അസൂയമൂലം പിണറായി വിജയന്‍ നാലു വര്‍ഷം മുന്‍പ്, ബോധപൂര്‍വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും.. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാ

കേരളം കണ്ട ഏറ്റവും കഴിവുകെട്ട സര്‍ക്കാരെന്നും കേരളം ഭരിച്ച ഏറ്റവും വലിയ ഏകാധിപത്യ സര്‍ക്കാരെന്നും ദുഷ്‌പേരു കേള്‍പ്പിക്കുന്ന പിണറായി സര്‍ക്കാര്‍ മുഖം മിനുക്കാനൊരുങ്ങുകയാണ്.പിണറായി മന്ത്രിസഭയിലെ എട്ടു മന്ത്രിമാര്‍ ഭരണത്തില്‍ വന്‍പരാജയവും വന്‍ദുരന്തവുമാണെന്ന് കാലം തെളിയിച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ഒരു വലിയ അഴിച്ചുപണിക്കു നിര്‍ബന്ധിതനാവുകയാണ് പിണറായി വിജയന്‍. അസൂയമൂലം പിണറായി വിജയന്‍ നാലു വര്‍ഷം മുന്‍പ് ബോധപൂര്‍വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാണ്.
പഴയതുപോലെ കെകെ ഷൈലജയെ ആരോഗ്യമന്ത്രിയാക്കാന്‍ സംപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചപ്പോള്‍ തന്നെക്കാള്‍ ശൈലജ ഭരണത്തില്‍ തിളങ്ങുമെന്ന ഭീതിയിലും ആശങ്കയിലും കെകെ ഷൈലജയെ മന്ത്രിയാക്കേണ്ടെന്ന നിലപാടിലാണ് പിണറായി വിജയന്‍. ആരോഗ്യവകുപ്പില്‍ വീണാ ജോര്‍ജ് തുടക്കം മുതല്‍ ഒടുക്കം വരെ വന്‍പരാജയമായിരിക്കെ ഷൈലജയെ ആരോഗ്യവകുപ്പ് മന്ത്രിയാക്കി വീണയെ ഒഴിവാക്കുകയോ മറ്റൊരു അപ്രധാന വകുപ്പില്‍ ഇരുത്തുകയോ ചെയ്യാനായിരുന്നു മറ്റൊരു ആലോചന.
ശരാശരി നിലവാരം പുലര്‍ത്തുന്ന മന്ത്രിമാരില്‍ വി.എന്‍. വാസവന്‍, കെബി ഗണേഷ്‌കുമാര്‍ തുടങ്ങി രണ്ടോ മൂന്നോ പേര്‍ മാത്രമേയുള്ളുവെന്നാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും സിപിഎമ്മിന്റെ വിലയിരുത്തല്‍ ഫോമും വ്യക്തമാക്കുന്നത്. വനംമന്ത്രി ശശീന്ദ്രന്‍ വന്യമൃഗവിഷയം കൈകാര്യം ചെയ്യുന്നതില്‍ വലിയ പരാജയമായതിനാല്‍ ആ വകുപ്പ് സിപിഎം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.എന്നാല്‍ വന്യമൃഗക്കൊലയുടെ പാപഭാരവും പേരുദോഷവും സിപിഎമ്മിന്റെ ഇമേജിന് വലിയ കളങ്കമായിരിക്കുന്നതിനാല്‍ വനംവകുപ്പ് സിപിഎം ഏറ്റെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിമര്‍ശനവിധേയമാകുന്ന പ്രധാന വകുപ്പുകള്‍ വനംവകുപ്പും കൃഷിവകുപ്പുമായിരിക്കുമെന്ന് വ്യക്തമാണ്. ഒന്നാം പിണറായി മന്ത്രിസഭയുടെ ഒരു നിഴലാകാന്‍ പോലും രണ്ടാം പിണറായി സര്‍ക്കാരിന് കഴിയുന്നില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എട്ടുനിലയില്‍ പൊട്ടുമെന്നുമുള്ള ആശങ്ക സിപിഎമ്മിനുണ്ട്.മൂന്നാം തവണയും മുഖ്യമന്ത്രിയാകാന്‍ കുപ്പായം തുന്നി കൊതിച്ചിരിക്കുന്ന പിണറായി വിജയന്‍ എങ്ങനെയും അടുത്ത തെരഞ്ഞെടുപ്പിലും കടന്നുകൂടാനുള്ള ആഗ്രഹത്തിലാണ് കെകെ ശൈലജയെക്കൂടി കളത്തിലിറക്കുന്നത്.
