കരിയറിലെ നൂറാം കിരീടം ലക്ഷ്യമിട്ട് നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലില്‍ ഇറങ്ങുന്നു...

നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലില്‍ ഇറങ്ങുന്നു. ജനീവ ഓപ്പണ്‍ സെമി ഫൈനലില്‍ ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയെ വീഴ്ത്തിയാണ് താരം ഫൈനലിലെത്തിയത്. സ്‌കോര്‍: 6-4, 6-7(6), 61.
നാളെ നടക്കുന്ന ഫൈനലില്‍ പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കാസാണ് എതിരാളി. മുമ്പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ജോക്കോവിച്ചിനൊപ്പമായിരുന്നു. മാര്‍ച്ചില്‍ നൂറാം കിരീടം ലക്ഷ്യമിട്ട് മയാമി ഓപ്പണിന്റെ ഫൈനലിനിറങ്ങിയ ജോക്കോവിച്ച് പരാജയപ്പെട്ട് മടങ്ങിയിരുന്നു. ഫൈനലില്‍ പത്തൊമ്പതുകാരനായ ചെക്ക് താരം യാക്കൂബ് മെന്‍ഷിക്കിനോടാണ് താരം തോല്‍വി വഴങ്ങിയത്.
ജിമ്മി കോണേഴ്സ് (109), റോജര്‍ ഫെഡറര്‍ (103) എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ സിംഗിള്‍സ് കിരീടങ്ങളുടെ എണ്ണത്തില്‍ ജോക്കോയ്ക്ക് മുന്നിലുള്ളത്.
അതേസമയം പാരിസ് ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം ജോക്കോവിച്ചിന് മറ്റ് കിരീടങ്ങളിലൊന്നും മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha