എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പ്രാങ്കെന്ന് അച്ഛൻ: നടന്നത് മറ്റൊന്ന്....

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ചെറുപുഴയില്‍ ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം. മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പിതാവിനെ സംരക്ഷിക്കുന്ന തരത്തിലാണ് മൊഴി നല്‍കിയത്. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു തങ്ങളെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ക്രൂരമര്‍ദനം പ്രാങ്ക് വിഡിയോയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇത് ജോസ് കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്. പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും. എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.
മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്. അരിവാൾ കാണിച്ചാണ് കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. അമ്മയേയാണോ അച്ഛനെയാണോ ഇഷ്ടമെന്ന് ചോദിച്ചാണ് കുട്ടിയെ മർദിക്കുന്നത്. കുട്ടി അടിക്കരുതെന്ന് കരഞ്ഞ് പറയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. എന്നാൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പ്രാങ്ക് വീഡിയോ എന്നാണ് അച്ഛൻ നൽകിയ വിശദീകരണം. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അമ്മയെ തിരിച്ചെത്തിക്കാനാണ് പ്രാങ്ക് ചെയ്തതെന്നും അച്ഛൻ പൊലീസിനോട് പറഞ്ഞിരുന്നു.
ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കും. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുക്കുക. പിതാവിൻ്റെ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല.
സ്വന്തം മകളെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ അടങ്ങിയ വാർത്ത പുറത്ത് വന്നതോടെ മലയാളികൾക്ക് ആദ്യം മനസിലേയ്ക്ക് വന്നത് പോലും ആലുവയിലെ മൂന്നര വയസുകാരിയെ 'അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവമാണ്. മകളോട് അമിത ലാളനയാണ് ഭർതൃ വീട്ടുകാർക്ക്, തന്നോട് ഉള്ള അറ്റെൻഷൻ നഷ്ടപ്പെടുന്നു. ഭർത്താവ് രണ്ടാം വിവാഹം കഴിക്കുമെന്ന് ഭയപ്പെട്ടു. കോടതി രണ്ടാനമ്മയുടെ കീഴിൽ മകൾ വളരുന്നത് തനിയ്ക്ക് സഹിക്കില്ല അതുകൊണ്ടു പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് 'അമ്മ പോലീസിനോട് പറഞ്ഞത്.
അമ്മയ്ക്ക് മാനസികപ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും, മക്കളുടെ കാര്യം പോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടായിരുന്നുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്താമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നെന്ന് അമ്മ പറയുന്നു. ഭർത്താവിനോടും ഭർത്താവിൻ്റെ വീട്ടുകാരോടും കടുത്ത ദേഷ്യമുണ്ടായിരുന്നു. ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നതെന്നും അമ്മ മൊഴി നൽകിയിരുന്നു. കേസിൽ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്.
വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ അടക്കം നൂറോളം പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
പോക്സോ കേസ് അടക്കം ഉള്‍പ്പെട്ടിട്ടുള്ളതിനാൽ പ്രതിയുടെ മുഖം മറച്ചാണ് പൊലീസ് കൊണ്ടുവന്നത്. ഇത് കണക്കിലെടുക്കാതെ നാട്ടുകാര്‍ അവരുടെ മുഖം കാണിക്കണമെന്നടക്കം ആവശ്യപ്പെട്ട് രോഷാകുലരായി. നാട്ടുകാരുടെ പ്രതിഷേധമടക്കം കണക്കിലെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചുപോവുകയായിരുന്നു.
https://www.facebook.com/Malayalivartha