മുക്കാല്‍ ലക്ഷം വോട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചുവന്ന കെകെ ഷൈലജയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാന്‍പോലും പിണറായി വിജയന്‍ രണ്ടാം സര്‍ക്കാരില്‍ താല്‍പര്യപ്പെട്ടില്ല. ഒരേ സമയം പൊതുവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും കേരളം കണ്ട ഏറ്റവും മോശം മന്ത്രിമാരാണെന്ന ആക്ഷേപം പാര്‍ട്ടിയെയും അണികളെയും വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രാപ്തിപോലും പ്രകടിപ്പിക്കാത്ത രണ്ടു വിദ്യാഭ്യാസ മന്ത്രിമാരും പാര്‍ട്ടിയുടെ ഉന്നതതല നോമിനികളായിരുന്നുതാനും. ശരാശരി മലയാളമോ തെറ്റില്ലാത്ത ഇംഗ്ലീഷോ പറയാന്‍ അറിയില്ലാത്ത മന്ത്രിമാരാണ് വിദ്യാഭ്യാസവകുപ്പില്‍ പിണറായി അലങ്കരിച്ചിരിക്കുന്നതെന്നാണ് പൊതു ആക്ഷേപം.
കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, പി. പ്രസാദ്, ഒ.ആര്‍. കേളു തുടങ്ങിയവര്‍ ശരാശരിക്കും ഏറെ താഴെയാണ് പ്രകടനമെന്നാണ് പൊതുവിലയിരുത്തല്‍. പല മന്ത്രിമാരെയും ജനങ്ങള്‍ക്കു തിരിച്ചറിയാന്‍കൂടി സാധിച്ചിട്ടില്ല. മന്ത്രി സജി ചെറിയാന്‍ സാസ്‌കാരിക വകുപ്പില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും പറയുന്നതേറെയും വിവരക്കേടും മണ്ടത്തരവുമാണെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.കോവിഡ് കാലത്ത് ആറു കിറ്റുകള്‍ നല്‍കിയതിന്റെ ബലത്തില്‍ വീണ്ടും തുടര്‍ഭരണം പിടിച്ചെങ്കിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ കടകളില്‍ യാതൊരു സാധനവും കിട്ടാനില്ലെന്ന സാഹചര്യമാണ്.
ആരോഗ്യവകുപ്പിലെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ ഇമേജിന് കളങ്കമായി മാറിയിരിക്കുന്നത്.ഭരണത്തിലെ എല്ലാം വീഴ്ചകള്‍ക്കും കുറ്റം കേന്ദ്രസര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കുകയും കേന്ദ്രം പണം തരാത്തതാണ് വികസനത്തിന് തുരങ്കം വയ്ക്കുന്നതെന്നും പിണറായി ആവര്‍ത്തിക്കുന്നു. അതേ സമയം മുഖ്യമന്ത്രിയുടെ ധൂര്‍ത്തും വഴിവിട്ട നിയമനനങ്ങളും ആശ്രിത നിയമനങ്ങളുമൊക്കെ സര്‍ക്കാരിന് പേരുദോഷം കേള്‍പ്പിച്ച സംഭവങ്ങളെപ്പറ്റി യാതൊരു മറുപടിയും മുഖ്യമന്ത്രിക്കില്ല. മന്ത്രിമാരുടെ സുഖലോലുപതയും പാര്‍ട്ടി നേതാക്കളുടെ ഇടപെടലുമാണ് സര്‍ക്കാരിന് വീഴ്ചയായിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലുള്ള വന്‍തോല്‍വി അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിണറായി വിജയനും എല്‍ഡിഎഫും നേരിടേണ്ടവരുമെന്ന തിരിച്ചറിവ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. ടമുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് കരിമണല്‍ മാഫിയയില്‍ നിന്ന് ലഭിച്ചുപോന്ന മാസപ്പടിയും മുഹമ്മദ് റിയാസിന്റെ ഭരണ ഇടപെടലുകളും വലിയ ആക്ഷേപമാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്നുള്ള കുടുംബഭരണമാണ് കേരളത്തില്‍ നടമാടുന്നതെന്ന ആക്ഷേപത്തിനൊടുവിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി മുഖം മിനുക്കാന്‍ പിണറായി വിജയന്റെ നീക്കം.
https://www.facebook.com/Malayalivartha