നിരാശയോടെ കര്‍ഷകര്‍.... കൊക്കോക്ക് മാര്‍ക്കറ്റില്‍ വിലയിടിവ്

മാര്‍ക്കറ്റില്‍ കൊക്കോക്ക് ഉണ്ടായ വിലയിടിവ് കര്‍ഷകരെയാകെ നിരാശയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കൊക്കോ പച്ച ബീന്‍സ് കിലോക്ക് 350 രൂപ ഉണ്ടായിരുന്നു. ഇപ്പോള്‍ 120 രൂപയിലെത്തി നില്‍ക്കുന്നു.
ആയിരത്തിനുമുകളില്‍ കഴിഞ്ഞ വര്‍ഷം വിലയുണ്ടായിരുന്ന ഉണക്ക ബീന്‍സ് 350 ലേക്കാണ് കൂപ്പുകുത്തിയത്. കൊക്കോയുടെ ഉയര്‍ന്ന വിലയില്‍ ഭ്രമിച്ച് കര്‍ഷകര്‍ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് വിലത്തകര്‍ച്ച തിരിച്ചടിയായത്.
കൊക്കോയുടെ ആഗോള ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ കൊക്കോകൃഷി നഷ്ടക്കച്ചവടമാകില്ലെന്ന് കരുതിയാണ് ഒട്ടേറെ പേര്‍ വീണ്ടും അതിലേക്ക് തിരിഞ്ഞത്.കൊക്കോ ശേഖരണം കുറച്ചതോടെ ഒരാഴ്ചക്കിടെ കൊക്കോ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ .
https://www.facebook.com/Malayalivartha