ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും...

ആകാംക്ഷയോടെ ആരാധകര്‍.... ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് ആരാവും രോഹിത് ശര്‍മയുടെ പിന്‍ഗാമിയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ശുഭ്മാന്‍ ഗില്ലിനാണ് എല്ലാ സാധ്യതകളും.
ജസ്പ്രീത് ബുമ്രയുടെ പേരും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നെങ്കിലും തുടര്‍ച്ചായി മൂന്ന് ടെസ്റ്റുകളില്‍ കൂടുതല്‍ കളിക്കാന്‍ തന്റെ ശരീരം അനുവദിക്കില്ലെന്ന് ബുമ്ര വ്യക്തമാക്കിയതോടെ ഗില്ലിനെ നായകനാക്കുക എന്നല്ലാതെ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല.
റിഷഭ് പന്താണ് മറ്റൊരു സാധ്യത. എന്നാല്‍ ഓസ്‌ട്രേലിയയിലെയും ഐപിഎല്ലിലെയും നിറം മങ്ങിയ പ്രകടനം പന്തിന്റെ സാധ്യത കുറക്കുന്നു. പന്തിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്കാണ് സെലക്ഷന്‍ കമ്മിറ്റി യോഗം തുടങ്ങുക. ഒന്നരയോടെ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണ്.
https://www.facebook.com/Malayalivartha