെ സംരക്ഷിക്കാൻ സർക്കാരിന്റെ കാശും വാങ്ങി സർക്കാർ ജോലി ചെയ്യു്ന പോലീസുകാരുടെ ഒരു അഴകുഴഞ്ചൻ നടപടി. അതാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ സംഭവിച്ചിരിക്കുന്നത്. കൂടുതൽവിവരങ്ങൾ കുട്ടിയുടെ അമ്മ തന്നെ മലയാളി വാർത്തയോട് പ്രതികരിക്കുന്നു
https://www.facebook.com/Malayalivartha