ഇടവമാസ പൂജയ്ക്ക് ശബരിമല ദര്‍ശനം നടത്താന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തില്ലെന്ന് രാഷ്ട്രപതി ഭവന്‍...

ശബരിമല ദര്‍ശനം നടത്താന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം എത്തില്ലെന്ന് രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസറെ അറിയിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളില്‍ ഏതൊക്കെ ദിവസങ്ങളില്‍ നട തുറക്കുമെന്ന വിവരങ്ങള്‍ രാഷ്ട്രപതി ഭവന്‍ ചോദിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തിയേക്കുമെന്ന് സൂചന.
അതേസമയം ഈ മാസം 18, 19 തീയതികളില്‍ രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനം നടത്തുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് സന്നിധാനത്തും പമ്പയിലും ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്ത്യ - പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം മാറ്റി.
സംഘര്‍ഷം അയഞ്ഞതിനാല്‍ ഈ മാസം 19ന് രാഷ്ട്രപതി എത്തുമെന്ന് ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വരില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇടവമാസ പൂജയ്ക്ക് ഇന്ന് വൈകുന്നേരം നാലിന് ശബരിമല നട തുറക്കും. 19ന് രാത്രി 10ന് അടയ്ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha