ചുഴലിക്കാറ്റും ശക്തമായ പേമാരിയും ഒരുമിച്ച് അനുഭവിച്ച സ്ഥിതിയിൽ തലസ്ഥാനം: 2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ..?

2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ..? കനത്ത ആശങ്കയാണ് ഈ ചോദ്യം ഉയർത്തുന്നത്. ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തും. ഇതോടെ മഴ കൂടുതല്‍ ശക്തമാകും. കാലവര്‍ഷത്തിന് മുമ്പുള്ള തീവ്ര മഴയില്‍ അണക്കെട്ടുകളും മറ്റും നിറഞ്ഞാല്‍ അത് ഗുരുതര പ്രതിസന്ധിയാകും സൃഷ്ടിക്കുക. 27 വരെ അതിശക്തമായ മഴയ്ക്കാണു സാധ്യത. അതിന് ശേഷമാകും കാലവര്‍ഷത്തിന്റെ പ്രഭാവം കേരളത്തിലുണ്ടാകുക. ഇതാണ് പ്രളയ ഭീഷണി സജീവമാക്കുന്നത്. അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നു വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള കരുതല്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസവും കേരളത്തിന്റെ തീരത്ത് ഭീതിയുണ്ടാക്കുന്നു. ശക്തമായ കാറ്റാണ് മറ്റൊരു ആശങ്ക. ഇതിനൊപ്പം നദികള്‍ കരവിഞ്ഞൊഴുകിയാല്‍ പ്രതിസന്ധി രൂക്ഷമാകും. പല ജില്ലകളിലും മണിക്കൂറുകള്‍ മഴ പെയ്തു. രാത്രി മഴയില്‍ ദുരിതം കൂടുകയാണ്. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. പ്രധാന റോഡുകളെല്ലാം വെള്ളപ്പെട്ടിലാണ്. ചുഴലിക്കാറ്റും ശക്തമായ പേമാരിയും ഒരുമിച്ച് അനുഭവിച്ച സ്ഥിതിയിലായിരുന്നു തിരുവനന്തപുരം.
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് ആണ്. എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. നമ്പര്‍: 1077, 1070. രണ്ടുദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. അടുത്ത ഏഴുദിവസം വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കി. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് ഉയർത്തും. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ആണ് ഇന്ന് രാവിലെ ഉയർത്തുന്നത്. 20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടർ ഉയർത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്.
രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ടിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. വേളി, മാധവപുരം ബസ് സ്റ്റാൻഡിനു സമീപം മരം ഒടിഞ്ഞുവീണു ഗതാഗത തടസം നേരിട്ടിരുന്നു.
കാട്ടാക്കട, മാറനല്ലൂർ, മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കും. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് റെഡ് അലർച്ച് അടക്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രിയും മുന്നറിയിപ്പ് നൽകി. മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കണ്ണൂരിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്നുദിവസം പ്രവേശനമില്ല. കാസർഗോഡും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്. ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി, ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാമെന്നതിനാൽ, ക്യാമ്പുകളിലേക്ക് മാറാൻ തയാറായി ഇരിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. നദികൾ മുറിച്ചുകടക്കുക, നദികളിൽ കുളിക്കുക, മീൻപിടിക്കുക തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
അനാവശ്യ യാത്രകൾ, പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള വിനോദ സഞ്ചാരം നിർത്തിവയ്ക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം. തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കുകയും അപകട മേഖലകളിൽ താമസിക്കുന്നവർ മാറിത്താമസിക്കുകയും വേണം. കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊടുമെന്നാണ് കാലാവസ്താ പ്രവചനം.
https://www.facebook.com/Malayalivartha